Saturday, 19 September 2026
‘Honest storytelling is a powerful means of change
11:42:49 AM IST
Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1040 രൂപ വർധിച്ചു

ന്യൂസ് ഡെസ്ക് 19 September 2026, 11:42 am
SHARE

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വർധിച്ചത്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 14,285 രൂപയും പവന് 1,14,280 രൂപയുമായി.

കഴിഞ്ഞ ​ദിവസവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 2,200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 105 രൂപ ഉയർന്ന് 11,735 രൂപയായി. പവന് 93,880 രൂപയാണ് ഇന്നത്തെ നിരക്ക്.

സംസ്ഥാനത്ത് വെള്ളിയാഭരണങ്ങളുടെ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് അഞ്ച് രൂപ ഉയർന്ന് 255 രൂപയായി. പത്ത് ഗ്രാമിന് 2,550 രൂപയാണ് ഇന്നത്തെ നിരക്ക്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →