’50 സെന്റ് ഭൂമിയും സ്വര്‍ണവും തട്ടിയെടുത്തു’; സഹോദരിയുടെ ആരോപണം തള്ളി അംബിക
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
22 September 2026, 3:00 pm
സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തൻ്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തർക്കപരിഹാരത്തിനായി രാധ ചെക്കുകൾ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അംബിക പറഞ്ഞു.
അംബികയ്ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ രംഗത്തെത്തിയിരുന്നു. അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. അംബികയും സഹോദരനും ചേർന്ന് തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്‌ത് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.
Read More
‘ശാന്തിവിള ദിനേശ് കിടപ്പറയില്‍ ഒളിഞ്ഞു നോക്കുന്നയാള്‍, ‘അമ്മ’യിലെ പ്രശ്നത്തിൽ രമേഷ് പിഷാരടിക്ക് തെറ്റിപ്പോയി’; ധർമ്മജൻ ബോൾഗാട്ടി
പൊളിയാണ് പെണ്പിള്ളേര്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ശ്രീലങ്കയെ വീഴ്ത്തി 147 റണ്‍സിന്റെ വമ്പന്‍ വിജയം
‘അരവണ പ്രതിസന്ധിക്ക് കാരണം പ്രതീക്ഷിക്കാതെ കൂടുതൽ ആളുകൾ എത്തിയത്’: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →