Tuesday, 22 September 2026
‘Honest storytelling is a powerful means of change
02:26:47 PM IST
Celebrity Talk

‘ശാന്തിവിള ദിനേശ് കിടപ്പറയില്‍ ഒളിഞ്ഞു നോക്കുന്നയാള്‍, ‘അമ്മ’യിലെ പ്രശ്നത്തിൽ രമേഷ് പിഷാരടിക്ക് തെറ്റിപ്പോയി’; ധർമ്മജൻ ബോൾഗാട്ടി

SHARE

‘അമ്മ’യിലെ പ്രശ്നത്തിൽ പാലക്കാട് എംഎൽഎ രമേഷ് പിഷാരടിക്ക് തെറ്റിപ്പോയെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധർമ്മജൻ ഇക്കാര്യം പറഞ്ഞത്. സംഘടനയിലെ പ്രശ്നം ചില സ്ത്രീകൾ തമ്മിലുള്ള വിഷയമായി മാത്രം കാണേണ്ടതായിരുന്നുവെന്നും അതിൽ പിഷാരടി ഇടപെടേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ധർമ്മജൻ പറഞ്ഞു.

‘അമ്മ’യുടെ പ്രവർത്തനങ്ങൾ ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ടെന്നും എന്നാൽ ഇക്കാര്യം പലരും ശ്രദ്ധിക്കുന്നില്ലെന്നും ധർമ്മജൻ പറഞ്ഞു. ഈ ഓണത്തിന് അംഗങ്ങൾക്കായി മികച്ച കിറ്റാണ് സംഘടന നൽകിയതെന്നും ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയിലെ അംഗങ്ങളിൽ വളരെ കുറച്ചുപേർക്ക് മാത്രമാണ് സിനിമയുള്ളതെന്നും ബാക്കിയുള്ളവർക്ക് ഇത്തരം പ്രവർത്തനങ്ങൾ വലിയ അനുഗ്രഹമാണെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു.

തന്റെ മദ്യപാനത്തെക്കുറിച്ച് ശാന്തിവിള ദിനേശ് നടത്തിയ വിമർശനങ്ങൾക്കും ധർമ്മജൻ മറുപടി നൽകി. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി അതിനെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പറയുകയാണ് ശാന്തിവിള ദിനേശിന്റെ ജോലിയെന്നും സ്വന്തം കുടുംബത്തെ മാത്രം നോക്കിയാൽ മതിയെന്നും ധർമ്മജൻ പറഞ്ഞു. തന്റെ കാര്യത്തിൽ ശാന്തിവിള ദിനേശ് ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ആകെ ചെയ്ത ഒരു സിനിമ എട്ടുനിലയിൽ പൊട്ടിയെന്നും തുടർന്ന് മറ്റുള്ളവരുടെ കിടപ്പറക്കഥകൾ പറയുകയാണ് അദ്ദേഹത്തിന്റെ പണിയെന്നും ധർമ്മജൻ ആരോപിച്ചു. സിനിമയിൽ തനിക്ക് വലിയ ബന്ധങ്ങളുണ്ടെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനാണ് ശാന്തിവിള ദിനേശ് ശ്രമിക്കുന്നതെന്നും ധർമ്മജൻ വിമർശിച്ചു.

s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →