‘സ്ഥലം ഒരുത്തന്റേം കുത്തകയല്ല, തല പോകാന്‍ നില്‍ക്കുമ്പോള്‍ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല, പോരാടുക തന്നെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ മാമുക്കോയയും രംഗത്തെത്തിയിരിക്കുകയാണ്. തല പോകാന്‍ നില്‍ക്കുമ്പോള്‍ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് നടന്‍ മാമുക്കോയ പറയുന്നത്. കോഴിക്കോട് നഗരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ...

എന്നെ അങ്കിള്‍ എന്നു വിളിച്ച മാനസി രജനി സാറിനെ എന്താണ് വിളിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി: ദിലീപ്

ക്രിസ്മസിന് പ്രേക്ഷകരുടെ മുന്നിലേക്ക് സാന്റാക്ലോസായി ദിലീപ് എത്തുന്ന ചിത്രമാണ് മൈ സാന്റാ. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ദിലീപിന്റെ സാന്റാ കഥാപാത്രവും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ കുട്ടിത്താരമായി എത്തുന്നത് മാനസിയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങിനിടെ ദിലീപ്...

പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണ്; തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം

തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായിത്തന്നെ മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. റെഡ് എഫ്എമ്മിന്റെ അഭിമുഖപരിപാടിയായ റെഡ് കാര്‍പെറ്റില്‍  സംസാരിക്കുമ്പോഴാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ മാപ്പ് പറയും. പരസ്യമായിട്ട്...

ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഡീഗ്രേഡിങ് തടഞ്ഞാല്‍ മാത്രമേ വിജയിക്കാനാവൂ; മുന്നറിയിപ്പുമായി വേണു കുന്നപ്പിള്ളി

മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരെ വളരെ വ്യാപകമായ ഡീഗ്രേഡിംഗാണ് സോഷ്യല്‍മീഡിയയില്‍ നടന്നത്. ഇപ്പോഴിതാ ബിഗ് ബജറ്റ് സിനിമ ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് വേണുകുന്നപ്പിള്ളി. ചിത്രത്തിലെ ചില രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അതില്‍ വേറെ സൗണ്ട് ചേര്‍ത്തും മറ്റു സിനിമകളിലെ സംഭാഷണങ്ങള്‍ ചേര്‍ത്തും ഷെയര്‍ ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്ന്...

ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യമെന്ത്? എന്തിന് നിങ്ങള്‍ ഭരണഘടനയില്‍ മാറ്റം വരുത്തുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വര ഭാസ്‌കര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ബോളിവുഡ് നടി സ്വര ഭാസ്‌കറും. രാജ്യത്ത് ഇത്തരമൊരു നിയമത്തിന്റെ ആവശ്യമെന്താണെന്നാണ് സ്വര ഭാസ്‌കര്‍ ഉന്നയിച്ച ചോദ്യം. ഇത് ഇന്ത്യക്ക് ആവശ്യമില്ല. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടി നിങ്ങളുടെ പക്കലുണ്ട്. അദ്‌നാന്‍ സാമിക്ക് പൗരത്വം നല്‍കാമെങ്കില്‍ അതേ പ്രക്രിയയിലൂടെ എന്തുകൊണ്ട് നിങ്ങള്‍ക്ക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്കും പൗരത്വം...

ഈ രണ്ടു പേര്‍ ദുര്യോധനനും ശകുനിയും തന്നെ, പ്രതിഷേധം പൗരാവകാശം; ആവര്‍ത്തിച്ച് സിദ്ധാര്‍ത്ഥ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലെ വള്ളുവര്‍ക്കോട്ടയില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്ത്യാ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് കാണൂ....

‘കഥ പറയുന്നത് കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ആണെങ്കിലും വിഷയത്തിന് ഒരു ഗ്ലോബല്‍ സ്വഭാവമുണ്ട്’; ‘പ്രതി പൂവന്‍കോഴി’യെക്കുറിച്ച് തിരക്കഥാകൃത്ത് ഉണ്ണി ആര്‍

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മഞ്ജുവാര്യര്‍ നായികയായെത്തുന്ന സിനിമ പ്രതി പൂവന്‍കോഴി നാളെ തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ആകാംക്ഷയാണ് ആരാധകരിലുളവാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ . 'കലയ്ക്ക്, ചില സിനിമകള്‍ക്ക് ഒക്കെ വളരെ പെട്ടെന്ന് ആസ്വാദകരുമായി കണക്റ്റ് ചെയ്യാന്‍ പറ്റും. ലോകത്തുള്ള ഏതു മനുഷ്യനും...

കുഞ്ഞാലിമരയ്ക്കാര്‍ ചെയ്യുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ല: മമ്മൂട്ടി

കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന സിനിമ ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നടന്‍ മമ്മൂട്ടി. ഇതുവരെ അങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഭാവിയില്‍ ചെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. മാമാങ്കം ടീമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നെന്ന...

നിങ്ങള്‍ ജാമിയയില്‍ നിന്ന് തന്നെയല്ലേ, പിന്നെ എന്താണ് പ്രതികരിക്കാത്തത്; ഷാരൂഖിനോട് റോഷന്‍ അബ്ബാസ്

പൗരത്വ നിയമ ഭേദഗതിയിലും ജാമിയ മിലിയ പൊലീസ് അതിക്രമത്തിലും ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും പ്രതികരിച്ചു കഴിഞ്ഞു. എന്നാല്‍ ബോളിവുഡിന്റെ ഖാന്‍ത്രയം പ്രതികരണങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനോടു പ്രതികരക്കാനാവശ്യപ്പെട്ട് നടനും റേഡിയോ ജോക്കിയുമായ റോഷന്‍ അബ്ബാസ രംഗത്തുവന്നിരിക്കുന്നു്. ട്വിറ്ററിലൂടെയാണ് റോഷന്റെ വികാരപ്രകടനം. ഷാരൂഖ് ഖാന്‍ ജാമിയയില്‍...

സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്: കാരണം തുറന്നുപറഞ്ഞ് ജ്യോതിക

പാപനാശം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രമാണ് തമ്പി. കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിച്ചു അഭിനയിച്ച ചിത്രം കൂടിയാണിത്. അനുജന്‍ കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിക്കുന്നത്  പ്രാസമുള്ളതല്ലെന്നും എന്നാല്‍ ഭര്‍ത്താവ് സൂര്യക്കൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ജ്യോതിക പറയുന്നത്. 'സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നത് ബുദ്ധിമുട്ടാണ്. ധാരാളം വഴക്കുണ്ടാവും. നമ്മുടെ വീട്ടില്‍...