സ്മാര്‍ട്ട്‌ഫോണില്‍ ഇനി സ്‌ക്രാച്ച് വീഴില്ല; കോര്‍ണിംഗ് ഗ്ലാസ് സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഗൊറില്ലാ ഗ്ലാസ് വിക്റ്റസ്

  • ഗൊറില്ലാ ഗ്ലാസ് വിക്റ്റസ് ഡ്രോപ്പ്, സ്‌ക്രാച്ച് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നു, മെച്ചപ്പെട്ട ദൃഢതയെന്ന കണ്‍സ്യൂമര്‍ ഡിമാന്‍ഡിന്റെ അടിസ്ഥാനത്തിലാണ് മെച്ചപ്പെടുത്തല്‍

ഗ്ലാസ് ടെക്‌നോളജിയിലെ അതിനൂതന കണ്ടുപിടുത്തമായ, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ് വിക്റ്റസ്, കോര്‍ണിംഗ് ഇന്‍കോര്‍പ്പറേറ്റഡ് അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ് ലെറ്റുകള്‍, വിയറബിളുകള്‍ തുടങ്ങിയവയ്ക്ക് ഏറ്റവും കട്ടിയുള്ള ഗ്ലാസ് പരിരക്ഷ നല്‍കി വരുന്ന ഒരു ദശാബ്ദത്തിലേറെ കാലത്തെ പെരുമയുള്ള സാങ്കേതികവിദ്യയുടെ പാരമ്പര്യത്തിന്മേല്‍ പണിതുയര്‍ത്തിയിരിക്കുന്ന ഗൊറില്ലാ ഗ്ലാസ് വിക്റ്റസ്, മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നുള്ള അലുമിനോസിലിക്കേറ്റ് ഗ്ലാസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്കും ഒഇഎമ്മുകള്‍ക്കും ഗണ്യമായ രീതിയില്‍ മികച്ച ഡ്രോപ്പ്, സ്‌ക്രാച്ച് പെര്‍ഫോമന്‍സ് നല്‍കുന്നു.

“കോര്‍ണിംഗിന്റെ വിപുലമായ ഉപഭോക്തൃ ഗവേഷണം സൂചിപ്പിക്കുന്നത് ഉപഭോക്താക്കള്‍ ഉല്‍പ്പന്നം വാങ്ങാന്‍ തീരുമാനിക്കുന്നത് ഡ്രോപ്പ്, സ്‌ക്രാച്ച് പെര്‍ഫോമന്‍സിന്റെ ഗുണമേന്മ നോക്കിയിട്ടാണെന്നാണ്” – മൊബൈല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ജോണ്‍ ബെയ്ന്‍ പറഞ്ഞു. ലോകത്തിലെ മൂന്ന് വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളായ ചൈന, ഇന്ത്യ, യുഎസ് എന്നിവിടങ്ങളില്‍ ഡിവൈസ് ബ്രാന്‍ഡിന് ശേഷം ഉപഭോക്താക്കള്‍ പ്രഥമ പരിഗണന നല്‍കുന്നത് ഉല്‍പ്പന്നത്തിന്റെ ദൃഢതയ്ക്കാണ്.

സ്‌ക്രീന്‍ വലുപ്പം, ക്യാമറാ ക്വാളിറ്റി, ഡിവൈസ് തിന്‍നെസ് പോലുള്ള ഫീച്ചറുകളുമായി പരിശോധിച്ചപ്പോള്‍, ഇത്തരം ഫീച്ചറുകള്‍ക്ക് നല്‍കുന്നതിനെക്കാള്‍ ഇരട്ടി പരിഗണന ഉപഭോക്താക്കള്‍ നല്‍കുന്നത് ദൃഢതയ്ക്കാണ് ബോധ്യപ്പെട്ടു. മെച്ചപ്പെട്ട ദൃഢതയ്ക്കായി ഉയര്‍ന്ന തുക നല്‍കാനും ഉപഭോക്താക്കള്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് കൂടാതെ 90,000 ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്കും കോര്‍ണിയ പരിശോധിച്ചു. ഇതില്‍ നിന്ന് മനസ്സിലായത് ഡ്രോപ്, സ്‌ക്രാച്ച് പെര്‍ഫോമന്‍സിന് നല്‍കുന്ന പ്രാധാന്യം കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഇരട്ടിയായി എന്നാണ്