പ്ലേസ്‌മെന്റ് മികവില്‍ പ്രൊവിഡന്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്

കമ്പ്യൂട്ടറിന്റെ വരവോടെ ലോകം ഒന്നടങ്കം വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങി കഴിഞ്ഞു. നൂറു വ്യക്തികള്‍ ഒരുമിച്ചു ചെയ്തു കൊണ്ടിരുന്ന പല ജോലികളും ചെയ്യാന്‍ ഇന്ന് ഒരൊറ്റ കമ്പ്യൂട്ടര്‍ മതി എന്ന അവസ്ഥ. കണക്ക് കൂട്ടുന്നതില്‍ തുടങ്ങി ഡാറ്റ മാനേജ്മെന്റും മെഡിക്കല്‍ സയന്‍സും വരെ കയ്യാളുന്നതിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വികാസം പ്രാപിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ ഈ രംഗത്തെ പഠനങ്ങളും ഗവേഷണങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് അകറ്റതും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്ക് മികച്ച ഇന്‍ഡസ്ട്രി എക്‌സ്‌പോഷറോട് കൂടിയ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയര്‍മാരെ സംഭാവന ചെയ്യുകയാണ് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്‍സ് കോളജ് ഓഫ് എന്‍ജിനീയറിംഗ്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും വികസിപ്പിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് എന്‍ജിനീയറിംഗ് മേഖലകളെ സമന്വയിപ്പിക്കുന്ന എന്‍ജിനീയറിംഗ് ശാഖയാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്ന അടിസ്ഥാന തത്വത്തില്‍ ഉപരിയായി ഗവേഷണത്തിലും പുത്തന്‍ സാങ്കേതിക വിദ്യകളുടെ നിര്‍മ്മാണത്തിലും അതിലുപരിയായി അത് ജനനന്മയ്ക്കായി വിനിയോഗിക്കുന്നതിനും പ്രാപ്തരാക്കിയാണ് പ്രൊവിഡന്‍സ് കോളജ് ഓഫ് എന്‍ജിനീയറിംഗ് തങ്ങളുടെ ഓരോ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയെയും കര്‍മ്മനിരതനാക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഡിസൈന്‍, ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ സംയോജനം എന്നിവയില്‍ പരിശീലനം ലഭിക്കുന്നു. വ്യക്തിഗത മൈക്രോ കണ്‍ട്രോളറുകള്‍, മൈക്രോ പ്രൊസസ്സറുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ എന്നിവയുടെ രൂപകല്‍പ്പന മുതല്‍ സര്‍ക്യൂട്ട് ഡിസൈന്‍ വരെ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ കമ്പ്യൂട്ടിംഗിന്റെ നിരവധി ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ വശങ്ങളില്‍ ഏര്‍പ്പെടുന്നു.

ലോകോത്തര നിലവാരത്തിലുള്ള പഠന അവസരങ്ങളാണ് പ്രൊവിഡന്‍സ് കോളജ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ബിഗ് ഡാറ്റ സയന്‍സസ്, നെറ്റ് വര്‍ക്ക്‌സ് ആന്‍ഡ് സെക്യൂരിറ്റി, വെബ് ടെക്‌നോളജീസ് ആന്‍ഡ് പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളാണ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് കീഴില്‍ പ്രൊവിഡന്‍സ് കോളജ് കൈകാര്യം ചെയ്യുന്നത്. NPTEL നല്‍കുന്ന MOOC കോഴ്സുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് കോഴ്സ്, ഇന്‍ഡസ്ട്രി ഇമ്മേഴ്സണ്‍ പ്രോഗ്രാം എന്നിവയുടെ വിവിധങ്ങളായ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കുന്നു.

Computer Science and Engineering | NYU Tandon School of Engineering

ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും ഇന്നവേറ്റിവ് ആയ പഠന ശാഖയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ് ലേണിംഗ് എന്നിവ. ലോകത്തെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി ശാസ്ത്രജ്ഞര്‍ ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത് ഈ രണ്ട് പഠനമേഖലകളെയാണ്. തുടര്‍പഠനം അനിവാര്യമായതും എന്നാല്‍ സാദ്ധ്യതകള്‍ ഏറെയുള്ളതുമായ ഈ മേഖലയില്‍ ബിരുദം നേടുന്നതിനുള്ള അവസരമാണ് പ്രൊവിഡന്‍സ് ഒരുക്കുന്നത്. സമാനമായ രീതിയില്‍ തന്നെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഡാറ്റ മൈനിംഗ് എളുപ്പമാക്കുന്ന ബിഗ് ഡാറ്റ സയന്‍സസ്, നെറ്റ് വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റീസ്, തിയററ്റിക്കല്‍ കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി നാളെയുടെ പ്രതീക്ഷയായ എല്ലാ മേഖലകളിലും അനിവാര്യമായ അറിവ് മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ പ്രൊവിഡന്‍സ് ലഭ്യമാക്കുന്നു.

