ഇനി തുടരാൻ താൽപര്യമില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടർ സ്ഥാനം ഒഴിയാൻ അജിത് അഗാർക്കർ; ബിസിസിഐയ്ക്ക് കരാർ പുതുക്കാൻ താൽപര്യമില്ലെന്ന വാർത്ത വന്നതിന് പിന്നാലെ സ്വയം ഒഴിയുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സിലക്ടർ പദവിയിൽ ഇനി തുടരാൻ താൽപര്യമില്ലെന്ന് അജിത് അഗാർക്കർ അറിയിച്ചതായി ബിസിസിഐ. ബോർഡുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയ്ക്ക് കരാർ പുതുക്കാൻ താൽപര്യമില്ലെന്ന വാർത്ത വന്നതിന് പിന്നാലെ സ്വയം ഒഴിഞ്ഞതാണ് അഗാർക്കർ എന്നാണ് വ്യക്തമാകുന്നത്. വാർഷിക ജനറൽ മീറ്റിങിൽ അഗാർക്കർ പങ്കെടുത്തിരുന്നില്ല. ബിസിസിഐയുടെ 95–ാമത് വാർഷിക യോഗത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, മുൻ പേസർ വെങ്കിടേഷ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഒക്ടോബർ നാലിനാണ് അഗാർക്കറുടെ മൂന്ന് വർഷ കാലാവധി പൂർത്തിയാകുന്നത്. രോഹിത് ശർമയുടെ ടീമിലെ സ്ഥാനത്തിലുണ്ടാക്കിയ ഇടപെടലാണ് അഗാർക്കറിന്റെ സ്ഥാനം തെറിച്ചതിന് പിന്നിലെന്നാണ് അകത്തള സംസാരം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സിലക്ടർ പദവിയിൽ ഇനി തുടരാൻ താൽപര്യമില്ലെന്ന് അജിത് അഗാർക്കർ അറിയിച്ചതായി ബിസിസിഐ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. ബിസിസിഐയ്ക്ക് അഗാർക്കറുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് അഗാർക്കറുടെ രാജി സന്നദ്ധത എന്നതും ശ്രദ്ധേയമാണ്. സെലക്ഷൻ കമ്മിറ്റി സംബന്ധിച്ച് ബോർഡ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ബിസിസിഐ അറിയിച്ചു.
രോഹിത് ശർമയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അഗാർക്കറുടെ കാലാവധി നീട്ടാതിരിക്കാൻ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ അഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റി രോഹിതിനോട് വിരമിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ബോർഡ് ഇടപെട്ട് തീരുമാനം തിരുത്തുകയായിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. ഇനി വരാനിരുക്കുന്ന വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമയെ സിലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. 2027ലെ ഏകദിന ലോകകപ്പിന് രോഹിതിനെ ഒഴിവാക്കിയാണ് അഗാർക്കറും സംഘവും പദ്ധതി തയാറാക്കിയത്.
മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലിൻറെ പേരാണ് ചീഫ് സിലക്ടറുടെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതെന്നാണ് സൂചന.ഓഫ് സ്പിന്നറായിരുന്ന പ്രഗ്യാൻ ഓജയുെട പേരും ഉയർന്നിട്ടുണ്ട്. സീനിയർ സിലക്ഷൻ കമ്മിറ്റി ചെയർമാന് പുറമെ ജൂനിയർ സിലക്ഷൻ കമ്മിറ്റിയിലെ അഞ്ച് ഒഴിവുകളിലേക്കും ബിസിസിഐ നിയമനം നടത്തും.
‘ജയിലിലെ ആശുപത്രി ഡിജിപി ആയിരുന്നപ്പോള്‍ മെച്ചപ്പെടുത്തിയതാണ്, ആര്‍ക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കില്‍ സന്തോഷം’; തച്ചങ്കരി പരിഹസിച്ച് ആര്. ശ്രീലേഖ
പടക്കം പൊട്ടുന്ന ശബ്ദത്തിൽ മോഡിഫൈ ചെയ്ത കാർ ഓടിച്ച് 17-കാരൻ; പരാതിയുമായി നാട്ടുകാർ; അമ്മയ്ക്കെതിരെ കേസ്