സിവില്‍ എന്‍ജിനീയറിംഗിന്റെ സുവര്‍ണകാലം; അവസരം ഒരുക്കി പ്രൊവിഡന്‍സ്

എന്‍ജിനീയറിംഗിന്റെ ഏറ്റവും പുരാതനമായതും എന്നാല്‍ നാള്‍ക്കുനാള്‍ പ്രസക്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ശാഖയാണ് സിവില്‍ എന്‍ജിനീയറിംഗ്. കെട്ടിടങ്ങള്‍, പാതകള്‍, പാലങ്ങള്‍, ഹാര്‍ബറുകള്‍, വിമാനത്താവളങ്ങള്‍, തുരങ്കങ്ങള്‍, ശുദ്ധജല വിതരണ ശൃംഖലകള്‍, ജലസേചന ശൃംഖലകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന ശൃംഖലകള്‍, അണക്കെട്ടുകള്‍, തുടങ്ങിയവയുടെ നിര്‍മ്മാണമാണ് ഈ സിവില്‍ എന്‍ജിനീയറിംഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മനുഷ്യര്‍ ഉള്ളിടത്തോളം കാലം, മാനവരാശിയുടെ വികസനം നടക്കുന്നിടത്തോളം കാലം സിവില്‍ എന്‍ജിനീയറിംഗ് എന്ന ഈ പഠനശാഖയ്ക്ക് അവസരങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്താണ് ആധുനിക സമൂഹത്തിന്റെ ആവശ്യം അത് കണ്ടുകൊണ്ട് സിവില്‍ എന്‍ജിനീയറിംഗ് പഠനം മികവുറ്റതാക്കുകയാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്‍സ് കോളജ്.

Construction Technology, Transportation and Infrastructure Planning, Environmental Engineering തുടങ്ങിയ മൂന്ന് ശാഖകളാണ് പ്രൊവിഡന്‍സ് എന്‍ജിനീയറിംഗ് കോളജ് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് കീഴില്‍ കൊണ്ടു വന്നിരിക്കുന്നത്. Construction Technology എന്നത് സിവില്‍ എന്‍ജിനീയറിംഗിന്റെ ഒരു പ്രധാന ശാഖയാണ്. നിര്‍മ്മാണ രീതികളെ കുറിച്ചുള്ള പഠനം ഇതില്‍ ഉള്‍പ്പെടുന്നു. ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, കെട്ടിടങ്ങള്‍, അണക്കെട്ടുകള്‍ മുതലായവ നിര്‍മ്മിക്കുന്നതിനാവശ്യമായ പഠനമാണ് ഈ വിഭാഗത്തില്‍ നടക്കുന്നത്. മേല്‍പ്പറഞ്ഞ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന വിവിധതരം വസ്തുക്കളുടെ പഠനവും ഈ വിഭാഗത്തിന് കീഴിലായി നടക്കുന്നു. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് സിവില്‍ എന്‍ജിനീയറിംഗ് എന്നിവയുടെ സമന്വയമാണ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി.

Civil Engineer Skills for Resumes, Cover Letters, and Interviews

സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ പ്രധാനമായും പ്ലാനിംഗ്, ഡിസൈനിംഗ്, കണ്‍സ്ട്രക്ഷന്‍, മെയിന്റനന്‍സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ വിഭാഗത്തില്‍ എയര്‍, ഹൈവേ, റെയില്‍വേ, വാട്ടര്‍ വേ എന്നിവ ഉള്‍പ്പെടുന്നു. തൊഴിലാളികളെ നിയന്ത്രിക്കുക, നിര്‍മ്മാണ ചെലവ് കണക്കാക്കുക, പദ്ധതി പൂര്‍ണമായി പ്ലാന്‍ ചെയ്ത നടപ്പാക്കുക തുടങ്ങിയവ Transportation and Infrastructure Planning വിഭാഗത്തിന്റെ ചുമതലയാണ്. കോണ്ട്രാക്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, പ്രോജക്റ്റ് മാനേജര്‍, പ്രോജക്റ്റ് ഹെഡ്, സേഫ്റ്റി സ്‌പെഷ്യലിസ്റ്റ് തുടങ്ങി വിവിധ പേരുകളിലാണ് ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്.

സിവില്‍ എന്‍ജിനീയറിംഗില്‍ മൂന്നാമത്തെ വിഭാഗമാണ് Environmental Engineering. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ സിവില്‍ എന്‍ജിനീയറിംഗിന്റെ സഹായത്തോടെ പരിഹരിക്കുന്നതിനുള്ള വഴിയാണ് ഇതിലൂടെ Environmental Engineering. അന്തരീക്ഷത്തെയും അതിലെ ഘടകങ്ങളെയും അടുത്തറിയുക എന്നതാണ് ഈ രംഗത്ത് ഏറ്റവും പ്രധാനം. ഇന്ത്യക്ക് അകത്തും പുറത്തും ഒരു പോലെ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണിത്. ഇത്തരത്തില്‍ വ്യത്യസ്തമായ സിവില്‍ എന്‍ജിനീയറിംഗ് മേഖലകളെ അടുത്തറിയുന്നതിനും ബിരുദം എടുക്കുന്നതിനും പ്രൊവിഡന്‍സ് കോളജ് ഓഫ് എന്‍ജിനീയറിംഗ് അവസരം ഒരുക്കുന്നു.

