മെര്‍സലിന് ശേഷം വിജയേന്ദ്ര പ്രസാദ് തിരക്കഥ എഴുതുന്നത് രാഘവേന്ദ്ര ലോറന്‍സിന്

ഇന്ത്യന്‍ സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് പ്രശസ്ത സംവിധായകന്‍ രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ്. ബാഹുബലി, മെര്‍സല്‍ തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥ തയ്യാറാക്കിയ അദ്ദേഹം ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. മെര്‍സലിനുശേഷം വിജയേന്ദ്ര പ്രസാദ് തിരക്കഥ തയ്യാറാക്കുന്ന ആദ്യ ചിത്രമാണിത്. വിജയ് നായകനായെത്തിയ മെര്‍സല്‍ സാമ്പത്തികമായി വന്‍വിജയമായിരുന്നു. എസ്...

ശിവകാര്‍ത്തികേയന് ശേഷം ജയംരവി? വേലൈക്കാരന്‍ സിനിമയുടെ സംവിധായകന്‍ സഹോദരനെ നായകനാക്കി പരീക്ഷണത്തിന് ഒരുങ്ങുന്നു

വേലൈക്കാരന്റെ മികച്ച വിജയത്തിനു ശേഷം സംവിധായകന്‍ മോഹന്‍രാജ തന്റെ അടുത്ത ചിത്രത്തിലേയ്ക്ക് നായകനായി പരിഗണിച്ചിരിയ്ക്കുന്നത് സഹോദരന്‍ ജയം രവിയെയാണെന്ന് ബിഹൈന്‍ഡ് വുഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. തന്റെ പുതിയ ചിത്രമായ ടിക് ടിക് ടികിനെക്കുറിച്ച് സംസാരിയ്ക്കുന്നതിനിടയിലാണ് ഈ ചിത്രത്തെപ്പറ്റി ജയം രവി സൂചനകള്‍ തന്നത്. സഹോദരന്‍ മോഹന്‍രാജയെക്കുറിച്ച് ജയം രവിയുടെ...

വിജയ് – അജിത്ത് ആരാധകരെപ്പറ്റി ഒരു സിനിമ വിസിരി, ചിത്രത്തിലെ തലയും ദളപതിയും എന്ന...

തങ്ങളുടെ പ്രിയ താരങ്ങള്‍ക്കായി ജീവന്‍ പോലും വെടിയാന്‍ മടിയില്ലാത്തവരാണ് തമിഴ് സിനിമ ആരാധകര്‍ തലയും ദളപതിയും അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. എന്നാല്‍ അന്ധമായ താരാരാധന അക്രമങ്ങളിലേയ്ക്ക് നയിച്ച സാഹചര്യങ്ങളും തമിഴ്‌നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഇതേപ്പറ്റിയുള്ളതാണ് വെട്രി മഹാലിംഗം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിസിരി. ആരാധക പിന്തുണ കൊണ്ട്...

കലിപ്പ് പൊലീസായി ജ്യോതിക; നാച്ചിയാര്‍ ട്രെയ്‌ലര്‍ എത്തി

ബാല സംവിധാനം ചെയ്യുന്ന നാച്ചിയാറിന്റെ ട്രെയ്‌ലര്‍ എത്തി. കലിപ്പ് പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതികയ്ക്ക് ചിത്രത്തിലുള്ളത്. ജിവി പ്രകാശും ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നു. ചേരിയിലെ ചെറുപ്പക്കാരനായിട്ടാണ് ജിവി പ്രകാശ് അഭിനയിക്കുന്നത്. നേരത്തെ നാച്ചിയാറിന്റെ ടീസര്‍ പുറത്തിറങ്ങിയ സമയത്ത് ജ്യോതിക അസഭ്യം പറയുന്ന രംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 1980...

ചിമ്പു- ഓവിയ വിവാഹ ചിത്രം, യാഥാര്‍ത്ഥ്യമെന്ത്?

കഴിഞ്ഞ ഒരാഴ്ച്ചയായി ചിമ്പുവും ബിഗ് ബോസ് ഫെയിം ഓവിയയും വിവാഹിതരായെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു ഇരുവരുടേയും വിവാഹചിത്രവും വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ . ഇതു നമ്മ ആളു എന്ന ചിത്രത്തിലെ സിമ്പുവിന്റെയും നയന്‍താരയുടെയും ചിത്രം മോര്‍ഫ്...

