ഇന്ത്യന്‍ വനിതകള്‍ക്കിടയിലെ അത്ഭുത പ്രതിഭകള്‍ക്കായി സന്തൂര്‍ സെന്റര്‍ സ്റ്റേജ് സീസണ്‍ 2

വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗിന്റെ മുന്‍നിര ബ്രാന്‍ഡായ സന്തൂര്‍, സന്തൂര്‍ സെന്റര്‍ സ്റ്റേജിന്റെ രണ്ടാം സീസണ്‍ പ്രഖ്യാപിച്ചു. എല്ലാം ഓണ്‍ലൈന്‍ ആയി മാറിയ ഈ പുതിയ കാലത്ത്, ഇന്ത്യന്‍ യുവതികളുടെ കഴിവുകളും പ്രതിഭകളും പ്രദര്‍ശിപ്പിക്കുന്നതിന് വളരെ വ്യതസ്തമായ ഒരു സമീപനമാണ് ഈ സീസണില്‍ സ്വീകരിച്ചിരിക്കുന്നത്. സ്റ്റേജ് ഷോകള്‍ക്ക് പകരം എല്ലാം ഡിജിറ്റലാകുന്നത് ഈ വര്‍ഷത്തെ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

2017 ല്‍ ആരംഭിച്ച സന്തൂര്‍ സെന്റര്‍ സ്റ്റേജ്, കഴിവുള്ള ഇന്ത്യന്‍ വനിതകള്‍ക്കുള്ള ഒരു വലിയ അവസരമായിരുന്നു. സ്ത്രീകളെ അവരുടെ കഴിവുകളും പ്രാപതികളും ലോകത്തിന് മുന്നില്‍ അവതരപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. നീണ്ടുപോയ്‌ക്കൊണ്ടിരിക്കുന്ന ഈ ലോക്ക്‌ഡൌണ്‍ സമയത്ത് തേച്ചുമിനുക്കിയ വൈവിധ്യമാര്‍ന്ന കഴിവുകള്‍ക്കിടയിലേക്കുള്ള വലിയ വാതിലാണ് ഈ പുതിയ സീസണ്‍ തുറന്നിടുന്നത്.

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള 18 വയസ്സ് കഴിഞ്ഞ വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്നവരെ, ടീം നാച്ചിന്റെ സഹസ്ഥാപകരായ നിക്കോള്‍ കോണ്‍സെസാവോ സോണല്‍ ദേവരാജ്, ഒപ്പം ഗായികയും നര്‍ത്തകിയും യൂട്യൂബറുമായ ശ്വേത നായിഡു എന്നീ സെലിബ്രിറ്റികള്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിലയിരുത്തുക. ഏറ്റവും മികച്ച 15 ഫൈനലിസ്റ്റുകളില്‍ നിന്ന് 3 വിജയികളെ പാനല്‍ തിരഞ്ഞെടുക്കും. ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

പുതിയ സീസണെക്കുറിച്ച്, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്റ് ലൈറ്റിംഗിന്റെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ്, പ്രസന്ന റായ് പറയുന്നു, “”ഈ വര്‍ഷം രാജ്യത്തുടനീളമുള്ള പ്രതിഭകളായ സ്ത്രീകളുടെ ഒരു കൂട്ടത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അങ്ങയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു ഈ വര്‍ഷം. ജോലി, കുടുംബം, സ്വന്തം കാര്യങ്ങള്‍ അങ്ങനെ പല കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തേണ്ടിയിരുന്നു. ഇത്ര വലിയ സമ്മര്‍ദങ്ങള്‍ക്കിടയിലും, തങ്ങളുടെ കഴിവുകളും മറ്റും പരിപോഷിപ്പിക്കാന്‍ ഈ സമയത്ത് അവര്‍ കാണിച്ച ഉത്സാഹം ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തി. സന്തൂര്‍ സെന്റര്‍ സ്റ്റേജ് 2 – ആ കഴിവുകള്‍ ലോകത്തെ കാണിക്കാനും അങ്ങനെ അവര്‍ക്കായ് ഒരു അടയാളം ഉണ്ടാക്കാനും അവസരം നല്‍കുന്നു. ഇതില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.””

ടീം നാചിന്റെ സോണല്‍ ആന്‍ഡ് നിക്കോള്‍ സഹ സ്ഥാപകര്‍, യുവ വനിതാ പങ്കാളികളെ സന്തൂര്‍ സെന്റര്‍ സ്റ്റേജ് വെര്‍ച്വല്‍ റിയാലിറ്റി ഷോ സീസണ്‍ 2-ല്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നു. “”ഇന്ത്യയിലെ സ്ത്രീ പ്രതിഭകള്‍ക്ക് വേണ്ടി സന്തൂര്‍ തയ്യാറാക്കിയ ഈ വെര്‍ച്വല്‍ അനുഭവത്തില്‍ ഞങ്ങള്‍ക്ക് വളരെയേറെ സന്തോഷമുണ്ട്. നിങ്ങളുടെ അഭിനിവേശം മെച്ചപ്പെടുത്തുന്നതിനോ ഒരു പുതിയ കഴിവ് പഠിക്കുന്നതിനോ സെന്റര്‍ സ്റ്റേജിനേക്കാള്‍ മികച്ച ഒരു പ്ലാറ്റ്‌ഫോം കണ്ടെത്താന്‍ കഴിയില്ല. നിങ്ങളുടെ പ്രകടനത്തിലൂടെ ലോകത്തെ മുന്നോട്ട് ഓടിക്കാനുള്ള നിങ്ങള്‍ക്കുള്ള അവസരമാണിത്.”

“പങ്കാളികള്‍ ഞങ്ങള്‍ക്ക് വേണ്ടി എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാണാന്‍ ഞാന്‍ ശരിക്കും ആവേശഭരിതനാണ്. മത്സരത്തിലേക്ക് പ്രവേശനം തുടരുമ്പോള്‍ ഞങ്ങള്‍ ഇതിനകം തന്നെ ഒരുപാട് ഉത്സാഹം കാണുന്നുണ്ട്. പകര്‍ച്ചവ്യാധി പല തലങ്ങളില്‍ നമ്മെ ബാധിച്ചിരിക്കുന്നു, എന്നാല്‍ ഡിജിറ്റല്‍ പാതാകളിലേക്ക് ഉണരുക വഴി അവസരങ്ങളുടെ ഒരു വിശാലമായ ഇടനാഴി തുറന്നിരിക്കുന്നു, സന്തൂര്‍ സെന്റര്‍ സ്റ്റേജ് സീസണ്‍ 2 തീര്‍ച്ചയായും സ്‌പോട്ട്‌ലൈറ്റ് നേടാന്‍ പോകുന്ന ഒരു കോവണിയാണ്,” ഡാന്‍സിംസ് ഡിവാസിനൊപ്പമുള്ള നടിയും നര്‍ത്തകിയുമായ ശ്വേത നായിഡു പറഞ്ഞു.

Read more

രജിസ്റ്റര്‍ ചെയ്യുന്നതിന്, മത്സരാര്‍ഥികള്‍ അവരുടെ കഴിവുകള്‍ കാണിക്കുന്ന പരമാവധി 90 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ എന്‍ട്രികള്‍ സമര്‍പ്പിക്കുക. പ്രവേശന മാനദണ്ഡങ്ങളും പങ്കെടുക്കാനുള്ള മറ്റ് വിശദാംശങ്ങളും അറിയുന്നതിന് https://centrestage2.santoorstayyoung.com/ എന്ന ലിങ്ക് ഉപയോഗിക്കുക.