ലിയോണിന്റെ ഹെല്‍മെറ്റ് തകര്‍ത്ത് ബ്രോഡിന്റെ തീപാറും ബൗണ്‍സര്‍

Advertisement

ആഷസ് രണ്ടാം ടെസ്റ്റില്‍ അപകടം വഴിമാറിയത് തലനാരിഴക്ക്. ഇംഗ്ലണ്ട് പേസര്‍ ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗണ്‍സര്‍ കൊണ്ട് നഥാന്‍ ലിയോണിന്റെ ഹെല്‍മറ്റിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ഒരു നിമിഷം ഗ്രൗണ്ടില്‍ ആശങ്ക തളം കെട്ടി നിന്നെങ്കിലും അപകടം ഒഴിവായത് ആശ്വാസമായി.

 

സംഭവം നടന്ന ഉടനെ ബ്രോഡും സഹതാരങ്ങളും ഓടിയെത്തി ലിയോണ്‍ സുരക്ഷിതനെന്ന് ഉറപ്പു വരുത്തി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ക്രിക്കറ്റിലെ ബന്ധവൈരികളുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ സമീപനം മാതൃകയായി. 2014ല്‍ തലയില്‍ ബൗണ്‍സര്‍ കൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരണമടഞ്ഞിരുന്നു.