Tuesday, 22 September 2026
‘Honest storytelling is a powerful means of change
05:04:27 PM IST
Celebrity Talk

‘വെറുതെ ഇങ്ങനെ ഒരാൾ ഇറങ്ങി പുറപ്പെടില്ല, അവർക്ക് ഇയാളോട് പ്രണയം ആണെന്ന് വരുത്തി തീർക്കാൻ നോക്കുകയാണ്’; സനൽ കുമാർ ശശിധരനെതിരെ ഉഷ ഹസീന

SHARE

സംവിധായകൻ സനൽ കുമാർ ശശിധരൻ നടി മഞ്ജു വാരിയർക്കെതിരെ നടത്തുന്ന വിവാദ പരാമർശങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരത്തിലും രൂക്ഷ വിമർശനവുമായി നടി ഉഷ ഹസീന. സനൽ കുമാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയും സാമ്പത്തിക താൽപ്പര്യങ്ങളുമുണ്ടെന്ന് ഉഷ ആരോപിച്ചു. അന്തസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയെ നിരന്തരം അപമാനിക്കാനും വേട്ടയാടാനും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

സ്വന്തം സംഘടനയിലെ ലൈഫ് അംഗമായിരുന്നിട്ടും വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ സ്വീകരിക്കുന്ന നിഷ്ക്രിയ നിലപാടിനെയും മൗനത്തെയും ഉഷ ചോദ്യം ചെയ്തു. നേരത്തെ അതിജീവിതയുടെ വിഷയം ഉൾപ്പെടെ സംഘടനയിലെ ഭാരവാഹികൾക്കെതിരെ പരാതികൾ ഉയർന്നപ്പോഴുള്ള നിലപാടുകളും ചൂണ്ടിക്കാട്ടിയ അവർ, സ്ത്രീപക്ഷ ഭരണസമിതി എന്ന നിലയിൽ പ്രവർത്തിക്കുന്ന നേതൃത്വം അംഗങ്ങളായ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.

പ്രതിസന്ധി ഘട്ടങ്ങളിൽ സഹപ്രവർത്തകയ്ക്ക് പരസ്യ പിന്തുണ നൽകാനോ പ്രതികരിക്കാനോ ‘അമ്മ’ നേതൃത്വം തയ്യാറാകുന്നില്ലെന്നും ഉഷ വിമർശിച്ചു. സംഘടനയിലെ അംഗമായ മഞ്ജു വാരിയർക്കെതിരായ വിഷയത്തിൽ നേതൃത്വം സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും അവർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും പോലീസും സനൽ കുമാർ ശശിധരനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഉഷ ഹസീന ആവശ്യപ്പെട്ടു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →