സ്വാതന്ത്ര്യദിന ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്; ആസാദി കാ അമൃത് മഹോത്സവ് ഓഫറില്‍ പണിക്കൂലിയില്‍ 75 ശതമാനം ഇളവ്

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്റെ ഭാഗമായി പ്രത്യേക സ്വാതന്ത്ര്യദിന ഓഫര്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം സവിശേഷമായ രീതിയില്‍ ആഘോഷിക്കുന്നതിനായി ആകര്‍ഷകമായ ബമ്പര്‍ ഡിസ്‌ക്കൗണ്‍ണ്ട് ഓഫര്‍ ആണ് കല്യാണ്‍ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ആഭരണ പര്‍ച്ചേയ്‌സിനൊപ്പം ഉടനടി ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതാണ് ഈ ഓഫറിന്റെ മെച്ചം.

സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 75 ശതമാനം ഇളവ് ലഭിക്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്വര്‍ണ നിരക്കില്‍ ഗ്രാമിന് 75 രൂപയുടെ ഇളവ് ലഭിക്കും. കേരളത്തിലെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് ഈ മെഗാ ഓഫര്‍ സ്വന്തമാക്കാം. ഓഗസ്റ്റ് 15 വരെയാണ് സവിശേഷമായ ഈ ഓഫറിന്റെ കാലാവധി.

അന്താരാഷ്ട്ര സാന്നിദ്ധ്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നിലയില്‍ സവിശേഷമായ ഹിന്ദുസ്ഥാനി കരവിരുതും നൈപുണ്യവും പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴെല്ലാം ഭാരതീയതയില്‍ അഭിമാനിക്കുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇന്ത്യയിലും പുറത്തും വളരെ വേഗത്തില്‍ വളര്‍ച്ച നേടുമ്പോഴും ഞങ്ങളുടെ രൂപകല്‍പ്പനകളും ആചാരങ്ങളും മൂല്യങ്ങളുമെല്ലാം ശരിക്കും ഭാരതീയമായി തുടര്‍ന്നു. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സ് ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുകയും എല്ലാ വിപണികളിലുമുള്ള ഉപയോക്താക്കള്‍ക്ക് സവിശേഷമായ രീതിയില്‍ ഈ അവസരം ആഘോഷിക്കുന്നതിനുള്ള അവസരമൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഷോറൂമുകളില്‍ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയെല്ലാം ലഭ്യമാകും. കൂടാതെ സോളിറ്റയര്‍ ഡയമണ്‍ണ്ടുകള്‍ പോലെയുള്ള സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, വിവാഹ ഡയമണ്‍ണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടണ്‍ുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെയുണ്ട്ണ്‍്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.