ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ബിഹാറില്‍ സാനിട്ടറി പാഡിലെ രാഹുല്‍ ഗാന്ധിയുടെ മുഖം തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത്. ആര്‍ത്തവ ശുചിത്വം അവബോധം ഉണ്ടാക്കാനായി കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറില്‍ നടത്തിയ സാനിട്ടറി പാഡ് വിതരണമാണ് രാഷ്ട്രീയ ലോകത്തെ പ്രധാന പ്രശ്‌നം. ബിജെപിയ്ക്കാണ് കോണ്‍ഗ്രസിന്റെ പാഡ്മാന്‍ തന്ത്രം അത്ര രസിക്കാത്തത്. പാഡ് വിതരണമോ തിരഞ്ഞെടുപ്പ് തന്ത്രമോ ഒന്നുമല്ല ബിഹാറിലെ ബിജെപിയ്ക്ക് പ്രശ്‌നമായി തോന്നിയത്. പ്രശ്‌നം സാനിട്ടറി പാഡിലെ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ്.
Read more
രാഹുല്‍ ഗാന്ധി എന്ന പുരുഷന്റെ ചിത്രം പാഡ് പാക്കറ്റിന്റെ മുകളില്‍ കൊടുത്തത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്നും ബിഹാറിലെ സ്ത്രീകള്‍ കോണ്‍ഗ്രസിനേയും കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡിയേയും പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സ് പ്ലാറ്റ്ഫോമില്‍ പ്രതികരിക്കുകയും ചെയ്തു. ബിഹാറിലെ അഞ്ച് ലക്ഷം സ്ത്രീകള്‍ക്കാണ് പ്രിയദര്‍ശിനി ഉഡാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കോണ്‍ഗ്രസ് പാഡ് വിതരണം ചെയ്തത്.