'സ്വയം റിവാ‍ർഡ് നല്‍കൂ', ഫെസ്റ്റീവ് കാമ്പയ്ന്‍ അവതരിപ്പിച്ച് സാംസങ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് “റിവാര്‍ഡ് യുവര്‍സെല്‍ഫ്” (സ്വയം റിവാര്‍ഡ് നല്‍കൂ) ക്യാമ്പെയ്ന്‍ അവതരിപ്പിച്ചു. സ്വയം റിവാര്‍ഡ് നല്‍കൂ ക്യാമ്പെയ്‌നിലൂടെ ഉപഭോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, എസ്ബിഐ കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ 10 ശതമാനം ഫ്‌ളാറ്റ് ക്യാഷ്ബാക്ക്, ആകര്‍ഷകമായ ബണ്ടില്‍ ഓഫറുകള്‍ എന്നിവ ലഭിക്കും. സാംസങിന്റെ വൈവിധ്യമായ സ്മാര്‍ട്ട്‌ഫോണ്‍, വെയറബിളുകള്‍, ടാബ്‌ലെറ്റുകള്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

“സാംസങ് എപ്പോഴും ഇന്നൊവേഷനുകളുടെ മുന്‍പന്തിയിലുണ്ട്. 2020-ല്‍ സ്മാര്‍ട്ട്‌ഫോണുകള്‍, വെയറബിളുകള്‍, ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍ എന്നിവയുടെ വിപുലമായ ശ്രേണിയാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത പോര്‍ട്ട്‌ഫോളിയോ ജെന്‍ സി, മില്ലീനിയര്‍ ഉപഭോക്താക്കളുടെ ജീവിതത്തിലേക്ക് എളുപ്പത്തില്‍ ഇഴുകിച്ചേരുന്നു. ജോലിയാണെങ്കിലും ഗെയ്മാണെങ്കിലും സ്‌റ്റൈലാണെങ്കിലും എല്ലാത്തിലും അതിശ്രേഷ്ഠമായ അനുഭവമായിരിക്കും ലഭിക്കുക. ഫെസ്റ്റീവ് സീസണില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതിനായി ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ക്യാഷ്ബാക്കുകള്‍, കുറഞ്ഞ ഇഎംഐ തുക, മറ്റ് ആകര്‍ഷകമായ സ്‌കീമുകള്‍ എന്നിവയിലൂടെ കൂടുതല്‍ ആകര്‍ഷണീയമാക്കി. സാംസങ് ഫിനാന്‍സ്+, സാംസങ് കെയര്‍+ പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കള്‍ക്ക് അഫോര്‍ഡബിള്‍ ഓഫറുകള്‍ സൃഷ്ടിക്കുന്നു, ഒപ്പം സമ്പൂര്‍ണ്ണ മനഃസമാധാനവും നല്‍കുന്നു.” – സാംസങ് ഇന്ത്യ, മൊബൈല്‍ ബിസിനസ്, സീനിയര്‍ വൈസ് പ്രസിഡന്റ്, മോഹന്‍ദീപ് സിംഗ് പറഞ്ഞു.

സാംസങിന്റെ “സ്വയം റിവാര്‍ഡ് നല്‍കൂ” ക്യാമ്പയ്‌നില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, വെയറബിളുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഗാലക്‌സി ഡിവൈസ് വാങ്ങുന്ന എല്ലാവര്‍ക്കും ഈ ഫെസ്റ്റീവ് സീസണില്‍ റിവാര്‍ഡ് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നു.

ഓഫറുകള്‍:

എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ക്ക് 10% ക്യാഷ്ബാക്ക്: 4999 രൂപയ്ക്കും 104999 രൂപയ്ക്കും ഇടയിലുള്ള തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, വെയറബിളുകള്‍ എന്നിവയ്ക്കാണ് ഈ ഓഫര്‍ ബാധകമാകുക. ഒക്‌റ്റോബര്‍ 15 മുതല്‍ ഒക്‌റ്റോബര്‍ 27, 2020 വരെ ഈ ഓഫറിന് കാലാവധിയുണ്ട്.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10% ക്യാഷ്ബാക്ക്: 4999 രൂപയ്ക്കും 47999 രൂപയ്ക്കും ഇടയിലുള്ള എല്ലാ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും തിരഞ്ഞടുത്ത ടാബ്ലെറ്റുകള്‍ക്കും വെയറബിളുകള്‍ക്കും ഈ ഓഫര്‍ ബാധകമായിരിക്കും. ഒക്‌റ്റോബര്‍ 28 മുതല്‍ 2020 നവംബര്‍ 17 വരെയാണ് ഈ ഓഫറിന്റെ കാലാവധി.

ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്: ഗാലക്‌സി നോട്ട്20 വാങ്ങുന്നവര്‍ക്ക് 10000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. ഒക്‌റ്റോബര്‍ 16 മുതല്‍ 2020 ഒക്‌റ്റോബര്‍ 25 വരെയാണ് ഓഫര്‍ കാലാവധി.

