'ആശ്വാസം'; കുത്തനെ ഇടിഞ്ഞ് സ്വർണവില

ചരിത്രത്തിൽ ആദ്യമായി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇടിവ്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ എത്തിയത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പവന് 64,600 രൂപയായാണ് ഉയര്‍ന്നത്. പിന്നാലെ തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Read more

കഴിഞ്ഞ മാസം 22നാണ് പവന്റെ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.