ടീം ഇന്ത്യ ജപ്പാനെതിരെ കഷ്ടിച്ച് ജയിച്ചു; ഇന്ത്യയും ജപ്പാനും ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ലോകചാമ്പ്യന്മാരെ വിറപ്പിച്ച് ജപ്പാന്
ഇന്ത്യയും ജപ്പാനും ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ബാറ്റിംഗില്‍ തകര്‍ന്ന ഇന്ത്യ ഒടുവില്‍ കഷ്ടിച്ച് ജയിച്ചു. അഞ്ച് ഓവര്‍ മാച്ചില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്ന് 32 ന് നാലെന്ന നിലയില്‍ ജപ്പാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 33 എന്ന ലക്ഷ്യവുമായി കയറിയ ജപ്പാന് പക്ഷേ 5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. അങ്ങനെ ഇന്ത്യ 2 റണ്‍സിന് കഷ്ടിച്ച് ജയിച്ചു. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കു മുന്‍പേയൊരു സൗഹൃദപോരാട്ടമെന്ന നിലയില്‍ സുസുകി കപ്പ് എന്നു പേരിട്ടിരിക്കുന്ന ട്വന്റി20 മല്‍സരം മഴ വില്ലനായതോടെ 5 ഓവറിലേക്ക് ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രമാണ് കെന്‍ഡല്‍ കഡോവാക്കി-ഫ്ലെമിങ് നയിക്കുന്ന ജപ്പാനെതിരെ നേടിയത്.
ഗോള്‍ഡന്‍ ഡക്കായി അഭിഷേക് വര്‍മ്മയും 9 റണ്‍സെടുത്ത് സഞ്ജു സാംസണും ആദ്യം പുറത്തായി. പിന്നെ എത്തിയ ഇഷാന് കിഷന് 3 റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 12 ബോളില്‍ 16 റണ്‍സെടുത്ത് ടോപ് സ്കോററായെങ്കിലും വിക്കറ്റ് നഷ്ടമായി. 3 ബോള്‍ നേരട്ട തിലക് വര്‍മ്മ 1 റണ്ണും ഒരു ബോള്‍ മാത്രം നേരിട്ട ശിവം ദുബെ റണ്ണൊന്നും നേടാനാവാതെ ക്രീസില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ 5 ഓവര്‍ തീര്‍ന്നത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ വെടിക്കെട്ട് പ്രതീക്ഷിച്ചാണ് ആരാധകര്‍ കളി കാണാനിറങ്ങിയത്്, എന്നാല്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഗോള്‍ഡന്‍ ഡക്കാക്കി ജപ്പാന് ഞെട്ടിച്ചു. ചാര്‍ലി ഹര ഹിന്‍സെയുടെ പന്തില്‍ സുഗായ സ്ലേറ്റര്‍ ക്യാച്ചെടുത്താണ് അഭിഷേകിനെ പുറത്താക്കിയത്. മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറിലെ അവസാന പന്തില്‍ ജാപ്പനീസ് ഓപ്പണര്‍ ലച്ലാന്‍ യമാമോട്ടോ ലേക്കിനെ റണ്‍ഔട്ടാക്കി ഇഷാന് കിഷന് ഇന്ത്യയ്ക്കു പ്രതീക്ഷ നല്കി. ജപ്പാന് ക്യാപ്റ്റന്‍ കെന്‍ഡല്‍ കദോവാകി ഫ്ലെമിങ് 12 പന്തില്‍ 12 റണ്‍സെടുത്തു. എട്ടു പന്തില്‍ ഒന്‍പതു റണ്‍സുമായി ബെഞ്ചമിന്‍ ഇറ്റോ ഡേവിഡ് പുറത്താകാതെ നിന്നെങ്കിലും ജപ്പാന് വിജയത്തിലെത്താന്‍ സാധിച്ചില്ല. ഇന്ത്യയ്ക്കായി വാഷിങ്ടന്‍ സുന്ദര്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന് വിപണിയില്‍ !
ബ്രെയിൻ ഹണ്ട് 2026: ബൗദ്ധിക മികവിന്റെ ആഘോഷം; ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ ജേതാക്കൾ