Saturday, 19 September 2026
‘Honest storytelling is a powerful means of change
03:07:05 PM IST
World

യുഎസ് പ്രസിഡൻ്റിനെതിരെയും ഭരണകൂടത്തിനെതിരെയും വ്യാജ വാർത്തകൾ നൽകുന്നു; സിഎൻഎൻ അടക്കം മൂന്ന് മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ വിലക്കി ട്രംപ്

ന്യൂസ് ഡെസ്ക് 19 September 2026, 3:06 pm
SHARE

തന്റെ ഭരണകൂടത്തെക്കുറിച്ച് വ്യാജ വാർത്തകളും കള്ളക്കഥകളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചത്.

അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം നുണകളും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ കൂടുതൽ മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മാധ്യമങ്ങൾ മനപ്പൂർവം തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വാർത്തകൾ നൽകുകയാണെന്നും ട്രംപ് ആരോപിച്ചു.

ട്രംപിന്റെ നടപടിയെ അതിശക്തമായി എതിർത്ത് മാധ്യമങ്ങൾ രംഗത്തെത്തി. ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണിതെന്ന് സിഎൻഎൻ പ്രതികരിച്ചു. സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കൃത്യവും നിഷ്പക്ഷവുമായ വാർത്തകൾ നൽകുന്നത് തുടരുമെന്നും ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മാധ്യമ സ്ഥാപനങ്ങൾ അറിയിച്ചു.

Read More

ഇനി തുടരാൻ താൽപര്യമില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടർ സ്ഥാനം ഒഴിയാൻ അജിത് അ​ഗാർക്കർ; ബിസിസിഐയ്ക്ക് കരാർ പുതുക്കാൻ താൽപര്യമില്ലെന്ന വാർത്ത വന്നതിന് പിന്നാലെ സ്വയം ഒഴിയുന്നു

s
ന്യൂസ് ഡെസ്ക്
View all posts →