ഇതിനെല്ലാം പുറമെ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്, റ്റെക്ല സ്റ്റീല്‍ സ്ട്രക്‌ചേഴ്‌സ് എന്നിവയില്‍ പ്രത്യേക പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, പ്‌ളേസ്‌മെന്റ് എന്നിവയും പ്രൊവിഡന്‍സ് കോളജ് നല്‍കുന്നുണ്ട്. Indian Institute of Remote sensing , Coursera എന്നിവയുടെ ഒരു നെറ്റ്‌വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് കൂടിയാണ് പ്രൊവിഡന്‍സ്. തിയോഡോലൈറ്റ്‌സ്, ലെവലിംഗ് എന്നിവ ഉള്‍പ്പെടുന്ന സര്‍വെയിങ്, വാസ്തു വിദ്യ, ഓട്ടോഡെസ്‌ക് ഫോര്‍മിറ്റ് 360, ഡൈനാമോ ഇന്‍ഡസ്ട്രി, ഇമ്മേര്‍ഷ്യന്‍ സെഷന്‍, എന്നിവയില്‍ വര്‍ക്ക് ഷോപ്പുകള്‍, Habitat Technology Group, L&T, Myosre , വിവിധ മുന്‍നിര ബില്‍ഡര്‍മാര്‍ എന്നിവര്‍ക്ക് കീഴില്‍ ഇന്റേണ്‍ഷിപ്പ് തുടങ്ങിയ സൗകര്യങ്ങളും പ്രൊവിഡന്‍സ് ഒരുക്കുന്നു.

Sheet Metal Fabrication | Metropolitan Mechanical Contractors, Inc.

ലോകോത്തര പഠന സൗകര്യങ്ങള്‍

എല്ലാ വിധത്തിലുള്ള പഠനസൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് കാമ്പസ് ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ബ്ലെന്‍ഡഡ് ലേണിംഗ് സൗകര്യങ്ങള്‍, ആര്‍ട്ട് ലാബുകള്‍, കമ്മ്യൂണിക്കേഷന്‍ ലാബുകള്‍ , കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ പോലെ പ്രാപ്യമായ രീതിയില്‍ തന്നെ ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സെന്‍ട്രല്‍ ലൈബ്രറി , സ്‌പെഷ്യലൈസ്ഡ് ലാബുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

രണ്ടാം വര്‍ഷം മുതല്‍ക്ക് തന്നെ വിദ്യാര്‍ത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളാക്കി വളര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിസ്ഥിതിക്കും സമൂഹത്തിനും ഫലപ്രദമാകുന്ന രീതിയില്‍ സിവില്‍ എഞ്ചിനീയറിംഗ് ഘടകങ്ങള്‍ വിനിയോഗിക്കുന്നതിലാണ് സ്ഥാപനം കാലങ്ങളായി മുന്‍ഗണന നല്‍കുന്നത്. മാലിന്യ നിര്‍മ്മാര്‍ജനം, ജലമലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഘടകങ്ങള്‍ക്കാണ് സ്ഥാപനം പ്രാധാന്യം നല്‍കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവെലപ്‌മെന്റില്‍ സ്വന്തമായി ധാരാളം പേപ്പേഴ്‌സ് പബ്ലിഷ് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട് പ്രൊവിഡന്‍സിന്.

സിവില്‍ എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വേ ലാബ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ലാബ്, മെറ്റിരിയല്‍ ടെസ്റ്റിംഗ് ലാബ്, ജിയോ ടെക്‌നിക്കല്‍ ലാബ്, വര്‍ക്ക്‌ഷോപ്പുകള്‍, കോണ്‍ക്രീറ്റ് ലാബ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ലാബ് , ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിംഗ് ലാബ്, എന്‍വയമെന്റല്‍ എന്‍ജിനീയറിംഗ് ലാബ്, CADD ലാബ് എന്നിവയും പ്രൊവിഡന്‍സ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നു. 3 ടോട്ടല്‍ സ്റ്റേഷന്‍ എക്യുപ്‌മെന്റുകള്‍ ഉള്‍പ്പെടുന്ന സര്‍വേ ലാബ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ലാബ്, മാര്‍ഷല്‍ സ്റ്റെബിലിറ്റി അപ്പാരറ്റസ് ആന്‍ഡ് കോംപാക്റ്റര്‍, മെറ്റേറിയല്‍ ടെസ്റ്റിംഗ് ലാബ്സ്, യൂണിവേഴ്സല്‍ ടെസ്റ്റിങ് മെഷീന്‍ ആന്‍ഡ് ബയോണ്‍സി അപ്പാരറ്റസ്, ടര്‍ബിഡിറ്റി ടെസ്റ്റ് സൗകര്യത്തോട് കൂടിയ എന്‍വയണ്‍മെന്റ് ലാബ് എന്നിവയും ഇവിടെയുണ്ട്.

