പടക്കം പൊട്ടുന്ന ശബ്ദത്തിൽ മോഡിഫൈ ചെയ്ത കാർ ഓടിച്ച് 17-കാരൻ; പരാതിയുമായി നാട്ടുകാർ; അമ്മയ്‌ക്കെതിരെ കേസ്
കോട്ടയത്ത് രൂപമാറ്റം വരുത്തി പടക്കം പൊട്ടുന്ന ശബ്ദം സൃഷ്ടിച്ച് ഓടിച്ച കാർ പിടിച്ചെടുത്തു കറുകച്ചാൽ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനം ഓടിച്ച 17-കാരന്റെ മാതാവായ പത്തനാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനും മോട്ടോർ വാഹന നിയമ ലംഘനത്തിനുമാണ് ഉടമ കൂടിയായ മാതാവിനെതിരെ നടപടി.
നാട്ടുകാരുടെ വ്യാപക പരാതിയെ തുടർന്ന് നെടുംകുന്നം ഭാഗത്ത് വെച്ചാണ് കറുകച്ചാൽ എസ്.ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ തടഞ്ഞു നിർത്തി പിടിച്ചെടുത്തത്. 17 വയസ്സുകാരനെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
വാഹനത്തിൽ പന്ത്രണ്ടിലധികം നിയമവിരുദ്ധ രൂപമാറ്റങ്ങൾ വരുത്തിയതായി പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തി. വാഹനം മോട്ടോർ വാഹന വകുപ്പിന്റെ സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കും. ആർടിഒയുടെ പരിശോധനയ്ക്കു ശേഷം കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ച് കോടതിയിൽ ഹാജരാക്കും.
മാസപ്പടി കേസ്: ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു, കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാകും : എ. കെ. ബാലൻ
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു; പവന് 1040 രൂപ വർധിച്ചു