സംവിധായകന്‍റെ അപേക്ഷ വെറുതെയായി, താനാ സേര്‍ന്ത കൂട്ടവും ലീക്കായി

ചിത്രങ്ങളുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കരുതെന്ന് തമിഴ് റോക്കേഴ്‌സിനോട് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ അപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സംവിധായകന്റെ ട്വിറ്ററിലൂടെയുള്ള ഈ അപേക്ഷ പുറത്തുവന്ന് അധികം കഴിയുന്നതിനു മുന്‍പ് തന്നെ താനാ സേര്‍ന്ത കൂട്ടം ഇന്റര്‍നെറ്റിലെത്തി. ഒട്ടേറെപ്പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടും 1200 തീയേറ്ററുകളില്‍ ചിത്രം വിജയകരമായി...

സാമി 2വില്‍ തൃഷ: നിര്‍ണായക വെളിപ്പെടുത്തലുമായി ഷിബു തമ്മിന്‍സ്

വിക്രം നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് തൃഷ പിന്മാറിയത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. മറ്റൊരു നായികയായ കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയതാണ് പിന്മാറ്റത്തിനു പിന്നിലെ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ സാമി 2 വിന്റെ നിര്‍മ്മാതാവ് ഷിബു തമ്മിന്‍സ് തൃഷയുമായുള്ള...

വിക്രത്തിന്റെ ആ ചിത്രങ്ങള്‍ നിരാശപ്പെടുത്തി, തുറന്ന് പറഞ്ഞ് സംവിധായകന്‍

വിക്രം നായകനായി എത്തുന്ന സ്‌കെച്ചിന്റെ സംവിധായകനാണ് വിജയ് ചന്ദര്‍. അടുത്തയാഴ്ച്ച റിലീസാകാന്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും മറ്റും പങ്കുവെയ്ക്കുമ്പോഴാണ് ചിയാന്‍ വിക്രം നായകനായി എത്തിയ മുന്‍ ചിത്രങ്ങളെക്കുറിച്ചും വിജയ് ചന്ദര്‍ പ്രതികരിച്ചത്. രാജാപട്ടൈ, 10 എന്‍ട്രതുക്കുള്ളെ തുടങ്ങിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായകന്‍. 'ഞാനും ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍...

പൈറസി നിങ്ങള്‍ക്കെങ്ങനെ ന്യായീകരിക്കാന്‍ കഴിയുന്നു? ആരാധകനോട് കലഹിച്ച് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥ്

'അവള്‍' എന്ന തമിഴ്‌സിനിമയുടെ പ്രചരാണാര്‍ത്ഥം നടന്‍ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ ആരാധകന്റെ ട്വീറ്റിന് മറുപടി നല്‍കിയതാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചാ വിഷയം. സിദ്ധാര്‍ത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ 'അവള്‍' റിലീസ് ചെയ്‌പ്പോള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് നെറ്റ്ഫ്‌ളിക്‌സില്‍ കാണാന്‍ സാധിക്കുമെന്ന് ജനുവരി ഏഴിന് താരം ട്വീറ്റ്...

ആരാധകനൊപ്പം ഓട്ടോയില്‍ സഞ്ചരിച്ച് ചിയാന്‍ വിക്രം

ആരാധകന്റെ ഓട്ടോറിക്ഷയില്‍ സവാരി നടത്തി തമിഴ് സൂപ്പര്‍ താരം വിക്രം. സാമി 2 വിന്റെ ലൊക്കേഷനിലേക്കാണ് വിക്രം ആരാധകന്റെ ഓട്ടോയില്‍ പോയത്. ചെറുപ്പം മുതലേ വിക്രം ഫാനായ ചെറുപ്പക്കാരന്റെ ഓട്ടോറിക്ഷയില്‍ മുഴുവന്‍ വിക്രമിന്റെ ചിത്രങ്ങളാണ്. തന്നെ കാണാനെത്തിയപ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് താരം ഓട്ടോയില്‍ സവാരി നടത്തി ആരാധകനെ...