20 ഏക്കറില്‍ വിശാലമായി കിടക്കുന്ന കാമ്പസ് നല്‍കുന്ന മികച്ച അന്തരീക്ഷം തന്നെ ഏറെ എടുത്ത് പറയേണ്ട ഒന്നാണ്. കരിക്കുലര്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റികള്‍ക്കായി വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന രീതിയിലാണ് കാമ്പസിന്റെ ഓരോ ഭാഗവും നിര്‍മിച്ചിരിക്കുന്നത്. കോളജിന്റെ ആര്‍ക്കിടെക്ച്ചര്‍ മികവും എടുത്ത് പറയേണ്ട ഒന്നാണ്. പ്രൊവിഡന്‍സ് കോളജ് ബില്‍ഡിംഗിന് അതിന്റെ ആര്‍ക്കിറ്റെക്ച്ചര്‍ മഹിമയെ മുന്‍നിര്‍ത്തി Junior Chamber International (JCI) അവാര്‍ഡ് ലഭിച്ചത് ഈ രംഗത്തെ ശ്രദ്ധേയ നേട്ടമാണ്.

പ്രൊവിഡന്‍സിലെ സിവില്‍ അസോസിയേഷനായ പേസിന്റെ കീഴില്‍ ഓരോ വര്‍ഷവും നിരവധി പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കി വരുന്നു. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് വെള്ളത്തിന്റെ ഗുണനിലവാരം മനസിലാക്കിയത് പ്രൊവിഡന്‍സിലെ വിദ്യാര്‍ഥികള്‍ ചെയ്ത ഏറ്റവും വലിയ പ്രോജക്റ്റ് ആണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലങ്ങളില്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള എന്‍ജിനീയറിംഗ് വിഭാഗമാണ് സിവില്‍ എന്‍ജിനീയറിംഗ് എന്നതും ശ്രദ്ധേയമാണ്. സംരംഭകനാകുന്നതിനും കണ്‍സല്‍ട്ടന്റ് ആകുന്നതിനും ആവശ്യമായ അടിത്തറ പ്രൊവിഡന്‍സില്‍ നിന്നും ലഭിക്കുന്നു. പഠനശേഷം ഏത് മേഖല തിരഞ്ഞെടുക്കണം എന്ന് സ്വയം തീരുമാനമെടുക്കുന്നതിനുള്ള പ്രാപ്തി വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുകയാണ് സ്ഥാപനം ചെയ്യുന്നത്.

പാഠപുസ്തകത്തില്‍ അധിഷ്ഠിതമായ തിയറി സെഷനുകള്‍ക്കപ്പുറം മികച്ച പ്രാക്റ്റിക്കല്‍ പരിശീലനത്തിനും കോളജ് അവസരമൊരുക്കുന്നു. വിദ്യാര്‍ത്ഥികളുടെ പഠനസംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും മുന്‍നിരയില്‍ നില്‍ക്കുന്ന അധ്യാപകര്‍ തന്നെയാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ നേട്ടം. അപ്രതീക്ഷിതമായി വന്നെത്തിയ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആശങ്കയിലായിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, പഠനത്തിന് മുടക്കം വരാത്ത രീതിയില്‍ ക്ളാസുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു പ്രൊവിഡന്‍സ് കോളജ്.

ഈ അധ്യയന വര്‍ഷം പഠനത്തിനായി ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലാപ്‌ടോപ്പ് സൗജന്യമായി നല്‍കുന്നുണ്ട്. വരുന്ന അക്കാദമിക്ക് വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്തിനായി മൈക്രോസോഫ്റ്റ് ടീംസ് എന്ന പ്ലാറ്റ്ഫോം ആണ് പ്രൊവിഡന്‍സ് പ്രയോജനപ്പെടുത്തുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഇതിലൂടെ പഠനം തുടര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് വരുന്ന അക്കാദമിക് വര്‍ഷത്തിലും ഇത് തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്റ്റിട്യൂട് പ്രിപ്പറേഷനായുള്ള ഓണ്‍ലൈന്‍ സെഷനുകള്‍, വെബ്ബിനാറുകള്‍ , വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവയും ഇത്തരത്തില്‍ നടത്തുന്നു.

പ്ലേസ്‌മെന്റ്

പ്രൊവിഡന്‍സ് കോളജില്‍ ഏറ്ററ്വും കൂടുതല്‍ പ്ലേസ്‌മെന്റുകള്‍ നടക്കുന്നത് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലാണ്. Habitat Technology Group, Arth Design Build, Euro Postech International, Classic Homes, Amerigo Structural Engineers and Tomar Construction Group തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങള്‍ പ്ലേസ്‌മെന്റ് ഡ്രൈവിന്റെ ഭാഗമാകുന്നു.അന്താരാഷ്ട നിലവാരത്തിലുള്ള അധ്യാപകരാണ് സ്ഥാപനത്തിന്റെ മറ്റൊരു മികവ്. വിദേശ സര്‍കലാശാലകളുമായി സമന്വയിച്ച് പഠനം മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള അവസരവും പ്രൊവിഡന്‍സ് ഒരുക്കുന്നുണ്ട്.