സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ

ഇന്ത്യൻ ഓഹരി വിപണി ഇന്ന് റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചു. നിഫ്റ്റിയും സെൻസെക്‌സും സർവകാല റെക്കോർഡിലാണ് ക്ളോസ് ചെയ്തത്. സെൻസെക്‌സ് 184 .21 പോയിന്റ് ഉയർന്നു 34153 .85 പോയിന്റിൽ ക്ലോസ് ചെയ്തു. 54 .05 പോയിന്റ് ഉയർന്ന് നിഫ്റ്റി10558 .85 പോയിന്റിലും സമാപിച്ചു.
ലോകത്തെ പ്രമുഖ ഓഹരി മാർക്കറ്റുകളിൽ മുന്നേറ്റം ഉണ്ടായതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യൻ മാർക്കറ്റും കുതിപ്പിന്റെ പാതയിലായത്.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മുന്നൂറിലേറെ ഷെയറുകൾ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 162 ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു.

സെൻസെക്‌സ് – 34153.85 [+184.21]
നിഫ്റ്റി – 10558 .85 [+54.05]