Tuesday, 22 September 2026
‘Honest storytelling is a powerful means of change
12:35:54 PM IST
Cricket

സ്വന്തം റെക്കോര്‍ഡ് തിരുത്തി, ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും വലിയ സ്‌കോറുമായി ഇന്ത്യ; ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 216/3; ഹാഫ് സെഞ്ച്വറിയുമായി സ്മൃതി

SHARE

ഏഷ്യന്‍ ഗെയിംസ് വനിത ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഫൈനലില്‍ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 217 റണ്‍സ്. കൂറ്റനടികളുമായി ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലി വര്‍മ്മയും കളം നിറഞ്ഞപ്പോള്‍ 10ാം ഓവറില്‍ ഇന്ത്യ 100 കടന്നു. മിന്നല്‍ പ്രകടനവുമായി ഫിഫ്റ്റിയടിച്ച് സ്മൃതി മന്ദാന 79 റണ്‍സെടുത്തു. 99 റണ്‍സ് ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്ത ശേഷം 10 ഓവറിന്റെ അവസാന പന്തിലാണ് 48 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മ്മ വീണത്.

പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 19 റണ്‍സെടുത്ത് മടങ്ങിയെങ്കിലും ഇന്ത്യന്‍ വനിത ക്രിക്കറ്റിന്റെ സൂപ്പര്‍ ഫിനിഷര്‍ റിച്ച ഘോഷ് 22 പന്തില്‍ 49 റണ്‍സടിച്ച് സ്‌കോര്‍ 200 കടത്തി. ഏഷ്യ കപ്പിലും ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ തറപറ്റിച്ചത് ശ്രീലങ്കയെ ആയിരുന്നു. സമാനമായാണ് ഏഷ്യന്‍ ഗെയിംസിലും പാകിസ്ഥാനേയും ബംഗ്ലാദേശിനേയുമെല്ലാം തറപറ്റിച്ച് ഇന്ത്യയും ശ്രീലങ്കയും ഫൈനലിലെത്തിയത്.

കഴിഞ്ഞ തവണത്തെ ഗോള്‍ഡ് മെഡല്‍ ജേതാക്കളായ ഇന്ത്യ ഇക്കുറിയും സ്വര്‍ണം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →