വെയിന്‍സ്റ്റീന്‍ മുതല്‍ വിജയ്ബാബു വരെ....| Vijay Babu

സിനിമ, പ്രത്യേകിച്ച് കച്ചവട സിനിമ എന്നത് ഷോ ബിസിനസാണ്. എല്ലാ ബിസിനസുകളുടെയും എന്ന പോലെ ഷോ ബിസിനസുകളുടെ അടിസ്ഥാന പ്രമാണവും പരമാവധി വില്‍പ്പന നടത്തുക എന്നതാണ്. അത് കൊണ്ട് തന്നെ സിനിമയുടെ ഭാഗമായ എന്തിന്റെയും മൂല്യം നിശ്ചയിക്കപ്പെടുന്നത് അതിന്റെ വില്‍പ്പനാശേഷി അല്ലങ്കില്‍ ഇംഗ്‌ളീഷീല്‍ നമ്മള്‍ പറയുന്ന sail-ability യെ അടിസ്ഥാനമാക്കിയാണ്.