കാലയും എന്തിരനുമല്ല, രജനിയുടെ അവസാന ചിത്രം കബാലി സംവിധായകനൊപ്പം

കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്നു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ താരത്തിന്റെ അഭിനയ കരിയറിലെ ഏറ്റവും അവസാനത്തെ സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയം പ്രമേയമാക്കി ചിത്രീകരിക്കുന്ന സിനിമ തലൈവറുടെ രാഷ്ട്രീയ ചുവട് വെയ്പ്പിന് സഹായകരമായ രീതിയിലായിരിക്കും അണിയിച്ചൊരുക്കുക. കാലയുടെ റിലീസിനും അത് എങ്ങനെ...

മുണ്ടുടുത്ത് കട്ടകലിപ്പ് ലുക്കില്‍ വിജയ് സേതുപതി, ജുംഗ ഫസ്റ്റ്‌ലുക്ക് ടീസര്‍

സിനിമയിലും ലുക്കിലും വ്യത്യസ്തതയുമായി വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍. ഇന്നലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ്‌ലുക്ക് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുണ്ടുടുത്ത ഇന്‍ട്രൊഡക്ഷനാണ് വിജയ് സേതുപതിക്ക് നല്‍കിയിരിക്കുന്നത്. ഒരു സ്‌റ്റൈലിഷ് ഡോണ്‍ റോളിലാണ്...

സൂര്യയുടെ ‘സൊടക്ക് മേലെ സൊടക്ക്’ പാട്ടിനെതിരെ കേസ്

സൂര്യയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിനെതിരെ കേസ്. സൊടക്ക് മേലെ എന്ന പാട്ടിലെ വരികള്‍ക്കെതിരെയാണ് എഐഡിഎംകെ നേതാവായ സതീഷ് കുമാര്‍ കസേ ഫയല്‍ ചെയ്തിരിക്കുന്നത്. പാട്ടിലെ വരികള്‍ അരാഷ്ട്രീയവാദം പ്രോത്സാഹിപ്പിക്കുന്നതും തങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതുമാണെന്നുമാണ് സതീഷിന്റെ പരാതി. പാട്ടിലെ വരികള്‍ മാറ്റി എഴുതണമെന്നാണ് ദ്രാവിഡ...

കീര്‍ത്തി സുരേഷും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു, സംവിധാനം ഏ.ആര്‍. മുരുകദോസ്, സംഗീതം ഏ.ആര്‍. റഹ്മാന്‍

തമിഴ് സിനിമയിലെ ഹിറ്റ് ജോഡികളായ വിജയ്‌യും കീര്‍ത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു. ഏ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഭൈരവയിലാണ് ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ് ഏ.ആര്‍. റഹ്മാന്റെ സംഗീത സംവിധാനമാണ്. ഏ.ആര്‍. മുരുകദോസും ഏ.ആര്‍....

തമിഴ് നടന്‍ ജെയ്‌ക്കെതിരെ നിര്‍മ്മാതാക്കളുടെ പരാതി, താരം വരുത്തിവെച്ചത് ഒന്നരക്കോടിയുടെ നഷ്ടം

തമിഴ് നടന്‍ ജയ്‌ക്കെതിരെ ബലൂണ്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ പരാതി. കഴിഞ്ഞ വര്‍ഷം റിലീസാകേണ്ടിയിരുന്ന ചിത്രം ജെയ് ഒഴപ്പിയത് കൊണ്ടാണ് ഇത്രയും വൈകിയതെന്ന് നിര്‍മ്മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും തമിഴ് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജെയ് ഷൂട്ടിംഗിന് കൃത്യമായി എത്തിയിരുന്നില്ല. അതിനാലാണ് സിനിമ ഇറങ്ങാന്‍ വൈകിയത്. ഇതുമൂലം...

സ്റ്റൈല്‍ മന്നന്‍ സ്ഥാനമൊഴിഞ്ഞ സിംഹാസനം ഇനി ആര്‍ക്ക്? ഇളയദളപതിയോ തലയോ? ആരാധകര്‍ ചൂടേറിയ ചര്‍ച്ചയില്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് തമിഴകത്തിന്റെ സ്റ്റെല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചിരിക്കുന്നു. സിനിമയില്‍ നിന്ന് കളം മാറ്റി ചവിട്ടുന്ന രജനി ഒഴിച്ചിട്ട കസേരയില്‍ ഇനി ആരാവും എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം. തലൈവരുടെ വാക്കുകളില്‍ നിന്ന് തന്നെ തന്റെ പിന്‍ഗാമി ആരാണെന്ന് സൂചനകള്‍ ലഭിച്ചതായി സാമൂഹ്യമാധ്യമങ്ങളും ആരാധകരും വിലയിരുത്തുന്നു. സിനിമയിലെ...

സംവിധായകന്‍ കാലേല്‍ വീണു, തമിഴ് റോക്കേഴ്‌സ് സിനിമ പിന്‍വലിച്ചു

തമിഴ് സിനിമയും തമിഴ് റോക്കേഴ്‌സും തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തമിഴ് സിനിമാ സംഘടനകള്‍ ഒന്നടങ്കം വാളും പരിചയുമായി നിന്നിട്ടും തമിഴ് റോക്കേഴ്‌സ് നിരന്തരം സിനിമകള്‍ പുറത്തുവിട്ടുകൊണ്ടേയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു സംവിധായകന്‍ കേണ് അപേക്ഷിച്ചപ്പോള്‍ അവര്‍ തമിഴ് റോക്കേഴ്‌സില്‍നിന്ന് സിനിമ എടുത്തു കളഞ്ഞു. വിശാലിനും...

അടുത്ത ചിത്രത്തില്‍ സൂര്യയ്ക്ക് രണ്ടു നായികമാര്‍, ഒരു നായിക സായി പല്ലവി

സൂര്യ നായകനാകുന്ന തമിഴ് ചിത്രത്തില്‍ സായി പല്ലവി നായികയായി എത്തുന്നു. പേരിടാത്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് സായി പല്ലവിയുമായി കരാര്‍ ഒപ്പിട്ടകാര്യം വെളിപ്പെടുത്തിയത്. രാകുല്‍ പ്രീത് സിംഗിനെ നേരത്തെ ഈ ചിത്രത്തിനായി സൈന്‍ ചെയ്തിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വെച്ച് ഇവര്‍ രണ്ടു പേരും...

നയന്‍സിന്റെ ചിരികാരണം ഒരു ഷോട്ട് വൈകിയത് മൂന്നു മണിക്കൂര്‍

എല്ലാവര്‍ക്കും നല്ലതുമാത്രമേ നയന്‍താരയെക്കുറിച്ച് പറയാനുണ്ടാകു. എവിടെ ആയാലും സൗഹൃദത്തോടെ പെരുമാറുന്ന നയന്‍സിന് ഒരു കുഴപ്പമുണ്ട്. ചിരി തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പാടാണ്. നയന്‍സിന്റെ ഈ ചിരി പ്രശ്‌നം ഒരു ഷോട്ട് വൈകിപ്പിച്ചത് മൂന്നുമണിക്കൂറാണ്. വേലൈക്കാരന്റെ സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ശിവാകാര്‍ത്തികേയനാണ് ഈ കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ...

പവര്‍ പാണ്ടിക്ക് ശേഷം വീണ്ടും ധനുഷ് സംവിധാനത്തിലേക്ക്

പവര്‍പാണ്ടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് വീണ്ടും സംവിധായകനാകുന്നു. ശ്രീ തെനേന്ദല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പവര്‍പാണ്ടിയുടെ യുവത്വകാലം ധനുഷ് ആയിരുന്നു അവതരിപ്പിച്ചത്. ധനുഷ് വീണ്ടും സംവിധായകനാകുമ്പോള്‍ ധനുഷ് തന്നെയാണ് നായകനായും എത്തുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യയിലെ കഥ പറയുന്ന പീരിഡ് ഡ്രാമാ...