സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിനും യുഡിഎഫിനും വലിയ മുന്നേറ്റം ഉണ്ടായെന്ന് പറഞ്ഞ പി എം എ സലാം നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഈസി വാക്കോവർ ഉണ്ടാകുമെന്നും പറഞ്ഞു.
ജനവികാരം മാനിച്ച് മുന്നോട്ടു പോകും. ജമാഅത്തെ ഇസ്ലാമിയുമായി ഈ തിരഞ്ഞെടുപ്പിലും LDF ബന്ധം പുലർത്തുന്നു. കാസർഗോഡ് ,പാലക്കാട് ജില്ലകളിലാണ് ഈ കൂട്ടുകെട്ട് എന്നും പി എം എ സലാം വ്യക്തമാക്കി. സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫ് ജയത്തിന് കാരണം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ എൽഡിഎഫ് ചേർത്ത് പിടിച്ചു. അതിന് ജനം മറുപടി നൽകി.
ജമാഅത്തെ ഇസ്ലാമി – ബന്ധം യുഡിഎഫ് ധാരണ ഉണ്ടാക്കിയിട്ടില്ല. നീക്കുപോക്ക് ഉണ്ടാകാം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരം ബന്ധം വേണോ എന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത്. മുന്നണി വിപുലീകരണം ചർച്ച ചെയ്തു. യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തണം. കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൊണ്ടുവരുന്നതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. അഭിപ്രായം യുഡിഎഫിൽ പറയും.







