‘അഴിമതി കണിക്കാത്ത രാഷ്ട്രീയക്കാർ എവിടെയും എത്തിയില്ല’; വി.എം സുധീരനെ ഉദാഹരണമാക്കി ഷൈൻ ടോം ചാക്കോ
സിനിമാ പ്രമോഷനിടെ സിനിമാ താരങ്ങൾ നേരിടുന്ന വിമർശനങ്ങളെയും അപവാദങ്ങളെയും കുറിച്ച് പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ഉദാഹരണമാക്കിയാണ് ഷൈൻ തന്റെ നിലപാട് വിശദീകരിച്ചത്. ‘ധൂമകേതു’ സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അഴിമതി ആരോപണങ്ങളോ മറ്റ് വിവാദങ്ങളോ നേരിടാത്ത രാഷ്ട്രീയക്കാർ ഉയർന്ന സ്ഥാനങ്ങളിലെത്തിയിട്ടുണ്ടോയെന്നായിരുന്നു ഷൈന്റെ ചോദ്യം. ഇതിനായി കോൺഗ്രസ് നേതാവ് വി.എം. സുധീരനെ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. “ധീരാ ധീരാ സുധീരാ, ധീരതയോടെ നയിച്ചോളൂ” എന്ന് പണ്ട് പാടിയിരുന്നുവെന്നും എന്നാൽ സുധീരനെ ഇപ്പോൾ മന്ത്രിസ്ഥാനത്ത് കാണുന്നുണ്ടോയെന്നും ഷൈൻ ചോദിച്ചു.
മുന്നിൽ നിൽക്കാനും ആളുകൾ അറിയാനും ചീത്തപ്പേര് വരുന്നതിൽ പോലും കുഴപ്പമില്ലെന്നാണ് ഷൈന്റെ അഭിപ്രായം. എന്നാൽ ഒരാൾക്കെതിരെ ആരോപണങ്ങളോ വിമർശനങ്ങളോ ഉയരുന്നു എന്നതുകൊണ്ട് മാത്രം അയാൾ തെറ്റുകാരനാകണമെന്നില്ലെന്നും അത്തരം ആരോപണങ്ങളെ മറികടന്ന് മുന്നോട്ട് പോകാൻ കഴിയണമെന്നും താരം പറഞ്ഞു.
വിമർശനങ്ങൾ തന്നെ വ്യക്തിപരമായി ബാധിക്കാറില്ലെന്നും ഷൈൻ വ്യക്തമാക്കി. എന്നാൽ ഇത്തരം വാർത്തകളും ആരോപണങ്ങളും വീട്ടുകാരെ ബാധിക്കാറുണ്ടെന്നും അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കേണ്ടിവരുന്നതാണ് തന്നെ കൂടുതൽ ബാധിക്കുന്നതെന്നും താരം പറഞ്ഞു. ആയിരം പേർ ഒരാളെ കുറ്റക്കാരനെന്ന് പറഞ്ഞതുകൊണ്ട് മാത്രം അയാൾ കുറ്റക്കാരനാകണമെന്നില്ലെന്നും പതിനായിരം പേർ നല്ലവനെന്ന് പറഞ്ഞതുകൊണ്ട് മാത്രം ഒരാൾ നല്ലവനാകണമെന്നില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.
‘സനൽകുമാറിന്റെ ഭാര്യ അധ്യാപികയാണ്, ഇയാൾക്ക് നാലഞ്ച് ഷോക്ക് കൊടുത്താൽ ശരിയാകും’; ശാന്തിവിള ദിനേശ്
‘ആ കുഴിയിൽ അകപ്പെടുമ്പോൾ പുറത്തുനിന്നുള്ള ആരുടേയും ശബ്ദം കേൾക്കാനാകില്ല, വീണാലും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകണം’; ശ്രദ്ധനേടി അഖിൽ എൻആർഡിയുടെ വാക്കുകൾ