സീറോ ഡൌണ്‍പേയ്‌മെന്റ്, നോ കോസ്റ്റ് ഇഎംഐ: ഗാലക്‌സി എ സീരീസ് ഫോണുകള്‍ക്കും എല്ലാ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. സീറോ ഡൌണ്‍പേയ്‌മെന്റ്, സീറോ പ്രോസസിംഗ് ഫീ, സീറോ ഇന്ററസ്റ്റില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം.

അപ്‌ഗ്രേഡ് ഓഫര്‍: ഗാലക്‌സി നോട്ട്20 അള്‍ട്രാ വാങ്ങുന്നവര്‍ക്ക് 13000 രൂപ വരെ അപ്ഗ്രഡ് ബോണസ്, 7000 രൂപയുടെ സാംസങ് വൌച്ചര്‍ എന്നിവ ലഭിക്കും. ഒക്‌റ്റോബര്‍ 15 മുതല്‍ 2020 ഒക്‌റ്റോബര്‍ 25 വരെയാണ് ഓഫര്‍ കാലാവധി.

യുവി സ്റ്റെറിലൈസര്‍ എംആര്‍പിയുടെ 50% വിലയ്ക്ക്: ഗാലക്‌സി എ71, ഗാലക്‌സി എ51, ഗാലക്‌സി എ31 എന്നിവയ്ക്ക് ഒക്‌റ്റോബര്‍ 15 മുതല്‍ 2020 നവംബര്‍ 17 വരെയാണ് ഓഫര്‍ കാലാവധി.

ടാബ്ലെറ്റ് വാങ്ങുമ്പോള്‍ കീബോര്‍ഡ് കവറിന് 10000 രൂപ കിഴിവ്: ഗാലക്‌സി ടാബ് എസ്7, ഗാലക്‌സി ടാബ് എസ്7+ എന്നിവയ്ക്കാണ് ഈ ബണ്ടില്‍ ഓഫര്‍ ബാധകമാകുക. ഒക്‌റ്റോബര്‍ 15 മുതല്‍ 2020 നവംബര്‍ 30 വരെ ഓഫര്‍ ബാധകമാകും.

ഗാലക്‌സി സ്മാര്‍ട്ട്വാച്ച് വാങ്ങൂ, 3990 രൂപയ്ക്ക് ഗാലക്‌സി ബഡ്‌സ്+ നേടൂ: ഒക്‌റ്റോബര്‍ 15 മുതല്‍ നവംബര്‍ 17 വരെയാണ് ഓഫര്‍ കാലാവധി. ഒക്‌റ്റോബറിലും നവംബറിലും എല്ലാ പ്രമുഖ ബാങ്ക് കാര്‍ഡുകളിലും 10 ശതമാനം ക്യാഷ്ബാക്ക്. ഗാലക്‌സി ബഡ്‌സ്+, ഗാലക്‌സി ബഡ്‌സ് ലൈവ് എന്നിവ ഈ കാലയളവില്‍ വാങ്ങുന്നവര്‍ക്ക് എല്ലാ പ്രമുഖ ബാങ്ക് കാര്‍ഡുകളിലും 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

സാംസങ് കെയര്‍+ ഓഫര്‍: തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകള്‍, LTE ടാബ്ലെറ്റുകള്‍ എന്നിവയ്ക്ക് ആക്‌സിഡെന്റല്‍, ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാനില്‍ 50 ശതമാനം ഓഫ്. ഒക്‌റ്റോബര്‍ 16 മുതല്‍ 2020 നവംബര്‍ 17 വരെ കാലാവധി.

ഗാലക്‌സി ഫോര്‍എവര്‍ ഓഫര്‍: ഉപഭോക്താക്കള്‍ക്ക് പുതിയ ഗാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ 60 ശതമാനം വിലയ്ക്ക് വാങ്ങാം.

ഗാലക്‌സി അഷ്വര്‍ഡ് ഓഫര്‍: ഡിവൈസ് വിലയുടെ 70 ശതമാനം വരെ ബൈബാക്ക് ഓഫറുകള്‍ ലഭിക്കുന്ന ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഗാലക്‌സി ഫോര്‍എവര്‍, ഗാലക്‌സി അഷ്വര്‍ഡ് ഓഫറുകള്‍ തിരഞ്ഞെടുത്ത ഫ്‌ളാഗ്ഷിപ്പ്, പ്രീമിയം ഡിവൈസുകള്‍ക്ക് മാത്രമാണ് ബാധകം.

സാംസങ് ഫിനാന്‍സ്+ ഓഫര്‍: ഈസി പേപ്പര്‍ലെസ് ഫിനാന്‍സിലൂടെ വീട്ടിലിരുന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാം.

ലഭ്യത:മുകളില്‍ പറഞ്ഞിരിക്കുന്ന ഫെസ്റ്റിവ് ഓഫറുകള്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും samsung.com-ല്‍ നിന്നും വാങ്ങുന്നവര്‍ക്കാണ് ലഭിക്കുക.