ചാറ്റ്ജിപിടി ഉപയോഗിച്ച് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ പിടികൂടി; പിന്നാലെ ഐഐടി ബോംബെ വിദ്യാർഥി മരിച്ച നിലയിൽ
പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ച് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ പിടികൂടിയതിന് പിന്നാലെ ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. ബിഹാർ സ്വദേശിയായ എം.എസ്.സി. ഡിപ്പാർട്ട്മെൻ്റ് ഓഫ് എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിദ്യാർഥി സഹിൽ വകോദയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
പരീക്ഷയ്ക്കിടെ ചോദ്യ പേപ്പർ മൊബൈൽ ഫോൺ വഴി ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്‌ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിയെ പിടികൂടുകയായിരുന്നു. പിന്നാലെ അധ്യാപകനും എച്ച്.ഒ.ഡിയും വിദ്യാർത്ഥിയുമായി സംസാരിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ അച്ചടക്ക നടപടികളോ ഭാവി പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളോ എടുക്കില്ലെന്ന് വിദ്യാർത്ഥിക്ക് ഉറപ്പു നൽകിയിരുന്നതായും ഐഐടി ബോംബെ വക്താക്കൾ അറിയിച്ചു.
എന്നാൽ കൗൺസിലിങ്ങിന് ശേഷം വിദ്യാർഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങി വൈകുന്നേരത്തോടെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണപ്പാച്ചിൽ വേണ്ട ! ബസ് സര്‍വീസുകള്‍ക്കിടയില്‍ ഇനി നിര്‍ബന്ധിത ഇടവേള; നഗരപ്രദേശങ്ങളില്‍ 5 മിനിറ്റും ഗ്രാമീണ പാതകളില്‍ 10 മിനിറ്റും
തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മമത ബാനർജി