പിണറായി വിജയനോടുള്ള ഇ പി ജയരാജന്റെ കലിപ്പ് തീരുന്നില്ല. കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം തട്ടിത്തെറിപ്പിച്ച പിണറായിയോടുള്ള തന്റെ കലിപ്പ് ഇതുവരെ തീര്‍ന്നിട്ടില്ലന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഭംഗ്യാന്തരേണ വ്യക്തമാക്കിയത്. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഇ പി ജയരാജന്‍ പിണറായിയോടും പാര്‍ട്ടിയോടമുളള തന്റെ എതിര്‍പ്പും നീരസവും വീണ്ടും പ്രകടിപ്പിച്ചത്.
കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ ഡി അന്വേണം രാഷ്ട്രീയ പ്രേരിതരമാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കമാണ് ഇതെന്നുമായിരുന്നു പിണറായി വിജയന്റെ നിലപാട്. ഇത് പാര്‍ട്ടി സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍ പലതവണ ശരിവച്ചതോടെ കേരളത്തിലെ സി പി എമ്മിന്റെ ഔദ്യോഗിക നിലപാടായിു ഇത്ു മാറി. അതിനെതിരെയാണ് സി പി എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജന്‍ രംഗത്ത് വന്നിരിക്കുന്നത്. ‘ രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞവരോട് തെളിവ് ചോദിക്കണം, എന്റെ പക്കല്‍ ഏതായാലും അതിന് തെളിവില്ലന്നാണ്’ പിണറായിയെയും ഗോവിന്ദനെയും ഒരു പോലെ തള്ളിക്കൊണ്ട് ഇ പിജയരാജന്‍ പറഞ്ഞത്.
ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സി പി എമ്മിന്റെ ഔദ്യാഗിക നിലപാടിനെ കേന്ദ്രകമ്മിറ്റിയംഗം തന്നെ തള്ളുമ്പോള്‍ കരിവന്നൂര്‍ കേസില്‍ പാര്‍ട്ടി ഉയര്‍ത്തിയ പ്രതിരോധം മുഴുവന്‍ തകര്‍ന്ന് വീഴുകയാണ്. കരിവന്നൂര്‍ ബാങ്ക്് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയുള്‍പ്പെടെയുളള രണ്ട് സി പിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ജയിലില്‍ പോകാമെന്ന നിലയിലാണ്. പാര്‍ട്ടി അത്രയും പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് പാര്‍ട്ടി നിലപാടിനെ തള്ളി കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ മുതിര്‍ന്ന നേതാവ് രംഗത്ത് വരുന്നത്.
ഇനി നമുക്ക് ഇ പിയുടെ വാക്കുകളിലേക്ക് തന്നെ പോകാം’ കരിവന്നൂരിലെ പ്രശ്‌നങ്ങള്‍ ശക്തമായ നടപടി സ്വീകരച്ച് നേരത്തെ തന്നെ അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷ കഴിയാത്തത് സഹകരണമേഖലക്കാകെ കളങ്കമുണ്ടാക്കി, പരിഹരിക്കാന്‍ കഴിഞ്ഞല്ലന്നത് വീഴ്ച തന്നെയാണ്, ഈ ്അവസ്ഥ സൃഷ്ടിച്ചവര്‍ക്ക്, അവര്‍ ഭരണസമിതിയായാലും , ജീവനക്കാരായാലും, പിന്തുണ നല്‍കിയ രാഷ്ട്രീയക്കാരായാലും അവര്‍ക്കെതിരെ വിട്ടുവീഴചയില്ലാത്ത നടപടി വേണം’
പിണറായി വിജയനും എം വി ഗോവിന്ദനും പാര്‍ട്ടിയും എടുത്ത നിലപാടുകളെ സമ്പൂര്‍ണ്ണമായി തള്ളുകയാണ് ഈ അഭിപായപ്രകടത്തിലൂടെ ഇ പി ജയരാജന്‍. കോടിയേരി കഴിഞ്ഞാല്‍ ഏറ്റവും സീനിയറായിരുന്ന തന്നെ തഴഞ്ഞ് തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന എം വി ഗോവിന്ദനെ സി പി എം സംസ്ഥാന സെക്രട്ടറിയാക്കുക മാത്രമല്ല പിണറായി ചെയ്തത്, പി ജയരാജനെ ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിനെതിരെ അഴിമതിയാരോപണങ്ങള്‍ ആദ്യം പാര്‍ട്ടിക്കുള്ളിലും പിന്നീട് കേരളമാകെയും ചര്‍ച്ചയാക്കുകയും ചെയ്തു. ഇതോടെയാണ് ഇ പി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ ദുര്‍ബലനാകാന്‍തുടങ്ങിയത്്.
കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും തന്റെ പേര് മനപ്പൂര്‍വ്വം വലിച്ചെഴക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്ത് നിന്ന് നടക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ഇ പി ഒരു മുഴം മുമ്പെ നീട്ടിയെറിയാന്‍ തിരുമാനിച്ചത്. കരിവന്നൂര്‍ ബാങ്ക് കേസിലെ മുഖ്യപ്രതി സതീശനും ഇ പി ജയരാജനുമായി ഗള്‍ഫില്‍ ബിസിനസുണ്ടെന്ന് വരെയുളള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം ചില സി പിഎം കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിച്ചിരുന്നു. ഇത് മനസിലാക്കിയാണ് അത്തരം നീക്കം നടത്തുന്നവര്‍ക്കെതിരെയുളള താക്കീതെന്നോണം കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്ത് വന്നത്.
Read more
താനല്ല ഇ പി ജയരാജനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകേണ്ടതെന്ന് എം വി ഗോവിന്ദന്‍ തന്നെ ഒരിക്കല്‍ പാര്‍്ട്ടി സെക്രട്ടറിയേ്റ്റില്‍ സമ്മതിച്ചതാണ്. എന്നാല്‍ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ ഭാവിശോഭനമാക്കാന്‍ വേണ്ടി കരുത്തനായ ഇ പി ജയരാജനെ ഒതുക്കുകയായിരുന്നു പിണറായി. എം വി ഗോവിന്ദന്‍ എന്നത് ഒരു ‘ലെറ്റ് വെയിറ്റാണ്’ പിണറായി അല്ല മുഹമ്മദ് റിയാസ് പറഞ്ഞാലും ഞാന്‍ കേള്‍ക്കും എന്ന മട്ടില്‍ നിലകൊള്ളുന്നയാള്‍. അത് കൊണ്ട് തള്ളേ കലിപ്പ് തീരണില്ലല്ലോ എന്ന മമ്മൂട്ടി സ്‌റ്റൈലില്‍ ഇ പി ജയരാജന്‍ ഇനിയും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.