‘ഇപ്പോള്‍ പല്ലുകള്‍ക്ക് എപ്പോഴും 10/10’, ഹിമാലയ കംപ്ലീറ്റ് കെയര്‍ ടൂത്ത്‌പേസ്റ്റ് ക്യാമ്പെയ്ന്‍

ഇന്ത്യയിലെ മുന്‍നിര വെല്‍നെസ് ബ്രാന്‍ഡുകളിലൊന്നായ ഹിമാലയ ഡ്രഗ് കമ്പനി ‘ഇപ്പോള്‍ പല്ലുകള്‍ക്ക് എപ്പോഴും 10/10’ ക്യാമ്പെയ്‌ന്റെ ഭാഗമായി പുതിയ വീഡിയോ പുറത്തിറക്കി. ഹിമാലയ കംപ്ലീറ്റ് കെയര്‍ ടൂത്ത്‌പേസ്റ്റിനായുള്ള ഈ പുതിയ ക്യാമ്പെയ്ന്‍, പല്ലുവേദനയും പല്ലുകളുടെ കേടുകളും തടയുന്നതിനായി ശരിയായ ടൂത്ത്‌പേസ്റ്റ് തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യത്തിലാണ് ഫോക്കസ് ചെയ്യുന്നത്.

രണ്ട് അമ്മമാര്‍ അവരുടെ മക്കളുടെ ദന്തശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. മക്കളെക്കൊണ്ട് ശരിരായ രീതിയില്‍ പല്ലു തേപ്പിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഒരമ്മ സംസാരിക്കുന്നത്. രണ്ടാമത്തെ അമ്മ അപ്പോള്‍ ഹിമാലയ കംപ്ലീറ്റ് കെയര്‍ ടൂത്ത്‌പേസ്റ്റ് നിര്‍ദ്ദേശിക്കുന്നു. ഇത് തന്റെ കുട്ടികളുടെ ദന്തശുചിത്വത്തിന് എങ്ങനെ സഹായിക്കുന്നുവെന്ന് വിവരിക്കുകയും ചെയ്യുന്നു.

ടൂത്ത്‌പേസ്റ്റിലെ പ്രധാന ചേരുവകളായ നെല്ലിക്ക, ത്രിഫല, മിസ്വാക് എന്നിവയെക്കുറിച്ചും ടിവിസി പരാമര്‍ശിക്കുന്നു. വളരെ പ്രശസ്തവും കാര്യക്ഷമവുമായ ഈ ചേരുവകള്‍ പല്ലുവേദനയില്‍ നിന്നും കേടുകളില്‍ നിന്നും സംരക്ഷിച്ച് സമ്പൂര്‍ണ്ണ ദന്തപരിരക്ഷ നല്‍കുന്നു.

‘പല്ലുകള്‍ക്ക് ഇപ്പോള്‍ 10/10′ എന്ന ഞങ്ങളുടെ ക്യാമ്പെയ്‌നിലൂടെ ചെറുപ്പകാലത്ത് ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന യഥാര്‍ത്ഥ ജീവിത വെല്ലുവിളികള്‍ വരച്ചുകാട്ടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ശരിയായ ടൂത്ത്‌പേസ്റ്റ് തിരഞ്ഞെടുക്കുക എന്നത് വളരെ നിര്‍ണായകമാണ്. ഹിമാലയ കംപ്ലീറ്റ് കെയറില്‍ നെല്ലിക്ക, ത്രിഫല, മിസ്വക്ക് തുടങ്ങിയ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പല്ലുകളെയും മോണയും സംരക്ഷിക്കുകയും ബലം പകരുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും പലപ്പോഴും ദന്തസംരക്ഷണത്തില്‍ അശ്രദ്ധ കാണിക്കാറുണ്ട്. അതിനാല്‍, പ്രശ്‌നങ്ങള്‍ വരാതെ നോക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ശരിയായ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് ദിവസവും പല്ലു തേക്കുക എന്നതാണ്’ – ഹിമാലയ ഡ്രഗ് കമ്പനി, ഓറല്‍ കെയര്‍ ബ്രാന്‍ഡ് മാനേജര്‍ സൈഫ് അഹമ്മദ് പറഞ്ഞു.

‘അമ്മമാരോടു ചോദിച്ചു നോക്ക് അവര്‍ പറയും കുട്ടികള്‍ ശരിയായി പല്ലു തേക്കുന്നില്ലാ എന്ന്. അതിനാലാണ് അവര്‍ക്ക് ഹിമാലയ കംപ്ലീറ്റ് കെയര്‍ ടൂത്ത്‌പേസ്റ്റ് ആവശ്യമായി വരുന്നത്. ദന്താരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കാര്യക്ഷമമായ പരിഹാരം നല്‍കുന്ന പച്ചമരുന്നുകള്‍ അടങ്ങിയ ചേരുവകളാണ് ഇതിലുള്ളത്. പല്ലുകള്‍ക്ക് ഇപ്പോള്‍ ഫുള്‍ മാര്‍ക്ക് എന്ന് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത് ആളുകളെ ബ്രാന്‍ഡിന്റെ പേര് പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ സഹായിക്കും’ – ചാപ്റ്റര്‍ ഫൈവ്, സഹസ്ഥാപകന്‍, പ്രതീക് ശ്രീവാസ്തവ പറഞ്ഞു.