പതിനെട്ട് തികഞ്ഞിട്ടില്ലെങ്കിലും പാന്‍ കാര്‍ഡ് കിട്ടും! എങ്ങനെയെന്ന് അറിയാം

 

രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച് സുപ്രധാനമായ രേഖകളിലൊന്നാണ് ആധാര്‍. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മുതല്‍ വസ്തു വാങ്ങാന്‍ വരെ പാന്‍ ആവശ്യമായി വരും. എന്നാല്‍ പലരുടെയും ധാരണ പതിനെട്ടു വയസിനു ശേഷം മാത്രമേ പാന്‍ കാര്‍ഡ് ലഭിക്കൂവെന്നാണ്. പതിനെട്ടു വയസിനു മുമ്പ് നിങ്ങള്‍ക്ക് സ്വന്തമായൊരു ബിസിനസ് തുടങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കും. ഇക്കാര്യം ആദായ നികുതി വകുപ്പ് പൗരന്മാരെ അറിയിച്ചിരിക്കുകയാണ്. പതിനെട്ടു വയസിനു താഴെയുള്ളവര്‍ക്ക് പാന്‍കാര്‍ഡ് നേടിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഇവയാണ്:

1. പതിനെട്ടു വയസില്‍ താഴെയുള്ള വ്യക്തിയ്ക്ക് പാന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ രക്ഷിതാക്കളുടെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യമാണ്.

2. അപേക്ഷകന് ആധാര്‍, റേഷന്‍കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയ ഐഡന്റിറ്റി രേഖകളുണ്ടായിരിക്കണം.

2. അഡ്രസ് പ്രൂഫിന് പോസ്റ്റ് ഓഫീസ് പാസ്ബുക്കോ ബാങ്ക് പാസ്ബുക്കോ വേണം.

അപേക്ഷിക്കേണ്ടതെങ്ങനെ:

1. പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ ആദ്യം എന്‍.എസ്.ഡി.എല്‍ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്യുക.

2. പാന്‍ ആപ്ലിക്കേഷന്‍ ഫോം സെലക്ട് ചെയ്യുക.

3. അപേക്ഷകന്‍ ആവശ്യമുള്ള എല്ലാ രേഖകള്‍ ഫില്‍ ചെയ്യുക.

4. രക്ഷിതാക്കളുടെ ഒപ്പ് അപ്ലോഡ് ചെയ്യുക.

5. ഇവിടെ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ 107 രൂപ ഫീസ് നല്‍കണം.

6. അപേക്ഷ നടപടി പൂര്‍ത്തിയായാല്‍ നിങ്ങളുടെ മെയില്‍ ഐഡിയിലേക്ക് ഒരു സന്ദേശം വരും.

7. പതിനഞ്ച് ദിവസത്തിനുശേഷം നിങ്ങള്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കും.

8. 18 വയസിനുശേഷം ഈ പാന്‍കാര്‍ഡ് പ്രായപൂര്‍ത്തിയായ വ്യക്തിയുടെ പാന്‍കാര്‍ഡായി മാറ്റും.