‘മാസപ്പടി അന്വേഷണം മോദി, ഇ ഡി, വി ഡി കോക്കസ് ചേർന്നുള്ള നീക്കം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവ്’; ചിന്ത ജെറോം
മാസപ്പടി അന്വേഷണം, മോദി, ഇഡി, വിഡി കോക്കസ് ചേർന്നുള്ള നീക്കമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. രണ്ട് ഓപ്ഷനുകളാണ് മോദിയും വി.ഡിയും മുന്നോട്ടുവയ്ക്കുന്നതെന്നും ഒന്നുകിൽ തങ്ങൾക്കൊപ്പം നിൽക്കുക, അല്ലെങ്കിൽ തങ്ങൾക്കെതിരായ ശബ്ദങ്ങളെ നിശബ്ദമാക്കുക എന്നതാണ് അതെന്നും ചിന്ത ആരോപിച്ചു. മുഖ്യമന്ത്രിക്ക് വർഗീയ വിരുദ്ധ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും അവർ വിമർശിച്ചു.
പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര നാളായെന്ന് ചോദിച്ച ചിന്ത, രാജ്യത്തെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയനെന്നും പറഞ്ഞു. അദ്ദേഹത്തെ നശിപ്പിക്കാൻ ബിജെപിക്കൊപ്പം യുഡിഎഫ് സർക്കാരും നിൽക്കുകയാണെന്നും ചിന്ത ആരോപിച്ചു. മന്ത്രിമാരുടെ സ്വകാര്യ സന്ദർശനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അവർ വിമർശനം ഉന്നയിച്ചു.
‘സ്പോൺസേർഡ് യാത്ര’യെന്ന് യാതൊരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നത് കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ ദുരൂഹത വർധിപ്പിക്കുകയാണെന്നും ചിന്ത ആരോപിച്ചു. സ്പോൺസർമാരാൽ നയിക്കപ്പെടുന്ന, സ്പോൺസർഷിപ്പിലൂടെ മുന്നോട്ടുപോകുന്ന സർക്കാരായി ഇത് മാറിയെന്നും ശതകോടീശ്വരന്മാർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയുള്ള ഗവൺമെന്റാണിതെന്നും അവർ കുറ്റപ്പെടുത്തി. യാത്രയുടെ സ്പോൺസർമാർ ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചിന്ത ആവശ്യപ്പെട്ടു.
മന്ത്രിമാർ ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് ആദ്യം പ്രാധാന്യം നൽകേണ്ടതെന്നും മന്ത്രി ഒ.ജെ. ജനീഷിന്റെ പ്രതികരണത്തെയും ചിന്ത വിമർശിച്ചു. കേരളം അപകടത്തെ അഭിമുഖീകരിച്ച ദിവസം ‘ട്രിപ്പ് പോയി വരു’ എന്ന തരത്തിലുള്ള പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും അവർ പറഞ്ഞു. കേരള സർവകലാശാല കരട് സംബന്ധിച്ച നീക്കത്തിലൂടെ വിദ്യാർഥികളുടെ ശബ്ദം നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.
‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളതുകൊണ്ട് നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’; മുഹമ്മദ് റിയാസ്
വാഹനങ്ങളിൽ തോന്നിയപോലെ രൂപമാറ്റം വേണ്ട; അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നിലപാടുമായി ഹൈക്കോടതി