ഫെഡറല്‍ ബാങ്ക് - വയന നെറ്റ് വര്‍ക്ക് പങ്കാളിത്തത്തിന് ആഗോളതലത്തിലുള്ള പുരസ്കാരം

രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കും ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് ഫിനാന്‍സ് പ്ലാറ്റ്ഫോമുകളില്‍ ഒന്നായ വയന നെറ്റ്വര്‍ക്കും ചേര്‍ന്നുള്ള ബാങ്ക്-ഫിന്‍ടെക്ക് പങ്കാളിത്തത്തിന് ഇബ്സി ഗ്ലോബല്‍ ഫിന്‍ടെക്ക് ഇനൊവേഷന്‍ പുരസ്ക്കാരം ലഭിച്ചു. 48 രാജ്യങ്ങളില്‍ നിന്നുള്ള 190 സ്ഥാപനങ്ങളില്‍ നിന്നാണ് ഫെഡല്‍ ബാങ്ക്-വയന പങ്കാളിത്തം ആഗോളതലത്തില്‍ ശ്രദ്ധേയമായ പുരസ്കാരത്തിന് അര്‍ഹത നേടിയത്. ഓട്ടോമേഷന്‍, സപ്ലൈ ചെയ്ന്‍ ഫിനാന്‍സ് ലളിതവല്‍ക്കരണം എന്നീ സേവനങ്ങളുമായി ബന്ധപ്പെട്ടാണ് വയന ഫെഡറല്‍ ബാങ്കുമായി കൈകോര്‍ത്തിരുന്നത്.

ആഗോളതലത്തിലുള്ള അംഗീകാരം നേടാനായതില്‍ വയന നെറ്റ്വര്‍ക്കിനോട് കൃതജ്ഞതയുണ്ട്. സങ്കീര്‍ണമായ സപ്ലൈ ചെയ്ന്‍ ഫിനാന്‍സിങിനെ ലളിതമാക്കാനും ഇടപാടുകാര്‍ക്കു നല്‍കുന്ന സേവനങ്ങളുടെ മൂല്യം ഉയര്‍ത്താനും ഈ പങ്കാളിത്തം ബാങ്കിനെ സഹായിക്കുന്നു- ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍ പറഞ്ഞു.

ഫെഡറല്‍ ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിന് അംഗീകാരം ലഭിച്ചതില്‍ അഭിമാനമുണ്ട്. സേവനദാതാവും ഉപഭോക്താവും എന്ന നിലയിലുള്ള ബന്ധത്തിലുപരി രണ്ടു സ്ഥാപനങ്ങളുടേയും വിജയത്തിനായുള്ള ദീര്‍ഘകാല പങ്കാളിത്തമാണ് ഞങ്ങളുടെ കൂട്ടുകെട്ട് ലക്ഷ്യം വെക്കുന്നത്- വയന നെറ്റ്വര്‍ക്ക് സിഇഒ ആര്‍ എന്‍ അയ്യര്‍ പറഞ്ഞു.