വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റ് ആയിരുന്നപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല മമ്മൂക്കയെ വെച്ച് മാമാങ്കം പോലൊരു ചിത്രമെടുക്കുമെന്ന്: എം പത്മകുമാര്‍

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമ മാമാങ്കം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ വീരഗാഥയില്‍ അസിസ്റ്റന്റായിരുന്ന കാലത്ത് ഒരിക്കല്‍ പോലും മമ്മൂട്ടിയെ നായകനാക്കി ഇത്രയും വലിയൊരു ചരിത്ര സിനിമ താന്‍ ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന്...

‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ലളിതം മനോഹരം: പ്രശംസയുമായി അനുരാജ് മനോഹര്‍

ജി. പ്രജിത്തിന്റെ സംവിധാനത്തില്‍ ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാട്ടിന്‍പുറത്തിന്റെ രസങ്ങളും ഓര്‍മ്മകളും സമ്മാനിക്കുന്ന ഒരു റിയലിസ്റ്റിക് ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവസംവിധായകന്‍ അനുരാജ്...

‘ഞാന്‍ ഒരു ബന്ധത്തിലാണ്, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം സ്വന്തം ജോലിയും കരിയറും  ത്യജിച്ചു’; പ്രണയം വെളിപ്പെടുത്തി അമല...

തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി അമല പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും 'ആടൈ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലാണ് അമല പോള്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. 'ആര്‍ക്കും അറിയാത്ത കാര്യമാണ്...

‘ഇത്ര നെറികേടു കാട്ടിയിട്ടു വേണോ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്’; ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടന...

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. കൊച്ചിയില്‍ പണിത ആസ്ഥാന മന്ദിരത്തില്‍ എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയപ്പോള്‍, സ്ഥലം വാങ്ങിയ സംഘടനയുടെ മുന്‍ സെക്രട്ടറി കൂടിയായ ശശി അയ്യന്‍ ചിറയെ അവഗണിച്ചു എന്നാണ് വിനയന്റെ വിമര്‍ശനം....

‘കുറേക്കാലത്തിന് ശേഷമാണ് ഇത്ര നല്ല റിവ്യൂ കിട്ടുന്നത്’; മാര്‍ക്കോണി മത്തായിയുടെ വിജയ സന്തോഷത്തില്‍ ജയറാം

സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ തെന്നിന്ത്യന്‍ താരം വിജയ് സേതുപതി മുഴുനീള വേഷത്തിലെത്തുന്ന ജയറാം ചിത്രം മാര്‍ക്കോണി മത്തായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിജയ് സേതുപതിയുടെ സാന്നിദ്ധ്യം തന്നെ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയറാം പ്രതികരിച്ചു. 'പടത്തെ പറ്റി...

‘ആരോഗ്യകരമായ സിനിമയ്ക്ക് സങ്കീര്‍ണമായ പ്ലോട്ടോ, മള്‍ട്ടി ഡൈമന്‍ഷണല്‍ കഥാപാത്രങ്ങളോ ആവശ്യമില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍’; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോയെ പ്രശംസിച്ച് പൃഥ്വിരാജ്

ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം സംവൃത സുനിലിന്റെ തിരിച്ചുവരവും വ്യത്യസ്തമായ കഥാപശ്ചാത്തലവുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ലാളിത്യത്തില്‍ സിനിമ ഏറെ മനോഹരമാണെന്ന് പൃഥ്വി...

‘മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടത് അഞ്ചുലക്ഷം രൂപ’; ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തി കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ രഞ്ജിത്ത്

മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങളുള്ള ചിത്രങ്ങള്‍ പുറത്തിറക്കണമെങ്കില്‍ മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റിനായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് സംവിധായകന്‍ രഞ്ജിത്ത്. ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിന് എതിരെയാണ് രഞ്ജിത്തിന്റെ ആരോപണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ രഞ്ജിത്ത് തുറന്നടിച്ചത്....

‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ ധൈര്യപൂര്‍വ്വം തിയേറ്ററില്‍ പോയി കാണാവുന്ന അടിപൊളി പടം: ജോജു ജോര്‍ജ്ജ്

ജി. പ്രജിത്തിന്റെ സംവിധാനത്തില്‍ ബിജു മേനോനും സംവൃത സുനിലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാട്ടിന്‍പുറത്തിന്റെ രസങ്ങളും ഓര്‍മ്മകളും സമ്മാനിക്കുന്ന ഒരു റിയലിസ്റ്റിക് ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജോജു...

ആ മലയാളം ഡയലോഗ് പറയാന്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടി; വിജയ് സേതുപതി

വിജയ് സേതുപതി മലയാള അരങ്ങേറ്റ ചിത്രം മാര്‍ക്കോണി മത്തായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സനല്‍ കളത്തിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് പ്രയാസമാണെന്ന് വിജയ് സേതുപതി. 'മാര്‍ക്കോണി മത്തായി'യില്‍ പറയാന്‍ ഏറ്റവും ബുദ്ധിമുട്ടിയ സംഭാഷണത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം, മനോരമ ദിനപത്രത്തിന് നല്‍കിയ...

ഇപ്പോഴും വരുന്നത് അടി വാങ്ങുന്ന വേഷങ്ങള്‍, വില്ലന്മാരുടെ ജീവിതം ദുരിതം, മാനസികമായും സാമ്പത്തികമായും നേട്ടമില്ല; മനസ്സുതുറന്ന് കീരിക്കാടന്‍ ജോസ്

കിരീടത്തിലെ കീരിക്കാടന്‍ ജോസായി എത്തിയ മോഹന്‍രാജിനെ മലയാളി പ്രേക്ഷകര്‍ മറക്കില്ല. ചിത്രത്തിന്റെ കഥ പോലും അറിയാതെ വന്നഭിനയിച്ച അദ്ദേഹം പിന്നീട് അറിയപ്പെട്ടത് മുഴുവന്‍ ആ കഥാപാത്രത്തിന്റെയും സിനിമയുടെയും പേരിലാണ്. ഇപ്പോഴും തനിക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരാറുണ്ടെന്നും എന്നാല്‍ എല്ലാം അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍...
Sanjeevanam Ad