Monday, 14 September 2026
‘Honest storytelling is a powerful means of change
12:11:06 PM IST
Kerala

ഇനി മട്ടനും മീനും ഇല്ല, പകരം ചിക്കനും സോയയും; തടവുകാരുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുന്നു; ലാഭം കോടികൾ

ന്യൂസ് ഡെസ്ക് 14 September 2026, 11:05 am
SHARE

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽവകുപ്പിന്റെ ശുപാർശ. ചെലവുകുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യ പ്രശ്ന‌ങ്ങളും ചൂണ്ടിക്കാട്ടിയാണ് മെനു പരിഷ്‌കരണം. മട്ടനും മീനും ഒഴിവാക്കണമെന്നതാണ് പ്രധാനശുപാർശ. പകരം കോഴിക്കറി, സോയ ചങ്ക്സ്, മുട്ട എന്നിവ നൽകാം.

മട്ടൺ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം അടക്കമുള്ളമുള്ളവയ്ക്കും കാരണമാകുന്നതായും ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ വർഷം 5.7 കോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽവകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ കത്തിൽ പറയുന്നു.

ഒരുവർഷം മട്ടൻ വാങ്ങാൻ 5.72 കോടി രൂപയും മീനിന് 4.8 കോടിയുമാണ് ചെലവഴിക്കുന്നത്. ചിക്കൻ വാങ്ങാൻ 1.26 കോടിയും സോയാ ചങ്ക്സിനും മുട്ടയ്ക്കും കൂടി 3.4 കോടിയും മാത്രമേ ചെലവുവരുന്നുള്ളു.

നിലവിൽ ജയിലുകളിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചഭക്ഷണത്തിന് മീനും ശനിയാഴ്ച മട്ടനുമാണ് നൽകിവരുന്നത്. മാംസാഹാരം നൽകുന്ന ദിവസങ്ങളിൽ ഇത് കഴിക്കാത്തവർക്ക് പച്ചക്കറികൾ കൊണ്ടുള്ള കറികളും നൽകും. ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഭക്ഷണവും നൽകും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →