കാര്‍ ആന്റ് ബൈക്ക് ഇന്‍ഷുറന്‍സ് അവതരിപ്പിച്ച് ആമസോണ്‍ പേ; പ്രൈം മെമ്പേര്‍സിന് പ്രത്യേക നേട്ടങ്ങള്‍

Advertisement

ആമസോണ്‍ പേ അക്കോ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡുമയി പങ്കാളിത്തത്തില്‍, ടൂ ആന്റ് ഫോര്‍ വീലര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കിക്കൊണ്ട് ഇന്‍ഷുറന്‍സ് രംഗത്തേക്കുള്ള അതിന്റെ പ്രവേശനം കുറിച്ചിരിക്കുന്നു. കസ്റ്റമേര്‍സിന് ഇനി പേപ്പര്‍ വര്‍ക്കൊന്നും ഇല്ലാതെ വെറും രണ്ട് മിനിട്ടിനുള്ളില്‍ ഇന്‍ഷുറന്‍സ് വാങ്ങാം. പ്രൈം മെംബേര്‍സിന് അഡീഷണല്‍ ഡിസ്‌ക്കൌണ്ടുകള്‍ ഉള്‍പ്പെടെ എക്‌സ്ട്രാ ബെനഫിറ്റുകള്‍ നേടാം.

ഇന്‍ഷുറന്‍സ് എടുക്കുന്ന അനുഭവം അക്കോയുമായുള്ള പാര്‍ട്ണര്‍ഷിപ്പില്‍ ആമസോണ്‍ പേ ലളിതമാക്കിയിരിക്കുന്നു, മനസ്സിലാക്കാന്‍ എളുപ്പമുള്ള പര്‍ച്ചേസ് ക്രമം ലളിതമായ ഏതാനും സ്റ്റെപ്പുകളില്‍ അനായാസം ഇന്‍ഷുറന്‍സ് വാങ്ങാന്‍ കസ്റ്റമേര്‍സിനെ സഹായിക്കുന്നു. അതോടൊപ്പം സീറോ പേപ്പര്‍ വര്‍ക്കുള്ള അനായാസ ക്ലെയിം, ഒരു മണിക്കൂറില്‍ പിക്ക്-അപ്പ്, 3 ദിവസത്തില്‍ സുനിശ്ചിത ക്ലെയിം സര്‍വ്വീസിംഗ്, 1 വര്‍ഷത്തെ റിപ്പെയര്‍ വാറന്റി എന്നിങ്ങനെയുള്ള സേവനങ്ങളും – തിരഞ്ഞെടുത്ത നഗരങ്ങളില്‍, മൂല്യം കുറവുള്ള ക്ലെയിമുകള്‍ക്ക് തല്‍ക്ഷണം ക്യാഷ് സെറ്റില്‍മെന്റ്, കസ്റ്റമേര്‍സിന് അത് ഗുണകരമാക്കുന്നു.

കസ്റ്റമേര്‍സിന് ആമസോണ്‍ പേ പേജില്‍ നിന്ന് ഓട്ടോ ഇന്‍ഷുറന്‍സ് വാങ്ങാം, അല്ലെങ്കില്‍ അതിനായി തിരയുക. അടിസ്ഥാന വിവരങ്ങള്‍ നല്‍കി, ലളിതമായ ഏതാനും സ്റ്റെപ്പുകളില്‍ കാര്‍ അഥവാ ബൈക്ക് ഇന്‍ഷുറന്‍സിനുള്ള ക്വോട്ട് നേടാന്‍ കഴിയും. മാത്രമല്ല, സീറോ-ഡിപ്രീസിയേഷന്‍, എഞ്ചിന്‍ പ്രൊട്ടെക്ഷന്‍ എന്നിവയും മറ്റും പോലുള്ള ആഡ്-ഓണ്‍ ലിസ്റ്റില്‍ നിന്ന് അവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

കസ്റ്റമേര്‍സിന് ആമസോണ്‍ പേ ബാലന്‍സ്, യുപിഐ, അഥവാ സേവ് ചെയ്തിട്ടുള്ള ഏതെങ്കിലും കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്യാം, വെറും 2 മിനിട്ടിനുള്ളില്‍ പോളിസി അവരുടെ ഇമെയില്‍ ഇന്‍ബോക്‌സില്‍ എത്തുന്നതാണ്. പോളിസിയുടെ കോപ്പി നിങ്ങളുടെ ഓഡേര്‍സ് പേജില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.