ഇന്‍ഡസ്ട്രി അധിഷ്ഠിത പരിശീലനം

കേവലം കമ്പ്യൂട്ടര്‍ സയന്‍സ് ഗ്രാജുവേറ്റ് ആകുക എന്നതല്ല, മറിച്ച് കമ്പ്യൂട്ടര്‍ സയന്‍സിലൂടെ ലോകത്തിനു ഗുണകരമാകുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഒരു വ്യക്തിയെ സജ്ജമാക്കുക എന്നതാണ് പ്രൊവിഡന്‍സ് ചെയ്യുന്നത്. അതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ അനിവാര്യമായ ഇന്‍ഡസ്ട്രി ഇന്റെറാക്ഷനുകള്‍ , ഇന്റേണ്‍ഷിപ്പുകള്‍ എന്നിവ ലഭ്യമാക്കുന്നു. Keltron, ICFOSS , ഐടി സര്‍വീസ് മേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി 30 കമ്പ്യൂട്ടറുകള്‍ വീതം അടങ്ങുന്ന 3 വിശാലമായ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രോഗ്രാമിംഗ്, നെറ്റ് വര്‍ക്കിംഗ്, ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍, കംപൈലേഴ്സ്, സിസ്റ്റം സോഫ്ട്‌വെയര്‍, ഡാറ്റ ബേസ് പ്രാക്ടീസ് എന്നിവയില്‍ പരിശീലനം നേടുന്നതിന് ഉതകുന്ന രീതിയിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍, കുട്ടികളുടെ പഠന സംബന്ധമായ ഏത് ആവശ്യവും പരിഹരിച്ചു നല്‍കുന്ന അധ്യാപകര്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ലൈബ്രറി, 20 ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ കാമ്പസ്, ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍,കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ എന്നിവ പ്രൊവിഡന്‍സിന്റെ മുഖമുദ്രയാണ്. 20 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയ്ക്കാണ് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം. 80 ശതമാനത്തോളം കുട്ടികള്‍ പ്ലേസ്മെന്റോടെയാണ് പഠനാനന്തരം കാമ്പസ് വിടുന്നത്.

कंप्यूटर इंजीनियर (Computer Engineer) कैसे बने - CatchHow

കൊറോണ പ്രമാണിച്ച് ഈ അധ്യയന വര്‍ഷം പഠനത്തിനായി ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലാപ്‌ടോപ്പ് സൗജന്യമായി നല്‍കുന്നുണ്ട്. വരുന്ന അക്കാദമിക്ക് വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനായി മൈക്രോസോഫ്റ്റ് ടീംസ് എന്ന പ്ലാറ്റ്ഫോം ആണ് പ്രൊവിഡന്‍സ് പ്രയോജനപ്പെടുത്തുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ ഗുണകരമാകുന്ന രീതിയിലാണ് ഇത് ഉപയോഗിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ ഇതിലൂടെ പഠനം തുടര്‍ന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് വരുന്ന അക്കാദമിക് വര്‍ഷത്തിലും ഇത് തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്റ്റിട്യൂട് പ്രിപ്പറേഷനായുള്ള ഓണ്‍ലൈന്‍ സെഷനുകള്‍, വെബ്ബിനാറുകള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവയും ഇത്തരത്തില്‍ നടത്തുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണ

ഗവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനു അനുസൃതമായ എല്ലാവിധ സൗകര്യങ്ങളും കാമ്പസ് ഒരുക്കുന്നുണ്ട്. Kerala State Council for Science – Technology and Environment (KSCSTE) സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രോജക്റ്റുകള്‍, Kerala Blockchain Academy (KBA) and for networking with Red Hat അക്കാദമി എന്നിവയുമായുള്ള പങ്കാളിത്ത ഉടമ്പടികള്‍, റോയല്‍ അക്കാദമി ഓഫ് എന്‍ജിനീയറിംഗ്, ലണ്ടന്‍, ബെനറ്റ് യൂണിവേഴ്സിറ്റി എന്നിവയുമായി ചേര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ് ലേണിംഗ് എന്നിവയില്‍ നടത്തുന്ന പഠനസൗകര്യങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകും വിധം സജ്ജീകരിച്ചിരിക്കുന്നു.

ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന ഹാക്കത്തോണ്‍, കോഡിംഗ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2019 ല്‍ പ്രൊവിഡന്‍സ് കോളജിലെ കിനെക്‌സ് ടീം ഫൈനലിസ്റ്റുകളായിരുന്നു. ഇതിനെല്ലാം പുറമെ വളരെ ആക്റ്റിവ് ആയ IEEE സ്റ്റുഡന്റസ് ചാപ്റ്റര്‍, ഗൂഗിള്‍ ഡെവലപ്പര്‍ സ്റ്റുഡന്റ് ക്ലബ്, ഹാക്ക് ക്ലബ് ഗ്ലോബര്‍ മെമ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ നിലകളിലും പ്രൊവിഡന്‍സ് ശ്രദ്ധേയമാണ്.

TCS, Capgemini, UST Global, Navigant, Linways, Techware Solutions, Innovature Software Labs, Sapaad Software Pvt Ltd, Promatas Technologies തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങള്‍ പ്രൊവിഡന്‍സില്‍ നടക്കുന്ന പ്‌ളേസ്‌മെന്റിന്റെ ഭാഗമാണ്.