Saturday, 19 September 2026
‘Honest storytelling is a powerful means of change
11:10:20 AM IST
Celebrity Talk

‘സുഹൃത്തിന് ചീത്തപ്പേരുണ്ടാകുമെങ്കിൽ ഞാൻ ആ സ്ഥലം ഒഴിവാക്കും, സൗഹൃദത്തിന് വിലയുണ്ടെങ്കിൽ പെരുമാറ്റത്തിലും ശ്രദ്ധ വേണം’; 80-കളിലെ തൃഷയെന്ന് വിളിച്ചവർക്ക് അംബികയുടെ മറുപടി

SHARE

തമിഴ്നാട് മുഖ്യമന്ത്രി വിജയിയും നടി തൃഷ കൃഷ്ണയും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി നടി അംബിക. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ലെ മാൻസ് റേസിനിടെ വിജയിയും തൃഷയും ഗാലറിയിൽ അടുത്തടുത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് അംബിക താരങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പ്രതികരിച്ചത്.

സൗഹൃദത്തിന് വിലയുണ്ടെങ്കിൽ പെരുമാറ്റത്തിലും ശ്രദ്ധ വേണമെന്ന് അംബിക പറഞ്ഞു. സുഹൃത്തിന് അനാവശ്യ വിമർശനമോ ചീത്തപ്പേരോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ അത്തരം വേദികളിൽനിന്ന് താൻ സ്വയം മാറിനിൽക്കുമെന്നും നടി വ്യക്തമാക്കി. താരങ്ങൾ തങ്ങൾ വെറും സുഹൃത്തുക്കളാണെന്ന് പറയുമ്പോഴും ഓരോ സാഹചര്യത്തിലും ആരാധകർക്ക് അവരെ പ്രതിരോധിക്കേണ്ടിവരുന്നത് നിരാശയുണ്ടാക്കുമെന്നും അംബിക കൂട്ടിച്ചേർത്തു.

തൃഷയെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും അംബിക മറുപടി നൽകി. ‘80-കളിലെ തൃഷയാണോ അംബിക’ എന്ന വിമർശനത്തോട് ‘ഞാൻ 1980-കളിലെ തൃഷയായിരുന്നെങ്കിൽ, അന്ന് വിജയ് ആരായിരുന്നു?’ എന്നാണ് അംബിക പ്രതികരിച്ചത്. സുഹൃത്തിന്റെ നന്മ ആഗ്രഹിക്കുന്നവർ പൊതുയിടങ്ങളിലെ പെരുമാറ്റത്തിലൂടെയും ആ ബന്ധത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും അംബിക പറഞ്ഞു. വിജയിയും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് അംബികയുടെ പുതിയ പ്രതികരണം.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →