പാര്‍ട്ടിയില്‍ ദുര്‍ബലനായി കെ എം മാണി; കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പ് സംബന്ധിച്ച കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളത്തെ യു.ഡി.എഫ്...

ദുബായ് സന്ദര്‍ശനത്തിന് ശേഷം തിരികെ എത്തുന്ന പി ജെ ജോസഫിന്റെ നിലപാടുകളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും പാര്‍ട്ടിയിലെ രണ്ടാമനായ പി ജെ ജോസഫും തമ്മിലുള്ള തര്‍ക്കം പിളര്‍പ്പിലേക്ക് നയിക്കുമോയെന്ന കാര്യം നാളെ തീരുമാനമുണ്ടാകും. യു.ഡി.എഫ് സീറ്റ്...

‘കാണാനായി നിര്‍ബന്ധം പിടിക്കരുത് , പെട്ടി തുറക്കാനാകില്ല’; വസന്തകുമാറിന്റെ അര്‍ദ്ധ സഹോദരന്‍ സജീവിനോട് മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥന്‍

കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി വീരമൃതു വരിച്ച മലയാളിയായ സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത കുമാറിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരമാണ് വീട്ടിലേക്ക് കൊണ്ടു വന്നത്. വന്‍ ജനവാലിയുടെ സാന്നിധ്യത്തില്‍ അന്തിമ ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സമയം ഏറെ വൈകി. മൃതദേഹവുമായെത്തിയ ഉദ്യോഗസ്ഥനും കണ്ണൂര്‍ സ്വദേശിയുമായ സിആര്‍പിഎഫ് അസിസ്റ്റന്റ്...

‘സെല്‍ഫി എടുക്കാറില്ല; ജവാന്റെ മൃതദേഹത്തിന് അടുത്തുനിന്ന ചിത്രം ഫെയ്‌സ്ബുക്കിലിട്ടത് ഓഫീസിലുള്ളവര്‍; ഞാന്‍ സൈനികന്റെ മകന്‍’; സെല്‍ഫി വിവാദത്തില്‍ കണ്ണന്താനം

കാശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ സെല്‍ഫി വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. താന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും...

എസ്.ബി.ഐ ആക്രമിച്ച പ്രതിയായ സിപിഎം നേതാവിന് ‘സ്ഥാനക്കയറ്റം’; ബിജുരാജിനെ എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്തെ എസ്.ബി.ഐ ബാങ്ക് അടിച്ചുതകര്‍ത്ത പ്രതിക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കി സി.പി.എം. ആക്രമണക്കേസ് പ്രതിയെ വീണ്ടും എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. കെ.എ ബിജുരാജിനെയാണ് വീണ്ടും നോര്‍ത്ത് ജില്ലാ പ്രസിഡന്റാക്കിയത്. അക്രമത്തെ തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലാണ്. വര്‍ക്കലയില്‍ നടന്ന ജില്ലാസമ്മേളനത്തിലാണ് കെ.എ ബിജുരാജിനെ...

മൂന്നാം സീറ്റ് അഭിമാനപ്രശ്‌നമെന്ന് യൂത്ത് ലീഗ്; നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുനവ്വറലി തങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനു മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചു മുസ്ലിം യൂത്ത്ലീഗ്. മുസ്ലിംലീഗിന് മൂന്നാം സീറ്റ് എന്നുള്ളത് നമ്മുടെ ക്ലൈമാണ്. ഈ നിലപാടില്‍ നിന്നും ലീഗ് പിന്നോട്ട് പോയിട്ടില്ല. പിന്നോട്ടു പോയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. സീറ്റ് വേണമെന്ന അണികളുടെ വികാരം ഉത്തരവാദിത്വപ്പെട്ട നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന്...

പുല്‍വാമ തീവ്രവാദി അക്രമണം ചര്‍ച്ച ചെയ്യാനായി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ നിന്നും മുങ്ങിയ മോദി പൊങ്ങിയത് മഹാരാഷ്ട്രയിലെ ഉദ്ഘാടന മാമാങ്കത്തില്‍,...

പുല്‍വാമയില്‍ നടന്ന തീവ്രവാദി അക്രമണത്തിന്റെ പശ്ചത്താലത്തില്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പ്രധാനമന്ത്രിക്ക് പകരം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് സര്‍വകക്ഷിയോഗം നയിച്ചത്. മഹാരാഷ്ട്രയില്‍ വിവിധ ഉദ്ഘാടനങ്ങളുടെ തിരക്കിലായിരുന്നു നരേന്ദ്ര മോദി. അതേസമയം ഈ യോഗത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പങ്കെടുത്തില്ല. രാജ്യസുരക്ഷയ്ക്ക് പ്രധാനം...

ചര്‍ച്ച് ആക്ടിനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്; ‘ബില്‍ നിയമമാക്കാനുള്ള സര്‍ക്കാര്‍ നീക്കം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും’

സംസ്ഥാനത്തു ക്രൈസ്തവ സഭകള്‍ക്കും വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള വ്യവസ്ഥകളോടെ തയാറാക്കിയിരിക്കുന്ന ചര്‍ച്ച് ആക്ടിന്റെ കരട് ബില്‍ തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയാറാവണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് അങ്കമാലിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം....

‘സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് സംഘികളുടെ ചോദ്യം; ഭീകരാക്രമണത്തിന് കാരണമായ വീഴ്ചകളും ചര്‍ച്ച ഉയര്‍ന്നുവരും, പക്ഷേ അത് ഇന്നല്ല, നാളെ’

സിപിഎമ്മുകാരുടെ ചോദ്യത്തിന് സമാനമാണ് സംഘികളുടെ ചോദ്യമെന്ന് വി ടി ബല്‍റാം എംഎല്‍എ. പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യമെന്ന് ഫെയ്‌സ്ബുക്കിലൂടെ പറയുന്നു. ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം....

പൊന്നാനിയില്‍ ഇ.ടി.മുഹമ്മദിനെ മത്സരിപ്പിക്കരുതെന്ന് പ്രമേയം; കുഞ്ഞാലിക്കുട്ടിക്കൊപ്പം തലപ്പൊക്കമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

പൊന്നാനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ സിറ്റിംഗ് എം.പി. ഇ.ടി.മുഹമ്മദ് ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പൊന്നാനി പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയപ്രമേയം. പി.കെ.കുഞ്ഞാലിക്കുട്ടിയോ അതുപോലെയുള്ള തലപ്പൊക്കമുള്ള നേതാക്കളോ വേണമെന്നാണ് ആവശ്യം. മണ്ഡലത്തില്‍ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെങ്കിലും ഇതു അനായാസകരമാക്കാന്‍ ഇ.ടിയെ മാറ്റിനിര്‍ത്തണമെന്നും ജനറല്‍ സെക്രട്ടറി ഷെബീര്‍ അവതരിപ്പിച്ച പ്രമേയം...

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം 20 മുതൽ 27 വരെ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികള്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ നടക്കുമെന്ന് സാംസ്‌കാരിക-പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 20ന് വൈകിട്ട് അഞ്ച്...