ജനസമ്പർക്ക പരിപാടി; മരണത്തിന്റെ വ്യാപാരികളോ മന്ത്രിമാർ?: ഹരീഷ് വാസുദേവൻ

  കോവിഡ് രണ്ടാംഘട്ടം അരങ്ങു തകർത്തു വരുന്ന ഈ സമയത്ത് ജില്ലതോറും ജനസമ്പർക്ക പരിപാടി നടത്താനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച്‌ അഭിഭാഷകനായ ഹരീഷ് വാസുദേവൻ. പരാതി സമർപ്പിക്കാനും അത് പരിശോധിക്കാനും ആധുനികമായ ഒട്ടേറെ സംവിധാനങ്ങൾ ഉള്ളപ്പോൾ ആ സംവിധാനത്തിന്റെ പരാജയം സംസ്ഥാന സർക്കാർ തന്നെ സമ്മതിക്കുന്ന പരിപാടിയാണ് ജനസമ്പർക്കം...

ആദരാഞ്ജലി ആദരവോടെയുള്ള കൂപ്പുകൈ, സത്യത്തിൽ എന്താണ് പ്രശ്നം?: ഹരീഷ് വാസുദേവൻ 

  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പത്രപരസ്യത്തില്‍ ‘ആദരാഞ്ജലികള്‍’ എന്നെഴുതിയത് വാർത്തയായിരുന്നു. എന്നാൽ ആദരാഞ്ജലി എന്നെഴുതിയാൽ എന്താണ് പ്രശ്നം എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ. ആദരാഞ്ജലി എന്നത് ആദരവോടെയുള്ള കൂപ്പുകൈയും അന്ത്യാഞ്ജലി എന്നത് അവസാനമായി നൽകുന്ന...

പൗരത്വം പുനർനിർവചനം; കോവിഡ് പ്രളയകാലത്ത് പുനർവായന

ചാക്യാർ പെരിന്തൽമണ്ണ ഇന്ന് രാജ്യത്ത് പ്രധാന ചർച്ചാവിഷയമാണല്ലോ പൗരത്വം എന്നത്. 1947ൽ ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറിയതോടെ നിലവിൽ ഇന്ത്യയിൽ താമസമുള്ള എല്ലാവരും (ജാതിമത ഭേതമന്യേ ) ഇവിടുത്തെ പൗരൻമാരായി കണക്കാകുന്നതായിരുന്നു 1949 നവംബർ 26ന് സ്വീകരിക്കപ്പെടുകയും 1950 ജനുവരി 26 ന് പ്രാഭല്യത്തിൽ വരികയും ചെയ്യ്ത ജനാധിപത്യ...

എൽ.ഡി.എഫ് ചെലവാക്കിയാൽ 45 ലക്ഷമൊന്നും ഒരു തുകയല്ലെന്നാണ് ചില സഖാക്കളുടെ വാദം: ഹരീഷ് വാസുദേവൻ

  പൊതുജനത്തിന്റെ പേരിൽ ചെലവാക്കപ്പെടുന്ന ഓരോ രൂപക്കും കണക്ക് ബോധിപ്പിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് അഡ്വ.ഹരീഷ് വാസുദേവൻ. ആവശ്യമാണെങ്കിൽ മാത്രമേ ഓരോ ചെലവും സർക്കാർ വരുത്തി വെയ്ക്കാവൂ അല്ലാതെ 50,000 കോടിയുടെ ബജറ്റ് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തിന് 1 കോടിയോ 1 ലക്ഷമോ അധികച്ചെലവ് ആയി തോന്നേണ്ട കാര്യമില്ലെന്ന മുടന്തൻ...

ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്ക്?: ഹരീഷ് വാസുദേവൻ

  ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ജനങ്ങൾക്ക് മുൻപാകെ വെയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. 46 ലക്ഷം രൂപയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കാൻ ഈ സർക്കാർ ചെലവിട്ടത്. സിനിമാ മേഖലയിലെ ജെണ്ടർ ഇഷ്യൂസ് പഠിക്കാനാണ് കമ്മിറ്റി. റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായി. ഇതുവരെ റിപ്പോർട്ട്...

ടാറ്റ വിശ്വസ്തതയുടെ പര്യായം; ലോകനിലവാരത്തിലേക്ക് ടാറ്റ ഉയർന്ന കഥ

വിജയ് കുമാർ ഓരോ ശരാശരി ഇന്ത്യക്കാരനും അവന്റെ ദൈനംദിന ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ടാറ്റായുടെ ഏതെങ്കിലും ഒരു ഉത്പന്നം ഉപയോഗിക്കാതെ ഉറങ്ങുന്നില്ല എന്നതാണ് സത്യം, ഉപ്പു മുതൽ സോഫ്റ്റ് വെയർ വരെ വരുന്ന പറഞ്ഞാൽ തീരാത്ത ടാറ്റ ഉത്പന്നങ്ങൾ എന്നും നമ്മുടെ ജീവിതത്തെ അറിയാതെ സ്പർശിക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ...

വിശ്വാസ കച്ചവടം വൻ വ്യവസായമായി വളരുന്നത് സമൂഹത്തിൽ വിഡ്ഢികൾ കൂടുമ്പോൾ

ചാക്യാർ പെരിന്തൽമണ്ണ കന്നുകാലി ചന്തയിൽ പോയിട്ടുണ്ടോ?? പച്ചക്കറി ചന്തയിൽ പോയിട്ടുണ്ടോ??? നിറയെ കച്ചവടക്കാർ ഉണ്ടാവും... വിൽപ്പനയ്ക്ക് - വാങ്ങാൻ എത്തുന്നവരെ പ്രലോഭിപ്പിക്കുന്ന ഓഫറുകളുമായി, എല്ലാം വയറ്റിപ്പിഴപ്പ്. ഉദരനിമിത്തം ബഹുകൃതം 3 വർഷത്തോളം ക്രിസ്തീയ വിശ്വാസത്തെ പഠിക്കാൻ പോയി കേരളത്തിനുള്ളില്‍ നിന്ന് തുടങ്ങിയത് അവസാനം എത്തിയത് യു.കെയിൽ. "കൺവർട്ടഡ് ലൈഫ്" ആസ്വദിച്ച് യു.കെയിൽ...

വാളയാർ കേസ്; ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം: പരിഹസിച്ച് അഡ്വ. എ. ജയശങ്കർ

  വാളയാർ കേസിൽ തുടരന്വേഷണവും പുനർവിചാരണയും വിധിച്ച ഹൈക്കോടതി നടപടിയെ കുറിച്ച് ദേശാഭിമാനി ദിനപത്രത്തിൽ വന്ന മുഖപ്രസംഗത്തെ പരിഹസിച്ച് അഡ്വ എ. ജയശങ്കർ. ഹൈക്കോടതി വിധിയെ കുറിച്ച് മനോരമ മുതൽ ചന്ദ്രിക വരെ സകല പത്രങ്ങളും എഡിറ്റോറിയൽ എഴുതിയിട്ടുണ്ടെങ്കിലും ദേശാഭിമാനി എഴുതിയ മുഖപ്രസംഗമാണ്, മുഖപ്രസംഗം എന്ന് ജയശങ്കർ തന്റെ...

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നു കൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം: ജോയ് മാത്യു

  വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് നാട്ടുകാർ തന്നെ തുറന്നു നൽകിയ സംഭവത്തിൽ കൊച്ചിക്കാരെ അനുമോദിച്ച് ചലച്ചിത്ര നടൻ ജോയ് മാത്യു. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നു കൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത് എന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട എന്ന് ജോയ് മാത്യു തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ...

കേരള ചലച്ചിത്ര മേളയുടെ സ്ഥിരം വേദി മാറ്റുന്ന നീക്കത്തിന് സാങ്കേതികമായ പ്രശ്നമുണ്ട്: ഡോ.ബിജു

  ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി മാറ്റുന്ന നീക്കത്തിന് സാങ്കേതികമായ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര സംവിധായകനായ ഡോ.ബിജു. ലോകത്തെ ചലച്ചിത്ര മേളകളുടെ അംഗീകാരം നൽകുന്നത് FIAPF (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ) ആണ് .FIAPF ന്റെ അംഗീകാരം ഉള്ള കമ്പെറ്ററ്റിവ് സ്പെഷ്യലൈസ്ഡ്  ഫീച്ചർ ഫിലിം ഫെസ്റ്റിവൽസ് എന്ന...