ഡ്രീം11 ഐ.പി.എല്‍ 2020-ല്‍ ആറ് ടീമുകളുടെ ഔദ്യോഗിക സ്‌മൈല്‍ പാര്‍ട്ണറായി കോള്‍ഗേറ്റ്

  • ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷം തുടങ്ങുമ്പോള്‍ കോള്‍ഗേറ്റ് ശുഭാപ്തിവിശ്വാസത്തെ സ്വാധീനിക്കുകയും മന്ദഹാസം പടര്‍ത്തുകയും ചെയ്യുന്നു
Advertisement

രാജ്യത്തെ ഓറല്‍ കെയറില്‍ മുന്‍നിര കമ്പനിയായ കോള്‍ഗേറ്റ്-പാല്‍മോലീവ് (ഇന്ത്യ) ലിമിറ്റഡ്, ഇന്ത്യയെ മന്ദഹസിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടക്കമെന്നോണം, ഡ്രീം11 ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് 2020-ല്‍ ആറ് ടീമുകളുടെ ഔദ്യോഗിക സ്‌മൈല്‍ പാര്‍ട്ണറായി. ഡല്‍ഹി ക്യാപിറ്റല്‍സ്, കിംഗസ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് കോള്‍ഗേറ്റ് സഹകരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഉടനീളമുള്ള നിരവധി ടച്ച് പോയിന്റുകളില്‍ കോള്‍ഗേറ്റിന്റെ സ്‌മൈല്‍ ഐക്കണ്‍ ദൃശ്യമാകും. ഡ്രീം11 ഐപിഎല്‍ 2020-ന്റെ ഈ സീസണ്‍ രാജ്യത്തിന്റെ പോസിറ്റിവിറ്റിയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും ഏറ്റവും ശ്രദ്ധേയമായ പ്രദര്‍ശനമാണ്. കോള്‍ഗേറ്റിന്റെ പുഞ്ചിരി തൂകി തുടങ്ങൂ എന്ന ആശയവുമായി ചേര്‍ന്നു നില്‍ക്കുന്നതാണിത്.

‘മഹാമാരിക്കാലം അനിശ്ചിതത്വങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും സമയമാണെങ്കിലും ടി20 ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത് രാജ്യത്തുടനീളം ശുഭാപ്തിവിശ്വാസം പടര്‍ത്തിയിട്ടുണ്ട്. ആറ് ടീമുകളുടെ ഔദ്യോഗിക സ്‌മൈല്‍ പാര്‍ട്ണറായുള്ള കോള്‍ഗേറ്റിന്റെ സഹകരണത്തില്‍ ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്. ആളുകള്‍ക്ക് പോസിറ്റിവിറ്റിയുടെയും പുഞ്ചിരി തൂകി കാര്യങ്ങള്‍ ചെയ്ത് തുടങ്ങു എന്ന ആശയത്തിന്റെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്താന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കും’ – കോള്‍ഗേറ്റ്-പാല്‍മോലീവ് (ഇന്ത്യ) ലിമിറ്റഡ്, മാര്‍ക്കറ്റിംഗ്, വൈസ് പ്രസിഡന്റ്, അരവിന്ദ് ചിന്താമണി പറഞ്ഞു.