അദാനിയുടെ കട്ടയും പടവും മടങ്ങുമോ?

അമേരിക്കന്‍ റിസര്‍ച്ച് കമ്പനിയായ ഹിഡിന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് മൂന്ന് ലക്ഷത്തി അറുപതിനായിരം കോടി രൂപയുടെ നഷ്ടമാണ് ഇതുവരെയുണ്ടായിരിക്കുന്നത്. ഫോബ്‌സ് പട്ടികയില്‍ ലോകത്തിലെ രണ്ടാമത്തെ ധനികനായിരുന്ന, ദിവസങ്ങള്‍ക്കുള്ളില്‍ഒന്നാമത്തെ ധനികനാകുമായിരുന്ന ഗൗതം അദാനി രണ്ട് ദിവസം കൊണ്ട് ലോകധനികന്‍മാരില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഗൗതം അദാനിയുടെ കുടുംബ വ്യവസായം എങ്ങിനെയാണ് ക്രിത്രിമ കണക്കുകളിലൂടെ ഇന്ത്യയിലെ വന്‍ കോര്‍പ്പറേറ്റ് സാമ്രാജ്യമായി ഉയര്‍ന്നതെന്ന് ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കുന്നു. കമ്പനിയുടെ വന്‍ കടബാധ്യതകള്‍ ഒളിപ്പിച്ചു വച്ചുകൊണ്ട് ഓഹരിമൂല്യം വ്യാജമായി ഉയര്‍ത്തി അത് വച്ച് വന്‍ തോതില്‍ കടമെടുത്ത്്, വലിയ ഏറ്റടുക്കലുകള്‍ നടത്തിയാണ് അദാനി വലിയ കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പെടുത്തതെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

എന്നാല്‍ കടബാധ്്യതയെ സംബന്ധിച്ച പ്രചരണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അദാനി ഗ്രൂപ്പും പറയുന്നു. നിക്ഷേപകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനും അവരുടെ താല്‍പര്യത്തെ ഹനിക്കാനും ലക്ഷ്യമിട്ട് വിദേശ സ്ഥാപനം നടത്തിയ ബോധപൂര്‍വമായ ശ്രമമാണിതെന്നാണ് അജാനി ഗ്രൂപ്പ് പറയുന്നത്. ് വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളുടെയും യഥാര്‍ഥമൂല്യം നിലവിലുള്ളതിനേക്കാള്‍ 85ശതമാനം കുറവാണെന്ന് ഹിന്‍ഡന്‍ബെര്‍ഗ് കണ്ടെത്തിയിരിക്കുന്നത്. യഥാര്‍ത്ഥ്യത്തില്‍ ഈ കമ്പനികള്‍ കനത്ത കടബാധ്യതയാണ് നേരിടുന്നത്. എന്നാല്‍ ഒാഹരി മൂല്യം പെരുപ്പിച്ചു കാണിച്ച് ആ ഓഹരികള്‍ പണയംവെച്ച് വന്‍തുകയുടെ വായ്പയാണ് അദാനി കമ്പനികള്‍ നേടിയെടുത്തതെന്നും ഹിഡിന്‍ബര്‍ഗ് പറയുന്നു.

അദാനി ഗ്രൂപ്പിലെ കമ്പനികളുടെ തലപ്പത്തിരിക്കുന്നതെല്ലാം ഗൗതം അദാനിയുടെ കുടുബാംഗങ്ങളാണ്. 22 പ്രധാന ഉദ്യോഗസ്ഥരില്‍ ഏട്ടുപേരും ആ കുടുംബത്തില്‍ തന്നെ പെട്ടവരാണ്. എന്ന് വച്ചാല്‍ അദാനി കുടുംബത്തിലെ ഏതാനും ചിലര്‍ ചേര്‍ന്നാണ് എല്ലാ തിരുമാനങ്ങളും എടുക്കുന്നതെന്നര്‍ത്ഥം.കള്ളപ്പണം വെളുപ്പിക്കല്‍, നികുതിദായകരുടെ പണം തട്ടിയെടുക്കല്‍, അഴിമതി എന്നീ നാല് മേഖലകളിലായി 1,38,000 കോടി രൂപ(17 ബില്യണ്‍ ഡോളര്‍)യുടെ ഇടപാട് നടന്നതനെക്കുറിച്ചുള്ള അന്വേഷണം അദാനി ഗ്രൂപ്പിനെതിരെ ഉണ്ടായിരുന്നെങ്കിലും പീന്നീട് അത് നിലച്ചു. നികുതി വെട്ടിപ്പിന്റെ ഭാഗമായി കരീബിയന്‍ ദ്വീപുകള്‍, മൗറീഷ്യസ്, യുഎഇ എന്നി രാജ്യങ്ങളില്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഷെല്‍ കമ്പനികളുണ്ടാക്കിയെന്നും നികുതിവെട്ടിക്കാന്‍ ഈ ഷെല്‍ കമ്പനികളെ ഉപയോഗിച്ചുവെന്നുമാണ് ഹിഡിന്‍ ബര്‍ഗ് പറയുന്നത്

ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഏഴ് ഓഹരികളും രാണ്ടാമത്തെ ദിവസവും 20 ശതമാനത്തിനടുത്ത് തകര്‍ച്ച നേരിട്ടു. വെളിപ്പെടുത്തലുകള്‍ അടിസ്ഥാന രഹിതമെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് തള്ളിക്കളഞ്ഞെങ്കിലും ഹിന്‍ഡന്‍ബെര്‍ഗിന്റെ ഭാഗത്തുനിന്ന് ശക്തമായ തെളിവുകള്‍ നിരത്തപ്പെട്ടതോടെയാണ് രണ്ടാമത്തെ ദിവസവും ഓഹരികള്‍ തകര്‍ച്ച നേരിട്ടത്. അദാനിയുടെ മൊത്തം ലോണിന്റെ നാല്‍പ്പത് ശതമാനം എസി ബി ഐ യില്‍ നിന്ന് മാത്രമാണെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അത് കൊണ്ട് അദാനിയുടെ തകര്‍്ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചായകുമോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.