Tuesday, 22 September 2026
‘Honest storytelling is a powerful means of change
01:17:00 PM IST
Kerala

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി കോടതി തള്ളി

ന്യൂസ് ഡെസ്ക് 22 September 2026, 1:16 pm
SHARE

എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികൾ അടച്ചിട്ട മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് തള്ളിയത്. ഇതോടെ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ കോടതിയിൽ ആരംഭിക്കും.

വിചാരണ വേളയിൽ കോടതി മുറിയിൽ മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും പ്രവേശനം അനുവദിക്കരുതെന്നായിരുന്നു പ്രതികൾ പ്രധാനമായും ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ മൗലികമായ അവകാശമാണെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്. ഒക്ടോബർ 15 മുതൽ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സാക്ഷിവിസ്താരം ഉൾപ്പെടെയുള്ള മുഴുവൻ നിയമനടപടികളും പൂർത്തിയാക്കും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →