മരിച്ച തൊഴിലാളിയുടെ മക്കളെയും അമ്മയെയും ചേര്‍ത്തു പിടിച്ച് സാന്ത്വനിപ്പിക്കാന്‍ വിദേശത്ത് നിന്ന് മുതലാളി എത്തി; കൈകൂപ്പി സോഷ്യല്‍ മീഡിയ

കുടുംബം കരയ്ക്കടുപ്പിക്കാന്‍ കടലുകള്‍ കടന്ന് മണലാരണ്യത്തിലെ പൊള്ളുന്ന ചൂടിലേക്ക് വിമാനം കയറിയ നിരവധിയാളുകളുണ്ടാകും നമുക്ക് ചുറ്റിലും. മക്കളെയും കൊച്ചുമക്കളെയും ഭാര്യയും മാതാപിതാക്കളെയും എല്ലാം 'നാട്ടില്‍വെച്ച്' ജീവിത ഭാരവും കൊണ്ട് പറന്നുയര്‍ന്ന അവരെ നമ്മള്‍ പ്രവാസികളെന്ന് വിളിക്കും. അവിടെ എന്ത് ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് നാട്ടിലിരിക്കുന്ന...

താരക പെണ്ണാളെ…ഇതൊരു അപാര വെര്‍ഷന്‍; കുഞ്ഞു മിടുക്കന്‍മാര്‍ക്ക് കിടുക്കന്‍ കയ്യടി

ഏവരും ഇഷ്ടപ്പെടുന്ന നാടന്‍ പാട്ടുകള്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ കൂടുതല്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഒരേ പാട്ടിന് തന്നെ പല വെര്‍ഷനുകള്‍ നല്‍കി ആരാധകരെ കൂട്ടുന്നത് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു പതിവ് കാഴ്ച്ചയാണ്. ടിക്ക് ടോക്കിന്റെ വരവോടെ വെര്‍ഷന്‍ അപാരത ഒന്നുകൂടി കൊഴുത്തു എന്നുപറയേണ്ടി വരും.

ഒ.പി മുറിയുടെ കര്‍ട്ടന്‍ വകഞ്ഞു മാറ്റി ‘ദേ നില്‍ക്കുന്ന നമ്മുടെ കട്ടപ്പ…’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡോക്ടറുടെ കുറിപ്പ്

വെള്ളിത്തിരയില്‍ മായാജാലം തീര്‍ത്ത ബാഹുബലിയിലെ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാണ്. പെട്ടെന്ന് ഒരു ദിനം ഒ.പി മുറിയുടെ കര്‍ട്ടന് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയെ കണ്ടപ്പോള്‍ ഡോ. ഷിനു ശ്യാമജനും വിചാരിച്ചു ഇത് സത്യാരാജായിരിക്കുമെന്ന്. പക്ഷേ കക്ഷി സത്യരാജിന്റെ അപരനായിരുന്നു.

സമന്‍സ് അയച്ച് ആളുകളെ വിവാഹത്തിന് ക്ഷണിച്ച് വക്കീല്‍; വൈറലായി യുവഅഭിഭാഷകന്റെ കല്യാണക്കുറി

കേസും പ്രശ്‌നങ്ങളുമില്ലാത്തവരെ തേടിയെത്തിയ സമന്‍സാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. ഈ സമന്‍സ് അയച്ചത് ഈ യുവ അഭിഭാഷകനാണ്. തന്റെ വിവാഹത്തിന് പ്രിയപ്പെട്ടവരെ ക്ഷണിക്കാനാണ് സമന്‍സ് മാതൃകയില്‍ കല്യാണക്കുറി തയ്യാറാക്കി അയച്ചത്. കോട്ടയത്തെ യുവ അഭിഭാഷകന്‍ അഡ്വ. വിഷ്ണു മണിയാണ് ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷത്തിന്...

‘അനിശ്ചിതകാല നിരാഹാരം നടത്തി കഴിഞ്ഞ വര്‍ഷം ഒരുത്തന്‍ ഫുഡ്‌പോയിസണ്‍ അടിച്ച് ചത്തായിരുന്നു’; ആട് 2 വിലെ രംഗം ഷെയര്‍...

ശബരിമലയിലെ വിഷയത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നിരാഹാരത്തിലായിരുന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. പത്ത് ദിവസമായി സമരത്തിലായിരുന്ന ശോഭ സുരേന്ദ്രനെ ഇന്നലെയാണ് പൊലീസ് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനിടയില്‍ ശോഭ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിച്ചെന്നും...

സതീശന്റെ മോന്‍’ പറ്റിച്ചത് എന്റെ മോളെ എങ്കില്‍…ഇതാണ് ആ വൈറല്‍ കുറിപ്പ്

മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു ടിക്ക് ടോക് വീഡിയോ ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങൡ കൊടും ചര്‍ച്ചയായിരുന്നത്. ഇപ്പോഴത്തെ കാലത്ത് സമൂഹ മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് മുതിര്‍ന്ന ആളുകള്‍ക്ക് പോലും നിശ്ചയമില്ലാത്ത സമയത്താണ് ഈ കൗമാരക്കാരികളായ കുട്ടികളുടെ വീഡിയോയ്‌ക്കെതിരേ വിമര്‍ശനം ഉയരുന്നത്.

ടിക്ക് ടോക്കിന്റെ പുതിയ സോഷ്യല്‍ മീഡിയ സംരംഭമായ ‘ഹലോ’ ആപ്പില്‍ സൗത്ത്‌ലൈവും

ടിക്ക് ടോക്ക് നിര്‍മ്മാതാക്കളുടെ സോഷ്യല്‍ മീഡിയ ആപ്പായ 'ഹലോ'യില്‍ സൗത്ത്‌ലൈവും. ഹലോയില്‍ സൗത്ത്‌ലൈവ് ഫോളോ ചെയ്യുന്നതിലൂടെ പ്രധാനവാര്‍ത്തകള്‍, വിനോദ വാര്‍ത്തകള്‍, സ്പോര്‍ട്സ് വാര്‍ത്തകള്‍ എന്നിവ ലഭ്യമാകും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി 14 ഇന്ത്യന്‍ ഭാഷകളില്‍ ചെറു വീഡിയോസ്, വാട്‌സ്ആപ്...

അലിവില്ലാത്ത മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; കാണ്ടാമൃഗത്തെ വെടിവെച്ച് കൊന്നു: കൊമ്പ് മുറിച്ച് കടന്നു

കാട്ടുമൃഗങ്ങളോട് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് അന്ത്യമാകുന്നില്ല. അസമില്‍ കൊമ്പു മുറിച്ച് മാറ്റപ്പെട്ട രീതിയില്‍ കാണ്ടാമൃഗത്തിന്റെ മൃതദേഹം കണ്ടെത്തി. കസിരംഗ ദേശീയോദ്യാനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. സമാനമായ ആറാമത്തെ സംഭവമാണ് ഈ വര്‍ഷം നടന്നത്. ഈ പ്രദേശത്തിലൂടെ ആന സഫാരി നടത്തിയ ടൂറിസ്റ്റുകളാണ് കാണ്ടാമൃഗത്തെ കണ്ടത്.

ഈ കോടീശ്വരന്‍ വേറെ ലെവല്‍: പാവങ്ങള്‍ക്കായി റോഡില്‍ ‘ഡോളര്‍മഴ’ പെയ്യിപ്പിച്ചു; ബഹുനില കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീശിയെറിഞ്ഞത് 18...

കോടീശ്വരന്മാര്‍ പല രീതിയിലുണ്ട്. കാറും കോട്ടും സ്യൂട്ടും എല്ലാം അണിഞ്ഞു തിരക്കോട് തിരക്കായി ഓടുന്നവര്‍. ലണ്ടനില്‍ ബ്രേക്ക്ഫാസ്റ്റും ന്യൂയോര്‍ക്കില്‍ ലഞ്ചും ന്യൂഡല്‍ഹിയില്‍ ഡിന്നറും കഴിക്കുന്ന കോടിശ്വരന്‍മാര്‍ വേറെയുമുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കോടീശ്വരനെയാണ് ഹോങ്കോങ്ങുകാര്‍ക്ക് ഇപ്പോള്‍ പ്രിയം.

നൂറുകണക്കിന് മാനുകളെ കൊന്ന് തല മാത്രം എടുത്ത് കടന്നുകളയുന്ന വിചിത്ര മനുഷ്യന് അതിലും വിചിത്ര ശിക്ഷ

പലരീതിയിലുള്ള മാന്‍വേട്ടക്കാരെയും അമേരിക്ക കണ്ടിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു കഥ കേള്‍ക്കുന്നത് തന്നെ ആദ്യം. നൂറുകണക്കിന് മാനുകളെ കൊന്ന് അവയുടെ തല മാത്രം എടുത്ത് കടന്നു കളയുന്നയാള്‍ക്ക് അമേരിക്കന്‍ കോടതി നല്‍കിയിരിക്കുന്ന ശിക്ഷയാണ് അതിവിചിത്രം. നൂറുകണക്കിന് മാനുകളെ വേട്ടയാടി കൊന്ന കേസില്‍ ഇയാളെ രണ്ട് വര്‍ഷം...