ലുലു മാളില്‍ സാധനങ്ങള്‍ക്ക് പകുതി വില, ഓഫര്‍ സെയില്‍ ഞായറാഴ്ച്ച വരെ

ഇടപ്പള്ളി ലുലു മാളില്‍ ഏറ്റവും വലിയ ഓഫര്‍ സെയില്‍. 50 ശതമാനം ഡിസ്‌ക്കൗണ്ടോടെ അഞ്ഞൂറിലേറെ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുത്തിയാണ് “ലുലു ഓണ്‍ സെയില്‍ നടത്തുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ നടന്നിരുന്ന “ലുലു ഓണ്‍ സെയില്‍,” ഉപഭോക്താക്കളുടെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ മൂന്ന് ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തുടങ്ങിയ സെയില്‍ ഞായര്‍ വരെ നീളും.