മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡെസര്‍ട്ട് ക്യാമ്പുമായി ഐസിഎല്‍ ഗ്രൂപ്പ്

ദുബായിയുടെ അല്‍ അവീര്‍ റീജിയണില്‍ 3000 അതിഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിശാലമായ ഡെസര്‍ട്ട് ക്യാമ്പായ ഐസിഎല്‍ ലാമ ടൂറിസം പ്രോജക്ട് ലോഞ്ച് ചെയ്ത് ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്. മനോഹരമായ മരുഭൂമിയെ പശ്ചാത്തലമാക്കി വിനോദം, ഷോപ്പിംഗ്, ഗെയിംസ്, ഭക്ഷണം എന്നിവ കോര്‍ത്തിണക്കിയ ഈ പ്രോജക്ട് ദുബായ് ടൂറിസത്തിലെ ഒരു നാഴികക്കല്ലായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ യുഎഇ മുന്‍ ജല, പരിസ്ഥിതി മന്ത്രി ഹിസ് എക്‌സിലന്‍സി ഡോ. മുഹമ്മദ് സയീദ് അല്‍ കിന്ദി അടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ തങ്ങളുടെ വിശിഷ്ട സാന്നിദ്ധ്യമറിയിച്ചു.

മരുഭൂമി ക്യാമ്പിലേക്കുള്ള പ്രവേശന കവാടത്തില്‍ അലങ്കരിച്ച പ്രതീകാത്മക ചുവന്ന റിബണ്‍ മുറിച്ചുകൊണ്ട് വിശിഷ്ട അതിഥികള്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് മുഖ്യ അതിഥി ഡോ. മുഹമ്മദ് സയീദ് അല്‍ കിന്ദിയും ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎംഡി അഡ്വ. കെ.ജി അനില്‍കുമാറും ചേര്‍ന്ന് പുതിയ ഐസിഎല്‍ ലാമ ടൂറിസം ലോഗോ പ്രകാശനം ചെയ്തു.

അലി താനി അലി ബിന്‍ ഗുലൈറ്റ, അല്‍ മഹൈരി, അഹമ്മദ് ലാംറൂയി (ലാംറൂയി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനും) ഉമ അനില്‍ കുമാര്‍ (ഹോള്‍ ടൈം ഡസറക്ടര്‍, ഐസിഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), അമല്‍ജിത്ത് എ. മേനോന്‍ (ഡയറക്ടര്‍), അബ്ദുല്ല ജുമാ അല്‍ ഷര്‍ഖി, തമീം അബൂബക്കര്‍, ഫാത്തിമ സുഹറ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്ത മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍. വിദേശ നിക്ഷേപകര്‍ക്ക് ദുബായ് ഒരുക്കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചുമുള്ള തന്റെ ഉള്‍ക്കാഴ്ച്ചകള്‍ ഡോ. മുഹമ്മദ് സയീദ് അല്‍ കിന്ദി പങ്കുവെച്ചു. അദ്ദേഹം യുഎഇയിലെ ഏഴ് എമിറേറ്റിലുടനീളമുള്ള വൈവിധ്യമാര്‍ന്ന ബിസിനസ്സ് അവസരങ്ങളിലേക്ക് ശ്രീ അനില്‍കുമാറിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ശ്രീ അനില്‍കുമാര്‍ ദുബായുടെ ടൂറിസം സാധ്യകളിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് ചടങ്ങില്‍ പ്രതിപാദിച്ചു. നഗത്തിന്റെ ശ്രദ്ധേയമായ വളര്‍ച്ചയുമായി ഒത്തുചേര്‍ന്ന് ദുബായിലെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഐസിഎല്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. 16 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ദുബായ് സന്ദര്‍ശിക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാ വര്‍ഷവും, തങ്ങളുടെ സംരംഭം ഈ ഊര്‍ജ്ജസ്വലമായ വ്യവസായ മേഖലയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ദുബായുടെ മഹത്തായ സാധ്യതകള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. അതുകൊണ്ടുത്തന്നെ ഉര്‍ജ്ജസ്വലരായ യുവതലമുറയ്ക്ക് ട്രാവല്‍ ആന്റ് ട്രാവല്‍സ് എല്‍എല്‍സിയിലസൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഐസിഎല്‍ ഗ്രൂപ്പ് സിഇഒ ഉമ അനില്‍കുമാര്‍ ദുബായിയോടുള്ള കമ്പനിയുടെ പ്രതിബദ്ധത എടുത്തുപറഞ്ഞു.

‘ഐസിഎല്‍ഗ്രൂപ്പ് എല്ലായ്‌പ്പോഴും ദുബായിലുള്ള വിവിധ പ്രോജക്ടുകളും ബിസിനസ്സ് അവസരങ്ങളും ആരായുന്നതില്‍ ശ്രദ്ധ ചെലുത്താറുണ്ട്’ ഡയറക്ടല്‍ അമല്‍ജിത്ത് എ. മേനോന്‍ ഉറപ്പുനല്‍കി.

ഏകദേശം 1000ത്തോളം പേര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ ഭാഗമായി തനീര, ബെല്ലി ഡാന്‍സ്, ത്രസിപ്പിക്കുന്ന ഫയര്‍ ഡാന്‍സ് തുടങ്ങിയ ആകര്‍ഷകമായ കലാപ്രകടനങ്ങളും അവതരിക്കപ്പട്ടു. മാധ്യമ പ്രതിനിധികളും നിക്ഷപകരും ഒപ്പം ഐസിഎല്‍ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നവും കമ്പനിയ്‌ക്കൊപ്പമുള്ള യാത്രയിലെ ഓര്‍മ്മകള്‍ പങ്കുവെച്ചു. കെ.ജി അനില്‍ കുമാര്‍ നിര്‍മ്മിച്ച പഞ്ചവല്‍സര പദ്ധതി എന്ന ചിത്രത്തിന്റെ ട്രെയിലറും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ വിനോദത്തിന്റെയും ആതിഥ്യമര്യാദയുടെയും മികച്ച സമന്വയം സാധ്യമാക്കി അതിലൂടെ മിഡില്‍ ഈസ്റ്റിലെ മുഭുമി അനുഭവങ്ങളെ പുനര്‍നിര്‍വചിക്കാന്‍ ഐസിഎല്‍ ലാമ ടൂറിസം ലക്ഷ്യമിടുന്നു.