തിരിച്ചു വരവ് മരണ മാസാക്കാന്‍ ജാവ; പെറാക്കിനായി 'വമ്പന്‍ ഇടി'

രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ഇന്ത്യന്‍ നിരത്തിലേക്കുള്ള തിരിച്ചു വരവ് കരുത്തുറ്റതാക്കാന്‍ ജാവ. രണ്ടാം വരവില്‍ കരുത്തുറ്റ ആയുധമായി 2018 ല്‍ പ്രദര്‍ശിപ്പിച്ച പെറാക്കിന്റെ ബുക്കിംഗ് പുതുവര്‍ഷ ദിനത്തില്‍ ജാവ തുടങ്ങി. ജാവ വെബ്സൈറ്റിലൂടെ 10,000 രൂപ നല്‍കി മോഡല്‍ ബുക്ക് ചെയ്യാം. പെറാക്കിനായി ആള്‍ക്കാളാരുടെ വമ്പന്‍ തള്ളികയറ്റമാണ് ഉണ്ടായിരിക്കുന്നത്. പെറാക്കിനായി ആവശ്യക്കാര്‍ വെബ്‌സൈറ്റിലേക്ക് ഇരച്ചുകയറിയതുകൊണ്ട് സൈറ്റ് പണിമുടക്കിയ അവസ്ഥവരെയുണ്ടായി.

2019 നവംബര്‍ മാസത്തിലാണ് പെറാക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ 2 മുതല്‍ വാഹനം കൈമാറി തുടങ്ങും. തിരിച്ചു വരവില്‍ ജാവ, ജാവ 42 എന്നീ മോഡലുകളെ കമ്പനി കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇവയില്‍ നിന്നും ഏറെ വ്യത്യസ്തമായ മോഡലാണ് പെറാക്ക്.

Related image

ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, ഡാര്‍ക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവ പെറാക്കിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. മുന്നില്‍ 280 എംഎം ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 എംഎം ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്.

Image result for Jawa Perak

334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിന്‍ 30 ബിഎച്ച്പി കരുത്തും 31 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. വ്യത്യസ്ഥമായ രൂപകല്‍പ്പനയോടെ എത്തുന്ന ജാവ പെറാക്കിന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബെനാലി ഇംപെരിയാലെ 400 എന്നിവരാണ് പ്രധാന എതിരാളികള്‍.