ആഡംബരം അതുക്കുംമേലെ! 1630 കോടിയില്‍ ഒരു സ്വര്‍ഗം; നിര്‍മ്മാണ ചെലവില്‍ ഈ അമേരിക്കന്‍ വീട് വേറെ ലെവലാ

ലോസാഞ്ചല്‍സിന് സമീപമുള്ള ബെല്‍ എയറിലെ കൊട്ടാര സദൃശമായ സൗധമാണ് അമേരിക്കയിലെ ഏറ്റവും വിലയേറിയ ബംഗ്ലാവുകളില്‍ ഒന്ന്. അതിരില്ലാത്ത ആഢംബരമാണ് വീടിന്റെ പ്രത്യേകത. 250 മില്യണ്‍ ഡോളറാണ് ഇതിന്റെ വില.

38,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവില്‍ നാല് നിലകളിലായി, 12 ബെഡ്റൂമുകളും 21 ബാത്റൂമുകളുമാണ് ഉള്ളത്. 40 സീറ്റ് ഉള്ള ഇന്‍ഡോര്‍ തീയറ്ററും ഹൈഡ്രോളിക് പോപ്-അപ് ഔട്ട്ഡോര്‍ തീയറ്ററും സ്വിമ്മിംഗ് പൂളും വിസ്മയമാകുന്നു.

ഉദ്യാനവീഥിയും വൈന്‍ നിലവറയും ഫിറ്റ്നസ്, മസാജ് റൂമുകളും 30 മില്യണ്‍ ഡോളറിന്റെ കാറുകള്‍ ഉള്ള ഓട്ടോ ഗാലറിയും ഇവിടെയുണ്ട്. ബംഗ്ലാവിന്റെ പരിപാലനത്തിനായി ഏഴു ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.