നാട്ടാര്‍ക്കാവാം പക്ഷേ, 'യമുന ആട്രി'ലെ കുളി മോദിജീയ്ക്ക് പറ്റില്ല, ഫില്‍ട്ടര്‍ വാട്ടര്‍ വേണം

ഛാഠ് പൂജയ്ക്ക് യമുനയില്‍ ഒന്ന് മുങ്ങി സ്‌നാനം ചെയ്ത് പൂജ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തൊക്കെ സഹക്കണം. യമുന ആട്രിലെ പതഞ്ഞു കിടക്കുന്ന വെള്ളത്തില്‍ നാട്ടിലെ ആചാരത്തിന്റെ പേര് പറഞ്ഞു മുങ്ങാനാകുമോ?. മെയ്ക്ക് ഇന്‍ ഇന്ത്യ പറഞ്ഞു നടക്കുമ്പോഴും കൂടിയ പാശ്ചാത്യ ബ്രാന്‍ഡുകളില്‍ അഭിരമിക്കുന്ന രാജ്യത്തെ ബിജെപി പ്രധാനമന്ത്രിയ്ക്ക് യമുനയിലെ മലിനജലത്തിലെങ്ങനെ ഒന്നും മുങ്ങാന്‍ പറ്റും. ഗംഗയും യമുനയും ശുദ്ധീകരിക്കാന്‍ പതിനായിരക്കണക്കിന് കോടികളുടെ പദ്ധതി പ്രഖ്യാപിച്ച് ആ പേരില്‍ വോട്ടുപിടിച്ചു 10 കൊല്ലത്തിലേറെ ഭരിച്ചിട്ട് ആ യമുന തീരത്ത് പ്രത്യേക നീരാട്ട് സംവിധാനമുണ്ടാക്കി കുളിക്കാന്‍ ഇറങ്ങുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. യമുന തീരത്ത് ഫില്‍ട്ടര്‍ വാട്ടര്‍ നിറച്ച കുളം തീര്‍ത്ത് പടവുകളിട്ട് ഡല്‍ഹി സര്‍ക്കാര്‍ വരച്ചുകാണിക്കുന്നുണ്ട് ശുചീകരണ പദ്ധതികളുടെ വമ്പന്‍ വിജയം.

Read more

യമുന തീരത്ത് ഛാഠ് പൂജയ്ക്ക് സാധാരണക്കാര്‍ സ്‌നാനത്തിന് ഇറങ്ങുമ്പോള്‍ പ്രധാനമന്ത്രി മോദി യമുന വെള്ളം കലരാത്ത അതിര് തിരിച്ചു ശുദ്ധീകരിച്ച വെള്ളം നിറച്ച സ്‌നാന്‍ഘട്ടില്‍ മുങ്ങിനിവരും. ആംആദ്മി പാര്‍ട്ടിയാണ് യമുനയിലെ ഛാഠ് പൂജ ഒരുക്കങ്ങളിലെ ‘അയിത്തം’ തുറന്നുകാട്ടിയത്. ഡല്‍ഹിയില്‍ പ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടി വാസുദേവ് ഘട്ടില്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച ഒരു കൃത്രിമ ഘാട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആചാരപരമായ സ്‌നാനത്തിനായി പ്രത്യേകം ഫില്‍ട്ടര്‍ ചെയ്ത വെള്ളം കൊണ്ട് നിറച്ച യമുനതീരത്തെ മറ്റൊരു കുഞ്ഞന്‍ യമുനയെ കാണിച്ചു തരുന്നുണ്ട്. ഡല്‍ഹിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നുള്ള ഫില്‍ട്ടര്‍ ചെയ്ത വെള്ളം ഉപയോഗിച്ചാണ് വാസുദേവ് ഘട്ടില്‍ കൃത്രിമ യമുന ഉണ്ടാക്കിയത്. ഒരു കുഞ്ഞന്‍ അരുവി ആരുമറിയാതെ രഹസ്യമായി ബിജെപി ശുദ്ധവെള്ളം കൊണ്ടു നിറച്ചത് ജനങ്ങള്‍ പൂജയ്ക്കിറങ്ങുന്ന യമുനയിലെ വെള്ളത്തില്‍ പ്രധാനമന്ത്രി ഇറങ്ങില്ലെന്ന് പറയാന്‍ ഭയന്നിട്ടാണ്. അപ്പോള്‍ ചോദ്യമാകുന്ന ഗംഗ- യമുന ശുചീകരണ പദ്ധതിയിലെ കോടികളുടെ ഒഴിക്കിനെ കുറിച്ചാണ്.