നവജാത ശിശുക്കളിലും, കുട്ടികളിലും ഉണ്ടാകുന്ന ബ്രെയിന്‍ ട്യൂമര്‍ ആദ്യമേ കണ്ടെത്തി ചികില്‍സിക്കാനുള്ള ഹെഡ് സ്റ്റാര്‍ട്ട് പദ്ധതിയുമായി ആസ്റ്റര്‍ മെഡിസിറ്റിയും ഡി എം ഫൗണ്ടേഷനും

നവജാത ശിശുക്കളിലും , കുട്ടികളിലും ഉണ്ടാകുന്ന ബ്രയിന്‍ ട്യൂമര്‍ ആദ്യമേ കണ്ടെത്തി ഫലപ്രദമായി ചികല്‍സിച്ച് ഭേദമാക്കാനുള്ള ഹെഡ് സ്റ്റാര്‍ട്ട് പദ്ധതിയുമായി ആസ്റ്റര്‍ മെഡിസിറ്റിക്ക് കീഴിലുള്ള ഡി എം ഫൗണ്ടേഷന്‍ രംഗത്ത് വരുന്നു. വിവിധ വ്യവസായ ഗ്രൂപ്പുകളുടെ സി എസ് ആര്‍ ഫണ്ടുകളുടെ സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന ബ്രെയിന്‍ ട്യൂമറുകള്‍ തുടക്കത്തില്‍ തന്നെകണ്ടെത്തി അവരെ ഫലപ്രദമായി ചികല്‍സിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്ന പദ്ധതിയാണിത്.

ആസ്റ്റര്‍മെഡിസിറ്റി ന്യുറോ സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ. പ്രദീപ് പണിക്കരുടെ നേതൃത്വത്തിലുള്ള വലിയ സംഘം സെപ്ഷ്യലിസ്‌ററ് ഡോക്ടര്‍മാരാണ് നവജാത ശിശുക്കളിലും കുട്ടികളിലും കാണുന്ന ബ്രെയിന്‍ ട്യൂമറുകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തിയ ഫലപ്രദമായി ചികല്‍സിച്ച് അവര്‍ക്ക് പുതിയ ജീവിതം പ്രദാനം ചെയ്യുന്ന മഹത്കൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

നവജാത ശിശുക്കളിലും കുട്ടികളിലും കാണുന്ന ബ്രെയിന്‍ ട്യൂമറുകള്‍ ഇപ്പോള്‍ വളരെ സാധാരണമാണെന്ന് ഡോ. പ്രദീപ് പണിക്കര്‍ പറയുന്നു. ലുക്കീമിയ പോലുള്ള കാന്‍സറുകള്‍ കഴിഞ്ഞാല്‍ ലോകത്ത് നവജാത ശിശുക്കളിലും, കുട്ടികളും ഇത് വ്യാപകമായി തന്നെ കാണപ്പെടുന്നുണ്ട്. ഇത് തുടക്കത്തിലേ കണ്ടെത്തി ചികല്‍സിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ നവജാത ശിശുക്കള്‍ക്കോ, കുട്ടികള്‍ക്കോ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയാല്‍ അത് ഉടന്‍ തന്നെ ആസ്റ്റര്‍ മെഡി സിറ്റിയെയോ ഡി എം ഫൗണ്ടേഷനെയോ അറിയിച്ചാല്‍ അവര്‍ക്ക് ഉടന്‍ തന്നെ മികച്ച ചികല്‍സ ലഭ്യമാക്കുമെന്നും റീജണല്‍ ഡയറ്ടര്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍ കേരളാ- ഒമാന്‍ ഫര്‍ഹാന്‍ ഹാസിം അറിയിച്ചു. അറിയിക്കേണ്ട ഫോണ്‍ നമ്പര്‍ : 8111998098, 9656000601.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക