സണ്ടക്കോഴി 2, പുതിയ വെളിപ്പെടുത്തലുമായി വിശാല്‍

തമിഴ് നടന്‍ വിശാലിനെ ഇന്നു കാണുന്ന വിശാലാക്കി മാറ്റിയ ചിത്രമാണ് സണ്ടക്കോഴി. വിക്രം കൃഷ്ണയുടെ നിര്‍മ്മാണത്തില്‍ എന്‍ ലിംഗുസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു, ഇപ്പോള്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിശാല്‍. https://twitter.com/VishalKOfficial/status/953623142114631680 അങ്ങനെ ചെന്നൈയില്‍...

മരണത്തിനും മായ്ക്കാനാവാതെ മക്കള്‍തിലകം ,എംജിആര്‍ നായകനായി പുതിയചിത്രം വരുന്നു

തമിഴ് ജനതയുടെ മനസില്‍ ഇന്നും മരണമില്ലാതെ നില്‍ക്കുന്ന നായകനാണ് മക്കള്‍തിലകം എംജിആര്‍. മരിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം താരം നായകനായി പുതിയ സിനിമയൊരുങ്ങുന്നു. 'കിഴക്ക് ആഫ്രിക്കാവില്‍ രാജു' എന്ന ആനിമേഷന്‍ ചിത്രത്തിലൂടെയാണ് എംജിആര്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. എം ജി ആറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഉലകം ചുറ്റും വാലിബനിലെ' കഥാപാത്രത്തിന്റെ...

വിക്രം വേദ സംവിധായകര്‍ നിര്‍മ്മാണ രംഗത്തേയ്ക്ക്

മാധവന്‍, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നിവരെ പ്രധാനവേഷത്തില്‍ അണിനിരത്തി വിക്രം വേദയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ചെയ്ത സംവിധായകരാണ് പുഷ്‌കറും ഗായത്രിയും. അടുത്ത ചിത്രത്തില്‍ സംവിധായകരായിട്ടല്ല നിര്‍മ്മാതാക്കളായാണ് ഇവരെത്തുക. ഹലിദ ഷമീം ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിയ്ക്കുകയാണിരുവരും. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്...

ശശികുമാറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും സമുദ്രക്കനി തന്നെ സംവിധാനം ചെയ്യും

തമിഴിലെ പ്രശസ്ത നടനും സംവിധായകനുമാണ് സമുദ്രക്കനി. ശശികുമാറിനെ നായകനാക്കി അദ്ദേഹം 2009ലിറക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം നാടോടികളുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇത്തവണ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കാനും സമുദ്രക്കനി തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തില്‍ ശശികുമാര്‍ തന്നെയാണ് നായകവേഷത്തിലെത്തുക. നാടോടികളുടെ...

മെര്‍സലിന്റെ ജൈത്രയാത്ര തുടരുന്നു, യുകെ നാഷണല്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടി

തമിഴ്നാടിനെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊണ്ട് പൊള്ളിച്ച സൂപ്പര്‍ഹിറ്റ് വിജയ് ചിത്രം മെര്‍സല്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നു. യുകെ നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച വിദേശചിത്ര വിഭാഗത്തില്‍ മെര്‍സല്‍ ഇടം നേടി. മികച്ച സഹനടനുള്ള പുരസ്ക്കാര നാമനിര്‍ദ്ദേശത്തില്‍  വിജയുടെ പേരും ഉണ്ട്. മെര്‍സലിന്റെ നിര്‍മ്മാതാക്കളായ തേനണ്ട്രല്‍ ഫിലിംസ് ഇതു സംബന്ധിച്ച് ട്വിറ്ററില്‍...

ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ മതില് ചാടി സൂര്യ

ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ തിയേറ്ററിന്റെ ഗേറ്റ് ചാടി കടന്ന് തമിഴ് നടന്‍ സൂര്യ. താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ എത്തിയപ്പോഴാണ് സംഭവം. ഗ്യാങ് എന്ന പേരിലാണ് സിനിമ ആന്ധ്രയില്‍ റിലീസ് ചെയ്തിരിക്കുന്നത്. സൂര്യയുടെ സുരക്ഷയ്ക്കായി ജീവനക്കാരുണ്ടായിരുന്നെങ്കിലും ആരാധകര്‍ തിങ്ങി നിറഞ്ഞതോടെ സൂര്യക്ക് മറ്റ് മാര്‍ഗമില്ലാതെയായി. തിയേറ്ററിനകത്ത് ആളുകളോട്...

‘ഇന്ത്യനി’ലെ കമല്‍ ലുക്കിനെ ഓര്‍മിപ്പിച്ച് സേതുപതിയുടെ ‘സീതാകാന്തി’

വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമാരാധകരുടെ പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ സേതുപതിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംസാരവിഷയമായിരിക്കുകയാണ്. നരച്ച തലമുടിയും വെള്ളമുണ്ടും വെള്ള ജുബ്ബയുമണിഞ്ഞ് കമലാഹാസന്റെ ഇന്ത്യന്‍ സിനിമയിലെ ലുക്കിന് സമാനമായ രൂപത്തിലാണ് മക്കള്‍ സെല്‍വന്റെ പുതിയ അവതാരം. സീതാകാന്തി...

വിക്രം ചിത്രം സ്‌കെച്ച് ഷോര്‍ട്ട് ഫിലിമില്‍നിന്ന് കോപ്പി അടിച്ചത് ?

വിക്രം നായകനായി എത്തിയ സ്‌കെച്ച് തമിഴിലിലെ അതേ പേരിലുള്ള ഷോര്‍ട്ട് ഫിലിമില്‍നിന്ന് കോപ്പി അടിച്ചതെന്ന് ആരോപണം. സ്‌കെച്ച് ഷോര്‍ട്ട്ഫിലിമിന്റെ സംവിധായകന്‍ സായ് പിള്ള തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരോപിച്ചത്. സ്‌കെച്ച് എന്ന തന്റെ ഷോര്‍ട്ട് ഫിലിമിനെ വലിച്ചു നീട്ടിയതാണ് വിക്രമിന്റെ സിനിമയെന്ന് സായ് പിള്ള പറഞ്ഞു. https://twitter.com/saipillaii/status/952922220220706816 സ്‌കെച്ച് കണ്ടപ്പോള്‍...

ആദ്യമായി വിശാലും സാമന്തയും ഒന്നിക്കുന്നു, ഇരുമ്പു തിരൈയുടെ ലിറിക്കല്‍ വീഡിയോ

തമിഴ് താരം വിശാലും സാമന്ത രൂത്ത് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഇരുമ്പു തിരൈയുടെ അഴഗേ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. വീഡിയോയ്ക്ക് മികച്ച വരവേല്‍പ്പാണ് യൂട്യൂബില്‍ ലഭിക്കുന്നത്. വിവേക് രചിച്ചിരിയ്ക്കുന്ന വരികള്‍ക്ക് യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. അരുണ്‍ കമ്മത്ത്, ജോനിത...

ചേട്ടന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി അനിയന്‍ ,കടായ്കുട്ടി സിങ്കം മേയില്‍

വളരെ വ്യത്യസ്തമായ തിരക്കഥകളും റോളുകളും തിരഞ്ഞെടുക്കുന്നതിലൂടെ സിനിമയില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് കാര്‍ത്തി. അടുത്തകാലത്ത റിലീസ് ചെയ്ത കാഷ്‌മോര, ധീരന്‍ അധികാരം ഒണ്‍ട്രു, കാട്രു വെളിയിതെ എന്നീ ചിത്രങ്ങള്‍ തന്നെ അതിനുദാഹരണമാണ്. ഇപ്പോഴിതാ ഒരു പുതിയ വാര്‍ത്ത. പാണ്ഡിരാജിന്റെ സംവിധാനത്തില്‍ ഒരു കിടിലന്‍ എന്റര്‍ടെയ്ന്‍മെന്‌റ്...