പ്രളയം ഉണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ചയാണെന്ന് മാധവ് ഗാഡ്ഗില്‍

കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാകാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെ കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും ഗാഡ്ഗില്‍ വിമര്‍ശിക്കുന്നു....

കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നു; സന്ദര്‍ശകര്‍ക്ക് വിലക്ക്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ടയുടെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്നു. കോട്ടയുടെ കിഴക്ക് ഭാഗത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് തകര്‍ന്നത്. പ്രദേശത്ത് സന്ദര്‍ശകര്‍ എത്തുന്നത് നിരോധിച്ചിട്ടുണ്ട്. മഴ കുറഞ്ഞതോടെ കാസര്‍ഗോഡ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങി. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്....

തിരുവനന്തപുരം-പെരുമാതുറ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

  തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിലെ പെരുമാതുറയിൽ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്.     photo courtesy : mediaone

വെള്ളം കയറിയ ക്ഷേത്രങ്ങള്‍ ശുചീകരിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍; കുറുമാത്തൂര്‍ മസ്ജിദ് വൃത്തിയാക്കി അശോകനും സന്തോഷും

പ്രളയത്തില്‍ മുങ്ങിപ്പോയ ക്ഷേത്രങ്ങള്‍ വെള്ളം ഇറങ്ങിയതിനുശേഷം ശുചിയാക്കി മുസ്ലിം  യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കണ്ണൂരിലെ പഴയങ്ങാടി ക്ഷേത്രവും വയനാട്ടിലെ പൊന്‍കുഴിപ്പുഴ ശ്രീരാമക്ഷേത്രവുമാണ് മുസ്ലിം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ശുചീകരിച്ചത്. വയനാട്ടിലെ പൊന്‍കുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ശ്രീരാമക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയത്. വെള്ളം ഒഴിഞ്ഞതോടെ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെ...

പ്രളയജലം ആര്‍ത്തിരമ്പി വന്നിട്ടും കുലുങ്ങിയില്ല; വിമര്‍ശനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയായി സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലെ വീട്

സംസ്ഥാനം വീണ്ടും പ്രളയമുഖത്തേയ്ക്ക് എത്തുമ്പോള്‍ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ സഹകരണ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് ചര്‍ച്ചയ്ക്ക് ആധാരമായത്. ഉയര്‍ന്നു വരുന്ന പ്രളയജലത്തെ ഭയക്കാതെ...

ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്ത് 78 മരണം; കവളപ്പാറയില്‍ 50 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും മണ്ണില്‍ പുതഞ്ഞ ജീവനുകള്‍ക്കായി 3 ദിവസത്തിനു ശേഷവും തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ 50 പേരെ കുറിച്ചും വയനാട് മേപ്പാടി പുത്തുമലയില്‍ 7 പേരെ കുറിച്ചും ഇപ്പോഴും വിവരമില്ല. കവളപ്പാറയില്‍ 4 പേരുടെയും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹമാണ് ഇന്നലെ...

മഴയ്ക്ക് വഴിയൊരുക്കി വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടേക്കും: ആശങ്ക വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

  സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് വഴിയൊരുക്കി ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ രൂപപെട്ടേക്കും. ഇത് ശക്തിപ്പെട്ട് വടക്കു പടിഞ്ഞാറൻ ദിശയിൽ ഹിമാലയൻ മലനിരകൾക്ക് സമാന്തരമായി സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം സഞ്ചാര പാത വ്യക്തമാകുന്നതോടെ കൃത്യമായ വിവരം നൽകാനാകുമെന്നാണ് പ്രതീക്ഷ. ന്യൂനമര്‍ദ്ദത്തിന്‍റെ...

കാസര്‍ഗോഡ് മുങ്ങിയ കാര്‍ പുറത്തെടുത്തു; കാറിലുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണവും പണവും ഒഴുകിപ്പോയി

കാസര്‍ഗോഡ് അരയിപ്പുഴയില്‍ കഴിഞ്ഞ ദിവസം മുങ്ങിയ കാര്‍ പുറത്തെടുത്തപ്പോള്‍ കാറിലുണ്ടായിരുന്ന 20 പവനും പതിനായിരം രൂപയും ഒഴുകിപ്പോയി. പണം സൂക്ഷിച്ചിരുന്നത് കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സിലായിരുന്നു. പിന്‍സീറ്റില്‍ വെച്ചിരുന്ന ലേഡീസ് ബാഗിലായിരുന്നു സ്വര്‍ണം. പണവും സ്വര്‍ണവും ഒഴുക്കിന്റെ ശക്തിയില്‍ ഡോറുകള്‍ തുറന്ന് പുറത്തേക്ക് പോയതാകാനാണ് സാധ്യത. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ്...

പുത്തുമല ഉരുള്‍പൊട്ടല്‍; അപകടത്തില്‍ പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്ന് വയനാട് കളക്ടര്‍

പുത്തുമലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും അപകടത്തില്‍ പെട്ടവര്‍ എത്ര പേരെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. എത്ര പേര്‍ അപകടത്തില്‍ പെട്ടെന്ന് കൃത്യമായി പറയാനാകില്ലെന്ന് വയനാട് കളക്ടര്‍ എ.ആര്‍ അജയ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു ഗ്രാമമൊന്നാകെ ഇല്ലാതായ പുത്തുമല ഉരുള്‍പൊട്ടലില്‍ 40 ലേറെ പേരെ...

ഷൊര്‍ണൂര്‍ – കോഴിക്കോട് റെയില്‍പ്പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല; 12 ട്രെയിനുകള്‍ റദ്ദാക്കി

ഷൊര്‍ണൂര്‍ - കോഴിക്കോട് റെയില്‍പ്പാതയില്‍ ഇന്നും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഈ വഴിയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍, പാസഞ്ചറുകളും അടക്കം 12 ട്രെയിനുകളാണ് റദ്ദാക്കിയത്.ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍- കണ്ണൂര്‍, കോഴിക്കോട്- തൃശൂര്‍, തൃശൂര്‍ -കോഴിക്കോട് പാസഞ്ചറുകള്‍ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി , കണ്ണൂര്‍ - ആലപ്പുഴ, മംഗളൂരു -...