റെഫ്രിജറേറ്ററില്‍ ഇനി ടിവി ഷോയും കാണാം; കണക്റ്റഡ് റെഫ്രിജറേറ്ററായ സ്‌പേസ്മാക്സ് ഫാമിലി ഹബ് ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്

  • ഫ്‌ളിപ്പ്ക്കാര്‍ട്ട്, Samsung.com, Reliancedigital.in, Croma.com, Vijaysales.com എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ പ്രീബുക്കിംഗ് വില, 2020 ജൂലൈ 13 മുതല്‍ ജൂലൈ 26 വരെ
  • 37,999 രൂപ മൂല്യമുള്ള ഗാലക്സി നോട്ട് 10 ലൈറ്റ് സൗജന്യം, 9000 രൂപ ക്യാഷ്ബാക്ക് എന്നിവ ഓഫറുകളില്‍ ഉള്‍പ്പെടുന്നു

ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയുള്ളതുമായ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ്, കണക്റ്റഡ് റെഫ്രിജറേറ്ററായ സ്‌പേസ്മാക്സ് ഫാമിലി ഹബ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ വിപുലമാക്കി.

ഉപഭോക്താക്കളുടെ ഉള്‍ക്കാഴ്ച്ചകളുടെയും ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌പേസ്മാക്സ് ഫാമിലി ഹബ് റെഫ്രിജിറേറ്റര്‍ ഭക്ഷണത്തിന്റെ പ്ലാനിംഗ് സ്വയമേവ തയാറാക്കല്‍, എവിടെ നിന്ന് നോക്കിയാലും റെഫ്രിജറേറ്ററിന്റെ ഉള്‍വശം കാണല്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെ നിങ്ങളുടെ വീട്ടിലുള്ള മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങളുമായി കണക്റ്റ് ചെയ്യല്‍, അടുക്കളയില്‍ ആയിരിക്കുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോ റെഫ്രിജറേറ്ററിന്റെ വലിയ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനില്‍ കാണല്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ്.

അടുക്കളയിലെ ജീവിതം മാറ്റിമറിക്കാനും റെഫ്രിജറേറ്ററിനെ സംബന്ധിച്ച പ്രതീക്ഷകള്‍ മാറ്റി മറിക്കാനും ഉദ്ദേശിച്ചുള്ള ഉല്‍പ്പന്നമാണ്.